Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുഗ്രഹമാകേണ്ട 'അഭിനന്ദനം' അപകടമായപ്പോൾ; രാഹുൽ ഗാന്ധി വീട്ടിൽ കയറി കെട്ടിപ്പിടിച്ചത് കെണിയായി; സിപിഎം അനുഭാവിക്ക് പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി; രാഹുൽ വീട്ടിലെത്തി അഭിനന്ദിച്ചത് പ്രളയകാല രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് കേട്ടിട്ടെന്ന് രഘുനാഥൻ; പ്രദേശിക നേതാക്കൾ പ്രചരിപ്പിക്കുന്നത് താൻ കോൺഗ്രസ് ആയെന്ന്; ബലക്ഷയം ഉണ്ടായ വീട്ടിൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത് വൻ ഭീതിയിൽ

അനുഗ്രഹമാകേണ്ട 'അഭിനന്ദനം' അപകടമായപ്പോൾ; രാഹുൽ ഗാന്ധി വീട്ടിൽ കയറി കെട്ടിപ്പിടിച്ചത് കെണിയായി; സിപിഎം അനുഭാവിക്ക് പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി; രാഹുൽ വീട്ടിലെത്തി അഭിനന്ദിച്ചത് പ്രളയകാല രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് കേട്ടിട്ടെന്ന് രഘുനാഥൻ; പ്രദേശിക നേതാക്കൾ പ്രചരിപ്പിക്കുന്നത് താൻ കോൺഗ്രസ് ആയെന്ന്; ബലക്ഷയം ഉണ്ടായ വീട്ടിൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത് വൻ ഭീതിയിൽ

മറുനാടൻ ഡെസ്‌ക്‌

ആറന്മുള; അനുഗ്രഹം ആകേണ്ട അഭിനന്ദനം അപകടമായപ്പോൾ ഒരു കുടുംബത്തിന് തുടർ ജീവിതത്തിന്റെ വഴിമുട്ടിയ അവസ്ഥയിലാണ് ഒരു കുടുംബം. പ്രളയത്തിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തിയ ആറന്മുള സ്വദേശി രഘുനാഥനെ രാഹുൽ ഗാന്ധി വീട്ടിൽ എത്തി അഭിനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ അഭിനന്ദനം തന്നെ രഘുനാഥനു തന്നെ പാരയായി മാറിയിരിക്കുകയാണ്.

സിപിഎം അനുഭാവിയാണെങ്കിലും രാഹുൽ ഗാന്ധി വീട്ടിൽ എത്തിയത് പ്രാദേശിക സിപിഎം നേതാക്കളുടെ അനിഷ്ടത്തിന് കാരണമായിരിക്കുകയാണ്. ഇതിനെ തുടർന്ന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് തനിക്ക് ധനസഹായം നിഷേധിക്കുകയാണ് എന്നാണ് രഘുനാഥൻ പറയുന്നത്.പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ വിഴുങ്ങിയത് എഴീക്കാട് കോളനിയേയും സമീപ പ്രദേശങ്ങളെയുമായിരുന്നു. പുഞ്ചയിൽ മീൻപിടിക്കാൻ വലയിട്ട് തിരികെ വരുമ്പോൾ വെള്ളത്തിൽ മുങ്ങിയ നാടാണ് കണ്ടത്. രഘുനാഥൻ വള്ളവുമായി ഇറങ്ങി. നൂറോളം പേരെ രക്ഷിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ആറന്മുളയിൽ എത്തിയ രാഹുൽഗാന്ധി കോൺഗ്രസ് നേതാക്കൾ പറഞ്ഞ് രഘുനാഥന്റെ പ്രളയകാല രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നത്. കോളനി റോഡിലൂടെ നടക്കുകയായിരുന്നു രാഹുൽ ഗാന്ധി ഇത് കേട്ടതോടെ രഘുനാഥന്റെ വീട്ടിലേക്ക് ഓടിക്കയറി കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്റെ സന്തോഷം ഇപ്പോഴും രഘുനാഥനെ വിട്ടുപോയിട്ടില്ല. എന്നാൽ സിപിഎം അനുഭാവിയായ താൻ കോൺഗ്രസായെന്ന് ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള എഴീക്കാട് കോളനി ബ്ലോക്ക് 78 ബിയിലാണ് രഘുനാഥൻ താമസിക്കുന്നത്.പ്രളയത്തിൽ രഘുനാഥന്റെ വീടിനും ബലക്ഷയമുണ്ടായി. അടിത്തറ മണ്ണിലേക്ക് ഇരുന്ന് വീട് ചരിഞ്ഞിരിക്കുകയാണ്. ഇത് ശരിയാക്കാനായി ധനസഹായത്തിന് മൂന്ന് തവണ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് ഒരു വശത്തേക്ക് താഴുകയും ഭിത്തി പിളരുകയും ചെയ്തിരിക്കുകയാണ്. എന്നാൽ രാഹുൽ ഗാന്ധി തന്റെ വീട്ടിൽ വന്നു എന്ന ഒറ്റ കാരണം കൊണ്ട് സഹായ ധനം നിഷേധിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബലക്ഷയം ഉണ്ടായ വീട്ടിൽ രഘുനാഥന്റെ ഭാര്യ രേണുകയും മക്കളായ ശശികലയും രാഹുലും ഭീതിയോടെയാണ് കഴിയുന്നത്. അറ്റകുറ്റപ്പണിക്ക് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി രഘുനാഥൻ പഞ്ചായത്തിനും ജില്ലാ കളക്ടർക്കും മൂന്ന് തവണ അപേക്ഷ നൽകിയിട്ടുംഒന്നും കിട്ടിയില്ല. പഞ്ചായത്തിൽ നിന്ന് ശുപാർശ ചെന്നില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. രാഹുൽ ഗാന്ധിയോട് വീട്ടിൽ കയറണ്ട എന്ന് തനിക്ക് പറയാൻ പറ്റുമോ എന്നാണ് രഘുനാഥൻ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP