Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ. എ. എസ്: സർക്കാർ നിലപാട് സ്വാഗതാർഹം. ജമാഅത്തെ ഇസ്ലാമി

കെ. എ. എസ്: സർക്കാർ നിലപാട് സ്വാഗതാർഹം. ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് സ്വാഗതം ചെയ്തു.നേരത്തെ ഒരു ധാരയിൽ മാത്രം സംവരണം പരിമിതപ്പെടുത്തിയ സർക്കാർ നിലപാട് പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങളുടെ നിഷേധമായിരുന്നു.

ഇക്കാര്യം ജമാഅത്തെ ഇസ്്ലാമി സർക്കാറിനെ ധരിപ്പിക്കുകയും കേരള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളും ഉയർന്നു വന്നു. ഇവയെ ജനാധിപത്യപരമായി സമീപിക്കാനും മുൻ നിലപാട് തിരുത്തി രാഷ്ട്രീയ തീരുമാനം കൈകൊള്ളാനും സർക്കാറിന് സാധിച്ചുവെന്നത് സ്വാഗതാർഹമാണ്.

മുന്നാക്ക വിഭാഗ സംഘടനകളുടെ സമ്മർദ്ദത്തിന് സർക്കാറുകൾ വിധേയപ്പെടുന്നതുകൊണ്ടാണ് സംസ്ഥാനത്ത് സംവരണ തത്വങ്ങൾ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നിയമനങ്ങളിൽ ഇപ്പോഴും തുടരുന്ന സംവരണ നിഷേധം തിരുത്താനും സർക്കാർ ആർജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP