Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയ്‌ക്കൊപ്പം വാടക വീട്ടിൽ കഴിഞ്ഞത് ഒരാഴ്ച മാത്രം; മധ്യവയസ്‌കന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; മരണ വിവരം അറിഞ്ഞ് പൊലീസെത്തിയതിന് പിന്നാലെ യുവതി മുങ്ങി; വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി പൊലീസ്

യുവതിയ്‌ക്കൊപ്പം വാടക വീട്ടിൽ കഴിഞ്ഞത് ഒരാഴ്ച മാത്രം; മധ്യവയസ്‌കന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; മരണ വിവരം അറിഞ്ഞ് പൊലീസെത്തിയതിന് പിന്നാലെ യുവതി മുങ്ങി; വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വാടകയ്ക്കു വീടെടുത്തു യുവതിക്കൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ഒരാഴ്ച മാത്രം മുൻപാണ് ഇവർ ഒരുമിച്ച് വാടക വീട്ടിൽ താമസം തുടങ്ങിയതെന്ന് അയൽക്കാർ പറഞ്ഞു. 49കാരനായ പരവൂർ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഒരാഴ്ച മുൻപാണു യുവതിക്കൊപ്പം ഇയാൾ ചാത്തന്നൂരിൽ വീട് വാടകയ്‌ക്കെടുത്തു താമസം തുടങ്ങിയത്.

ശാസ്താംകോട്ട സ്വദേശിയായ യുവതിക്കൊപ്പമാണ് ബിജു ഇവിടെ താമസിച്ചിരുന്നത്. മരണവാർത്ത പുറത്തറിഞ്ഞ് പൊലീസ് എത്തിയതിന് പിന്നാലെ യുവതി ഇവിടെ നിന്ന് മുങ്ങിയെന്നും വിവരമുണ്ട. അതേസമയം ബിജു കിണറ്റിൽ വീണ വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു.

രാത്രി ഇവിടെനിന്ന് വഴക്ക് കേട്ടെന്നാണ് അയൽവാസികളുടെ മൊഴി. ബിജുവിന്റെ ബന്ധുക്കൾ വിവരം കൈമാറിയതനുസരിച്ച് സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഇന്നലെ രാവിലെ മുതൽ യുവതിയെ കാണാതാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP