Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവന് തുല്യം സ്നേഹിച്ച ഭാര്യക്ക് കാമുകനുണ്ടെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല; ഒടുവിൽ മൂന്ന് മാസം മുൻപ് എല്ലാവരേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് സഹിക്കാവുന്നതിലും അപ്പുറമായി; രണ്ട് ആൺമക്കളെയും ഒപ്പം കൂട്ടി രാജേഷ് ജീവിച്ചത് നീറുന്ന മനസ്സുമായി; വീടിന് പുറത്ത് പോലും ഇറങ്ങാത്ത രാജേഷിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും; ഒടുവിൽ പാലിൽ വിഷം ചേർത്ത് ഇളയ മകന് നൽകി ആത്മഹത്യ ചെയ്തു; അച്ചനേയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ട് മൂത്ത മകൻ ഹരീഷ്

ജീവന് തുല്യം സ്നേഹിച്ച ഭാര്യക്ക് കാമുകനുണ്ടെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല; ഒടുവിൽ മൂന്ന് മാസം മുൻപ് എല്ലാവരേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് സഹിക്കാവുന്നതിലും അപ്പുറമായി; രണ്ട് ആൺമക്കളെയും ഒപ്പം കൂട്ടി രാജേഷ് ജീവിച്ചത് നീറുന്ന മനസ്സുമായി; വീടിന് പുറത്ത് പോലും ഇറങ്ങാത്ത രാജേഷിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും; ഒടുവിൽ പാലിൽ വിഷം ചേർത്ത് ഇളയ മകന് നൽകി ആത്മഹത്യ ചെയ്തു; അച്ചനേയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ട് മൂത്ത മകൻ ഹരീഷ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭാര്യ കാമുകനൊപ്പം ഇറങ്ങി പോയതിൽ മനം നൊന്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛനും ആത്മഹത്യ ചെയ്തു. കോട്ടയം അയര്ക്കുന്നം അമയന്നൂര് പൂതി അയ്യന്കുന്നേല് പഠിപ്പുരയ്ക്കല് രാജേഷ് (43) മകന് രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. പാലിൽ വിഷം ചേർത്ത് കഴിച്ചാണ് രാജേഷും മകനും ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് രാജേഷിന്റെ ഭാര്യ വീട്ടിൽ നിന്ന് പിണങ്ങിപ്പോകുന്നത്. ഇപ്പോൾ ഇവർ കാമുകന് ഒപ്പമാണ് താമസിക്കുന്നത്.

ഭാര്യ പോയതിനെ തുടർന്ന് വിഷമത്തിലായിരുന്നു രാജേഷ്. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നു.ബുധനാഴ്ച രാത്രി പാലിൽ വിഷം കലക്കി മകൻ രൂപേഷിന് നൽകിയ ശേഷം രാജേഷും വിഷം കലക്കിയ പാല് കുടിക്കുകയായിരുന്നു. മൂത്ത മകന് ഹരീഷ് ഈ സമയം വീട്ടില് ഉണ്ടായിരുന്നില്ല.രാത്രിയിൽ വീട്ടില് എത്തിയ ഹരീഷ് വിളിച്ചെങ്കിലും ആരും വാതില് തുറന്നില്ല. ഉറങ്ങിപ്പോയിട്ടുണ്ടാകും എന്ന് കരുതി ഹരീഷ് വരാന്തയില് കിടന്നുറങ്ങി.

ഇന്നലെ രാവിലെ ആയിട്ടും കതക് തുറക്കാതായതോടെയാണ് അയൽവാസികളെ വിളിച്ചുകൊണ്ട് വരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില് ഇരുവരേയും കണ്ടെത്തിയത്. വിഷം കലർത്തിയ പാല് ഗ്ലാസുകളും കണ്ടെടുത്തു. ഹാളിലും കിടപ്പുമുറിയിലുമായാണ് മൃതദേഹങ്ങള് കിടന്നിരുന്നത്. നാലാം ക്ലാസ് വിദ്യാര്ത്ഥിയാണ് രൂപേഷ്. പ്ലസ് ടു കഴിഞ്ഞ് നില്ക്കുകയാണ് ഹരീഷ്.

ഭാര്യക്ക് കാമുകനുണ്ട് എന്ന കാര്യം അറിഞ്ഞത് രാജേഷിനെ മാനസികമായി തകർത്തിരുന്നു. ഇത് പറഞ്ഞ് ശരിയാക്കാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ പേരിൽ രാജേഷും ഭാര്യയും തമ്മിൽ വഴക്കും പതിവായി. ഒടുവിൽ വീട് വിട്ട് പോയ ഭാര്യ കാമുനൊപ്പം താമസിക്കാൻ തുടങ്ങിയതോടെ രാജേഷ് മാനസികമായി പിന്നെയും തകർന്നു. രണ്ട് ആൺമക്കളേയും തന്നെയും ഉപേക്ഷിച്ച് ഭാര്യ പോയി എന്ന് വിശ്വസിക്കാൻ രാജേഷിന് താങ്ങാവുന്നതിലും അപ്പുറമായരിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെ ഇത് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വളരെ ആക്റ്റിവയിരുന്ന രാജേഷ് പെട്ടന്ന് വീടിനുള്ളൽ ഒതുങ്ങി കൂടിയിരുന്നു. അമ്മ ഒപ്പമില്ലാത്തത് മക്കളേയും മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇതോടെയാണ് എല്ലാം അവസാനിപ്പിക്കാൻ രാജേഷ് തീരുമാനിച്ചത്. ഇപ്പോൾ അച്ഛനും അനിയനും ആത്മഹത്യ ചെയ്യുകയും അമ്മ കാമുകന് ഒപ്പം പോവുകയും ചെയ്തതോടെ ഒറ്റയ്ക്കായ ഹരീഷാണ് ഇപ്പോൾ നാട്ടുകാരുടെ നൊമ്പരമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP