Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പിരിറ്റ് കടത്തുകാർക്കായി ഏത് റൂട്ടും അതിവേഗത്തിൽ ക്ലിയറാക്കുന്ന 'സൂപ്പർപവർ'; സിപിഎം നേതാക്കളുടെ വാത്സല്യപുത്രനായി മാറിയത് പാലക്കാട്ടെ സ്പിരിറ്റ് മാഫിയാ ബന്ധമുള്ള നേതാക്കൾക്ക് വേണ്ടി ഇടപെട്ട്; പൊലീസിനുള്ളിലെ മേൽവിലാസം അഴിമതി വീരനായ ഓഫീസർ എന്ന നിലയിൽ; ആരോപണങ്ങൾ നിരവധിയെങ്കിലും സംരക്ഷിച്ചു നിർത്തി ഭരണപ്പാർട്ടി; പാർട്ടിക്ക് പ്രിയങ്കരനായ ഡിവൈഎസ്‌പി ഹംസയുടെ വസതിയിലെ വിജിലൻസ് റെയ്ഡിൽ ഞെട്ടി സിപിഎം; നീക്കത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത

സ്പിരിറ്റ് കടത്തുകാർക്കായി ഏത് റൂട്ടും അതിവേഗത്തിൽ ക്ലിയറാക്കുന്ന 'സൂപ്പർപവർ'; സിപിഎം നേതാക്കളുടെ വാത്സല്യപുത്രനായി മാറിയത് പാലക്കാട്ടെ സ്പിരിറ്റ് മാഫിയാ ബന്ധമുള്ള നേതാക്കൾക്ക് വേണ്ടി ഇടപെട്ട്; പൊലീസിനുള്ളിലെ മേൽവിലാസം അഴിമതി വീരനായ ഓഫീസർ എന്ന നിലയിൽ; ആരോപണങ്ങൾ നിരവധിയെങ്കിലും സംരക്ഷിച്ചു നിർത്തി ഭരണപ്പാർട്ടി; പാർട്ടിക്ക് പ്രിയങ്കരനായ ഡിവൈഎസ്‌പി ഹംസയുടെ വസതിയിലെ വിജിലൻസ് റെയ്ഡിൽ ഞെട്ടി സിപിഎം; നീക്കത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത

എം മനോജ് കുമാർ

പാലക്കാട്: തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വി.ഹംസയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് സിപിഎമ്മിൽ പുകയുന്നു. പാർട്ടിക്ക് പ്രിയപ്പെട്ട ഹംസയുടെ വീട്ടിൽ നടന്ന റെയ്ഡ് സിപിഎമ്മിന്റെ ഉന്നത കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകളും ഹംസയുടെ വീട്ടിൽ നടന്ന റെയിഡിനും ബന്ധമുണ്ടെന്നാണ് സൂചനകൾ. ആരാണ് റെയിഡിന് പിന്നിലെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ചോദ്യം. റെയ്ഡ് വിവരം ചോർന്നില്ല. ഹംസയെ രക്ഷിക്കാനും കഴിഞ്ഞില്ല. ഇതിൽ പാർട്ടി നേതാക്കൾ കടുത്ത അമർഷത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് നിന്നുള്ള നേരിട്ടുള്ള നിർദ്ദേശമാണ് ഹംസയുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നിൽ. ഇത് പാലക്കാട് നേതാക്കളെ അങ്കലാപ്പിലാക്കിയി ട്ടുമുണ്ട്. സിപിഎം ആവശ്യപ്പെട്ടാൽ എന്തും ചെയ്ത് നൽകാനുള്ള സന്നദ്ധതയാണ് പൊലീസിലെ ഈ ഓഫീസറെ കുപ്രസിദ്ധനാക്കുന്നത്. അടിമുടി അഴിമതിയാണ് ഹംസ എന്നാണ് ലഭിക്കുന്ന വിവരം.

കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കുഴൽമന്ദം സിഐ ആയിരുന്ന വേളയിൽ ചെക്ക് പോസ്റ്റിൽ പണം പിരിവ്, സ്പിരിറ്റ് കടത്ത്, വ്യാജവാറ്റുകാരെ സഹായിക്കൽ എന്നീ ആരോപണങ്ങളാണ് ഹംസയ്ക്ക് എതിരെ ഉയർന്നത്. സ്പിരിറ്റ് കടത്തിലെ റൂട്ട് ക്ലിയർ ചെയ്തുകൊടുക്കുന്നതിൽ വിദഗ്ധനാണ് ഹംസ. ഹംസയെ ഏൽപ്പിച്ചാൽ പാലക്കാട് എത്തുന്ന സ്പിരിറ്റ് എത്തേണ്ട സ്ഥലത്ത് എത്തിയിരിക്കും എന്നാണ് കേൾവി. സ്പിരിറ്റ് കടത്താണ് ഹംസയുടെ പ്രധാന ഹോബി. സ്പിരിറ്റ് കടത്തിന് ഹംസ എന്ത് ചെയ്യും. സിപിഎമ്മിന് ബന്ധമുള്ള സ്പിരിറ്റ് കടത്ത് കേസുകളിൽ ഹംസ നടത്തിയ ഇടപെടലുകളാണ് സിപിഎമ്മിന്റെ നേതാക്കളെ ഹംസയുടെ അടുപ്പിച്ചത്.

മെയ് രണ്ടിന് കാറിൽ കടത്താൻ ശ്രമിച്ച 525 ലിറ്റർ സ്പിരിറ്റ് പാലക്കാട് വെച്ച് പൊലീസ് പിടികൂടിയിരുന്നു. തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടിയത്. ഇതിനു പിന്നിൽ അറസ്റ്റിലായത് സിപിഎം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനായിരുന്നു. അനിലിനെ പിന്നീട് സിപിഎം പുറത്താക്കി. ഈ സ്പിരിറ്റ് കടത്തിനും ഹംസ സഹായം നല്കിയതായി സൂചനകൾ വന്നിരുന്നു. സ്പിരിറ്റ് കടത്തിന് പിന്നിലെ സിപിഎം ബന്ധം പുറത്തായതിന് പിന്നാലെയാണ് ഹംസയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടക്കുന്നത്.

അഴിമതിക്ക് കുപ്രസിദ്ധിയാർജ്ജിച്ച ഓഫീസർ എന്ന നിലയിലാണ് പി.വി.ഹംസ പൊലീസിൽ അറിയപ്പെടുന്നത്. ഹംസയാണെങ്കിൽ സിപിഎമ്മിന്റെ സ്വന്തം കക്ഷിയും. സ്പിരിറ്റ് കടത്ത് പോലുള്ള കാര്യങ്ങളിൽ ഓപ്പൺ ഇടപെടലാണ് ഹംസ നടത്താറ്. പരസ്യമായി സ്പിരിറ്റ് കടത്തിന് വേണ്ട സഹായങ്ങൾ ഹംസ നൽകും. താഴ്ന്ന പോസ്റ്റിലുള്ള ഏത് ഓഫീസറെ വിളിച്ചും സ്പിരിറ്റ് കടത്തിന് സഹായം നൽകാൻ ആവശ്യപ്പെടും. സ്പിരിറ്റ് കടത്തിനെ പരസ്യമായി പിന്താങ്ങുകയും ചെയ്യും. സ്പിരിറ്റ് കടത്തും അഴിമതിയും. അതിനു എന്ത് വഴിവിട്ട കാര്യങ്ങൾ വേണമെങ്കിലും ഹംസ നടത്തും. ഇതാണ് ഹംസയെ സിപിഎമ്മിനും പ്രിയങ്കരനാക്കിയത്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടാൽ എന്ത് സഹായവും ഹംസ നൽകും. സിപിഎം ഡിവൈഎസ്‌പി എന്ന പേരിലാണ് ഹംസ അറിയപ്പെടുന്നതും. ആ ഹംസയാണ് ഇപ്പോൾ വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത്. കോടികൾ അനധികൃതമായി സമ്പാദിച്ചു കൂട്ടിയതിന് ഒടുവിൽ പിടിക്കപ്പെട്ടത്.

ഇന്നലെ ഹംസയുടെ പാലക്കാട് തിരുനെല്ലായയിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥൻ അനധികൃതമായി സമ്പാദിച്ചു കൂട്ടിയ കോടികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. വിജിലൻസ് എറണാകുളം സ്‌പെഷ്യൽ യൂണിറ്റാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി വി ഹംസയ്‌ക്കെതിരെ മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൈക്കൂലി ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹംസക്കെതിരെ ഉയർന്നത്.

പാലക്കാട്ടെ വീട്ടിൽ വിജിലൻസ് ഡിവൈഎസ്‌പി ടി.യു സജീവന്റെയും തൃശൂരിലെ ഹംസയുടെ ഓഫീസിൽ സിഐ മാർട്ടിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ രേഖകളില്ലാതെ സൂക്ഷിച്ച 25 ലക്ഷം രൂപയും ഓഫീസിൽ നിന്ന് വാഹനങ്ങളുടെ ആർ.സി ബുക്കുകളും രേഖകളും പിടിച്ചെടുത്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിൽ കിടയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. 23 പവൻ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്. അതേസമയം വിജിലൻസ് എത്തുന്നതിന് മുമ്പ് വീടുവിട്ടിറങ്ങിയ ഡിവൈ.എസ്‌പിയെ രാത്രി വൈകിയും കണ്ടെത്തിയില്ല. വിജിലൻസിന്റെ എറണാകുളം സ്പെഷ്യൽ സെല്ലാണ് റെയ്ഡ് നടത്തിയത്.

വീട്ടിൽ നിന്ന് പണം, സ്ഥലമിടപാട് രേഖകൾ, ബാങ്കിടപാട് വിവരങ്ങൾ തുടങ്ങിയവ ലഭിച്ചെങ്കിലും തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഏതാനും ദിവസം മുമ്പ് ഹംസയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധിക വരുമാനം 2009 -2019 കാലയളവിൽ നേടിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ കർശന നടപടികളിലേക്ക് വിജിലൻസ് കടന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഹംസ നടത്തിയിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇയാൾ ഡിവൈ.എസ്‌പിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ച ഒമ്പത് മുതൽ വൈകിട്ട് ആറുവരെയായിരുന്നു എസ്‌പി. വി.എൻ. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി ടി.യു. സജീവന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നുള്ള വിജിലൻസ് സംഘം പാലക്കാട് തിരുനെല്ലായ ഒരുങ്ങോട് വീട്ടിലും തൃശൂരിലെ ഓഫീസിലും റെയ്ഡ് നടത്തുന്നതിനിടെയാണ് ഹംസയെ കാണാതായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഡിവൈ.എസ്‌പിയെ കണ്ടെത്തുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു. പരിശോധന പൂർത്തിയാക്കി ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തതായി വിജിലൻസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP