Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടിയുടെ കാര്യത്തിൽ 'എല്ലാം ശരിയാക്കാൻ' പിണറായി സർക്കാർ; ലേക് പാലസിലെ അനധികൃത കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സർക്കാർ തള്ളി; തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് അനുകൂലം; നഗരസഭയിട്ട 1.17കോടിയുടെ പിഴ സർക്കാർ വെട്ടിക്കുറച്ച് 34ലക്ഷമാക്കിയത് സെക്രട്ടറിയുടെ ഒത്താശയോടെ; ഇത് സർക്കാരിന്റെ പുതിയ പദ്ധതി 'സ്‌നേഹപൂർവ്വം ചാണ്ടിയ്‌ക്കെന്ന്' സോഷ്യൽ മീഡിയ

തോമസ് ചാണ്ടിയുടെ കാര്യത്തിൽ 'എല്ലാം ശരിയാക്കാൻ' പിണറായി സർക്കാർ; ലേക് പാലസിലെ അനധികൃത കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സർക്കാർ തള്ളി; തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് അനുകൂലം; നഗരസഭയിട്ട 1.17കോടിയുടെ പിഴ സർക്കാർ വെട്ടിക്കുറച്ച് 34ലക്ഷമാക്കിയത് സെക്രട്ടറിയുടെ ഒത്താശയോടെ; ഇത് സർക്കാരിന്റെ പുതിയ പദ്ധതി 'സ്‌നേഹപൂർവ്വം ചാണ്ടിയ്‌ക്കെന്ന്' സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറവെ പറഞ്ഞ പരസ്യ വാചകമായിരുന്നു എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന്. പക്ഷേ ശരിയാകുന്നത് അത്രയും കള്ളപ്പണക്കാർക്കും റിസോർട്ട് മുതലാളിമാർക്കും ആണെന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സർക്കാർ ഏറ്റവും ഒടുവിലായി തള്ളി. തോമസ് ചാണ്ടിക്ക് എല്ലാം ശരിയാക്കി കൊടുക്കുന്നുണ്ട്. തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് അനുകൂലമായ തീരുമാനമെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ചട്ടലംഘനത്തിന്റെ പേരിൽ ലേക് പാലസ് റിസോർട്ടിന് നികുതിയും പിഴയും ഉൾപ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇത് സർക്കാർ ഇടപെട്ട് വെട്ടിക്കുറച്ച് 34ലക്ഷമാക്കിയിട്ടുണ്ട്. ഇതിൽ നഗരസഭ സെക്രട്ടറിയുടെ ഒത്താശയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സർക്കാരിന് അപ്പീൽ നൽകി. അപ്പീലിന്മേൽ സർക്കാർ നഗരകാര്യ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങൾ നിയമവിധേയമായി ക്രമവത്കരിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു.

എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കഴിഞ്ഞമാസം ചേർന്ന നഗരസഭ കൗൺസിൽ നിലപാടെടുത്തു. സർക്കാർ നിർദ്ദേശം നടപ്പാക്കണമെന്ന് എൽഡിഎഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗൺസിലിൽ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗൺസിൽ തീരുമാനം എടുക്കുകയായിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സർക്കാർ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.

മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിൽ പല കെട്ടിടങ്ങളും അനധികൃതമായി നിർമ്മിച്ചതാണെന്ന് നഗരസഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ഇവയിൽ പലതും നിർമ്മിച്ചത്. ഇവയ്ക്ക് കെട്ടിട നമ്പറുകൾ പോലും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കെട്ടിട നികുതിയും അടച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭാ അധികൃതർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് അനധികൃത നിർമ്മാണങ്ങൾ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് നഗരസഭ ലേക്ക് പാലസിന് നോട്ടീസ് നൽകിയത്. തുടർന്നാണ് നിർമ്മാണം ക്രമവൽക്കരിക്കണമെന്ന ആവശ്യവുമായി ലേക്ക് പാലസ് നഗരസഭയെ സമീപിച്ചത്. ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി 1.17 കോടിരൂപ അടക്കാൻ ലേക്ക് പാലസിന് ഇതോടെ നഗരസഭ നിർദ്ദേശം നൽകി. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ അട്ടിമറിച്ചത്.
അനധികൃത നിർമ്മാണത്തിന്റെ പേരിൽ തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പിണറായി സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി ഇതേ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് തന്നെ രാജിവയ്‌ക്കേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP