Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി എസ് എ നാഷണൽ റിപ്പോർട്ടറായി ഏഞ്ചൽ കോശി തെരഞ്ഞെടുക്കപ്പെട്ടു

ടി എസ് എ നാഷണൽ റിപ്പോർട്ടറായി ഏഞ്ചൽ കോശി തെരഞ്ഞെടുക്കപ്പെട്ടു

വാഷിങ്ടൺ : ദി ടെക്‌നോളജി സ്റ്റുഡൻസ് അസോസിയേഷൻ (ടി എസ് എ) നാഷണൽ റിപ്പോർട്ടറായി, മലയാളി വിദ്യാർത്ഥിനി ഏഞ്ചൽ കോശി തെരഞ്ഞെടുക്കപ്പെട്ടു. നോർത്ത് കാരലൈനയിലെ ചാപ്പൽ ഹിൽ ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഏഞ്ചൽ കോശി.

ആഡ്രി ഗരോട്ട് പ്രസിഡന്റും, അപു മുട്യാല വൈസ് പ്രസിഡന്റും, അലക്‌സിസ് മിനിയാറ്റ് സെക്രട്ടറിയും, ആഷ്ലി സ്റ്റോക്ക്‌സ് ട്രഷററും ടെയ്റ്റ് ഗ്രീൻ സർജന്റ്-അറ്റ് ആംസുമായ ദേശീയ സമിതിയിൽ ഏഞ്ചൽ മാത്രമാണ് ഏക മലയാളിയായിട്ടുള്ളത്. ജൂൺ 28 മുതൽ ജൂലൈ 2 വരെ ഗേലോർഡ് നാഷണൽ റിസോർട്ടിൽ നടന്ന ദേശീയ കോൺഫ്രൺസിൽ ആണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്

ടി എസ് എ ദേശീയ റിപ്പോർട്ടർ എന്ന നിലയിൽ സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങളും, ലേഖനങ്ങളും, തയ്യാറാക്കുക, ശേഖരിക്കുക, സൂക്ഷിക്കുക തുടങ്ങിയവയാണ് ഏഞ്ചലിന്റെ പ്രധാന ചുമതലകൾ. മ്യുസിക്കൽ തിയേറ്ററും, വോളിബോളും ആണ് പാഠ്യേതര രംഗത്തെ ഇഷ്ട വിഷയങ്ങൾ. നോർത്ത് കാരലൈനയിലെ, ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിൽ സർവേയറായ, തിരുവല്ല, നെടുമ്പ്രം വല്ലേലിൽ തെക്കുംതലയിൽ കോശി ചെറിയാന്റെയും, വെറ്ററൻസ് അഡ്‌മിനിസ്‌ട്രേഷനിൽ നേഴ്സിങ് മാനേജരായ ഉഷ ചെറിയാന്റെയും മകളാണ് ഏഞ്ചൽ കോശി. ഏബൽ ചെറിയാൻ കോശിയാണ് സഹോദരൻ.

സാങ്കേതിക വിദ്യാ രംഗത്ത് നാളകളിൽ തിളങ്ങാൻ അമേരിക്കയിലെ പുതു തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സയൻസ്, ടെക്‌നോളജി, എഞ്ചിനിയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) വിഷയങ്ങളിൽ തത്പരരായ രണ്ടര ലക്ഷത്തോളം മിഡിൽ-ഹൈസ്‌കൂൾ വിദ്യാർത്ഥികളെയാണ് ടെക്‌നോളജി സ്റ്റുഡൻസ് അസോസിയേഷൻ ഏകോപിപ്പിക്കുന്നത്. 1978 മുതൽ ഇത് വരെ നാല്പതു ലക്ഷത്തോളം പേരാണ് ടെക്‌നോളജി സ്റ്റുഡൻസ് അസോസിയേഷനുമായി സഹകരിച്ചിട്ടുള്ളത്. സ്‌ക്കൂൾ, സ്റ്റേറ്റ് നാഷണൽ തലങ്ങളിൽ മത്സരങ്ങളും, പരിശീലനങ്ങളും മറ്റുമായി അറുപതോളം പരിപാടികളാണ് ടി എസ് എ നടത്തി വരുന്നത്. ജർമ്മനി, ജപ്പാൻ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിലും ടി എസ് എ സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP