Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷിക്കാഗോ അന്തർദേശീയ വടംവലി മത്സരം: റൊണാൾഡ് പൂക്കുമ്പേൽ ചെയർമാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു

ഷിക്കാഗോ അന്തർദേശീയ വടംവലി മത്സരം: റൊണാൾഡ് പൂക്കുമ്പേൽ ചെയർമാനായുള്ള വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : 2019 സെപ്റ്റംബർ രണ്ടാം (Labour day) തിങ്കളാഴ്ച മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി (7800 West Lyons. St. Morton Grove, IL, USA) മൈതാനിയിൽ വച്ച് നടക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഏഴാമത് അന്തർദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിനും വേണ്ടി ശ്രീ. റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിക്ക് രൂപം കൊടുത്തു. അതാത് കമ്മിറ്റി ചെയർമാന്മാരെല്ലാം ഇതിന്റെ പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.

നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സ്പോർട്സിനെ നെഞ്ചോടു ചേർക്കുന്ന ഷിക്കാഗോ മലയാളി സമൂഹത്തിലേക്ക് കഴിഞ്ഞ ആറു വർഷമായി കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ വടംവലി മത്സരം ഇന്ന് ഷിക്കാഗോ മലയാളി സമൂഹത്തിന് ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത ഒരു മഹാസംഭവം ആയി മാറിക്കഴിഞ്ഞു എന്ന് സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് പീറ്റർ കുളങ്ങര പറഞ്ഞു.

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന് വേണ്ടി പേരന്റ് പെട്രോളിയം അണിയിച്ചൊരുക്കുന്ന ഈ മഹാവടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് ചെയർമാൻ റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.

വടംവലി മേളയ്ക്കപ്പുറം ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. നാട്ടിൽ സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കായികതാരങ്ങൾക്കും, കലാകാരന്മാർക്കും, ക്യാൻസർ രോഗികൾക്കും സാമ്പത്തിക സഹായത്തിനുമപ്പുറം സ്നേഹമന്ദിരം പോലുള്ള അനാധമന്ദിരങ്ങൾക്കും ധനസഹായം നൽകുവാനും സോഷ്യൽ ക്ലബ്ബ് മുൻകൈ എടുക്കുന്നു.

ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഓണക്കാലത്ത് ആർപ്പുവിളികൾ ഉണർത്താൻ ഈ വടംവലി മാമാങ്കം അവസരം ഒരുക്കുകയാണ്. അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ കായികമേള ആസ്വദിക്കുവാൻ ഏവരെയും ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന് വേണ്ടി പീറ്റർ കുളങ്ങര (പ്രസിഡന്റ്), ജിബി കൊല്ലപ്പിള്ളി (വൈസ് പ്രസിഡന്റ്), റോണി തോമസ് (സെക്രട്ടറി), സണ്ണി ഇടിയാലി (ട്രഷറർ), സജി തേക്കുംകാട്ടിൽ (ജോ. സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആർ.ഒ.), റൊണാൾഡ് പൂക്കുമ്പേൽ (ടൂർണമന്റ് ചെയർമാൻ) എന്നിവർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP