Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആണും പെണ്ണും ഒരുമിച്ച് നടപ്പ് സമരത്തിന് മാത്രം മതി; `കോളേജിനകത്ത് വലിയ പാട്ടും ബഹളവും ഒന്നും വേണ്ട`; നാടകോത്സവം കാണാനെത്തിയ വിദ്യാർത്ഥിനികളുടെ സുഹൃത്തിന് ഇടിമുറിയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂര മർദ്ദനം; നടുറോഡിൽ പൊലീസുകാരനെ എടുത്തിട്ടലക്കി തെരുവ് ഗുണ്ടായിസം; സംഘടന പ്രവർത്തനത്തിന് മടിച്ച പെൺകുട്ടിയെ ആത്മഹത്യ ശ്രമം വരെ എത്തിച്ചു; ഇപ്പോഴിതാ എസ്എഫ്‌ഐ അനുഭാവിക്ക് കത്തിക്കുത്തും; തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ് എന്താ കുട്ടി സഖാക്കളുടെ താലിബാനോ?

ആണും പെണ്ണും ഒരുമിച്ച് നടപ്പ് സമരത്തിന് മാത്രം മതി; `കോളേജിനകത്ത് വലിയ പാട്ടും ബഹളവും ഒന്നും വേണ്ട`; നാടകോത്സവം കാണാനെത്തിയ വിദ്യാർത്ഥിനികളുടെ സുഹൃത്തിന് ഇടിമുറിയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ ക്രൂര മർദ്ദനം; നടുറോഡിൽ പൊലീസുകാരനെ എടുത്തിട്ടലക്കി തെരുവ് ഗുണ്ടായിസം; സംഘടന പ്രവർത്തനത്തിന് മടിച്ച പെൺകുട്ടിയെ ആത്മഹത്യ ശ്രമം വരെ എത്തിച്ചു; ഇപ്പോഴിതാ എസ്എഫ്‌ഐ അനുഭാവിക്ക് കത്തിക്കുത്തും; തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ് എന്താ കുട്ടി സഖാക്കളുടെ താലിബാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാതന്ത്ര്യം... ജനാധിപത്യം... സോഷ്യലിസം... എസ്എഫ്‌ഐയുടെ തൂവെള്ളക്കൊടിയിൽ എഴുതിപിടിപ്പിച്ചിട്ടുള്ള മുദ്രാവാക്യമാണ് അത്. കുറഞ്ഞപക്ഷം ഇതിന്റെ ഒക്കെ അർത്ഥം എങ്കിലും അറിയുന്നവരെ വേണം ഒരു കോളേജിന്റെ യൂണിറ്റ് കമ്മിറ്റിയിൽപിടിച്ച് ഇരുത്താൻ. ഒരു കോളേജിൽ വിദ്യാർത്ഥി യൂണിയൻ വേണ്ടത് അവിടുത്തെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഒപ്പം നിൽക്കാനുമാണ്. അല്ലാതെ മസില് പിടിച്ച് ഗുണ്ടായിസം കളിക്കാനാണ് എങ്കിൽ ഏതെങ്കിലും കവലച്ചട്ടമ്പിമാർക്ക് ഒപ്പം കൂടുന്നതാകും ഉത്തമം. പറഞ്ഞ് വരുന്നത് തിരുവനന്തപുരം നഗരത്ത് സ്ഥിതി ചെയ്യുന്ന എസ്എഫ്‌ഐയുടെ കോട്ടയായ യൂണിവേഴ്‌സിറ്റി കോളേജിനെ പറ്റി തന്നെയാണ്. എസ്എഫ്‌ഐ എന്ന സംഘടന ഉയർത്തുന്ന അല്ലെങ്കിൽ പുറമെ വീരസ്യം പറയുന്ന ഒരു സംഘടന രീതികളുമല്ല അവിടെ നടക്കുന്നത് എന്നതിന് മുൻപും നിരവധി തെളിവുകളുണ്ട്.

കുറച്ച് കാലായി നിരന്തരം വിവാദങ്ങളിൽ ചെന്ന് ചാടുകയാണ് യൂണിവേഴ്‌സിറ്റി കേളേജിലെ എസ്എഫ്‌ഐ നേതൃത്വം. ഗുണ്ടായിസം തന്നെയാണ് കോളേജിൽ നടക്കുന്നത് എന്നതിൽ തർക്കമില്ല. സൗഹൃദങ്ങളും പ്രണയവുമൊക്കെ മൊട്ടിടുന്ന കോളേജ് ക്യാമ്പസിൽ ആണും പെണ്ണും അടുത്തിരുന്നാലോ ഒരുമിച്ച് നടന്നാലോ ഒക്കെ താലിബാനിസത്തെ കടത്തിവെട്ടുന്ന നിയമങ്ങളും യാതൊരു വിധ ആധുനികതയും തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറേ ഷോ മാന്മാരും ചേർന്നാണ് ഈ ഗതിക്ക് കാര്യങ്ങൾ എത്തിച്ചത്. എസ്എഫ്‌ഐയുടെ പൂർണരൂപം പോലും അറിയാത്തവനും കോളേജിലെ എസ്എഫ്‌ഐ നേതാവാണ്. ഇതിലൊക്കെ വലിയ ഒരു പങ്ക് വരെ സിപിഎം എന്ന മാതൃസംഘടനയ്ക്ക് തന്നെയാണ്. ആളെകൂട്ടാനും തിണണമിടുക്ക് കാണിക്കാനും നാട്ടിലെ അണ്ടനേയും അടകോടനേയും ഒരു കൊടിയും കൈയിൽ പിടിപ്പിച്ച് വിട്ടാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.

ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പ്രശ്‌നം. മിണ്ടിയാൽ കുഴപ്പം ഒരുമിച്ച് നടന്നാൽ കുഴപ്പം. ഇതെന്താ ക്യാമ്പസ് ഫ്രണ്ടിന്റെ ബി ടീമോ? നശിപ്പിച്ച് കയ്യിൽ തരും കുട്ടിസഖാക്കൾ എല്ലാം ചേർന്ന് വിദ്യാർത്ഥികൾക്ക് ഇടയിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ ആധിപത്യം ഒക്കെ. സമീപകാലത്ത് എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടി 2017ൽ കോളേജിൽ നടന്ന നാടകോത്സവത്തിൽ രണ്ട് പെൺകുട്ടികൾക്ക് ഒപ്പമെത്തിയ സുഹൃത്തിനെ സദാചാരപൊലീസിങ്ങിന്റെ പേരിൽ മർദ്ദിച്ചതായിരുന്നു.

യൂണിവേഴ്സിറ്റി കോളജിലെ രണ്ട് വിദ്യാർത്ഥിനികൾക്കൊപ്പമാണ് തൃശൂർ സ്വദേശിയായ ജിജീഷ് കോളജിലെത്തിയത്. നാടകോത്സവം നടക്കുന്നതിനിടെ വിദ്യാർത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിന് പുറത്തുള്ള എസ്ഫ്ഐ പ്രവർത്തകർ ഉൾപ്പെടെ എത്തി മർദ്ദിച്ചതായിരുന്നു അന്നത്ത സംഭവം. ഇതോടെയാണ് കോളേജിനുള്ളിൽ എസ്എഫ്‌ഐ നടപ്പിലാക്കിവരുന്ന കാടൻ നിയമങ്ങൾ പുറംലോകം അറിയുന്നത്. എസ്എഫ്‌ഐക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവർക്ക് പോലും പലപ്പോഴും ഇതിന്റെയൊക്കെ ഇരയാകേണ്ടി വന്നു. പുറത്ത് സമരത്തിന് ഒരുമിച്ച് പോകുമെങ്കിലും പക്ഷേ അകത്ത് ഒരുമിച്ച് ഇരിക്കലും ചിരിയും കളിയും ഒന്നും വേണ്ടെന്നാണ് കുട്ടിസഖാക്കളുടെ ഉത്തരവ്.. എസ്എഫ്ഐയുടെ മുൻ കോളജ് യൂണിറ്റ് സെക്രട്ടറി തസ്ലിം, പ്രവർത്തകരായ സുജിത്, രതീഷ് എന്നിവരെയാണ് അന്ന് യുവാവിനെ മർദ്ദിച്ച കേസിൽ പ്രതിചേർത്തത്.

മറ്റുള്ളവർ കണ്ടാലറിയാവുന്ന 10 പേരെന്നാണ് ജിജേഷിന്റെ മൊഴി. പെൺകുട്ടികളെ മർദ്ദിച്ചതായി മൊഴി നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. യുവാവ് അടുത്തിരുന്നുവെന്നുവെന്ന കാരണത്താൽ എസ്എഫ്ഐക്കാർ സദാചാര ഗുണ്ടായിസം കണിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ എസ്എഫ്ഐയും ദൃക്സാക്ഷിയായ പെൺകുട്ടിയും നിഷേധിച്ചു. മോശം സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് അത് ചോദ്യം ചെയ്ത പെൺകുട്ടികളെ അസഭ്യം പറഞ്ഞപ്പോൾ കേട്ടുനിന്ന മറ്റ് കുട്ടികൾ ഇടപെട്ടൂവെന്നായിരുന്ന ദൃക്സാക്ഷിയായ കുട്ടിയുടെ വിശദീകരണം.

കോളേജിൽ സംഘടന പ്രവർത്തനം നടത്തണം എന്ന് ആവശ്യപ്പെട്ട് കോളേജിലെ എസ്എഫ്‌ഐ നേതൃത്വം നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ കുറിപ്പ്. പരീക്ഷയുടെ തലേദിവസം നേരെത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ചീത്ത വിളിച്ചുവെന്നും എസ്എഫ്ഐ പ്രവർത്തകർ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തിയെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു. ആത്മഹത്യ പ്രേരണക്കു കാരണക്കാർ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമെന്നും പെൺകുട്ടി കുറിപ്പിൽ വിശദമാക്കുന്നു.

എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പൊലീസ് പറയുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമാക്കിയത് എന്നും യുവതി പരാതി പറഞ്ഞിരുന്നു.നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ ഗുണ്ടകൾ മർദ്ദിച്ചതും വലിയ വിവാദമായിരുന്നു. ഇപ്പോഴിത ഇന്ന് നടന്ന സംഭവവും. ഇതിന് പിന്നാലെ യൂണിറ്റ് കമ്മിറ്റി പിരിച്ച് വിടുന്ന തലത്തിലേക്ക് പോലും കാര്യങ്ങൾ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP