Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം തവണയും ഭരണത്തിലേറിയ മോദി സർക്കാരിന് ഇരട്ടി തിളക്കം നൽകുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്; പത്തു വർഷത്തിനുള്ളിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ പുരോഗതി; കരകയറ്റാനായത് 271 ദശലക്ഷം ആളുകളെയെന്ന് പഠനം; യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കിയത് 101 രാജ്യങ്ങളിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ

രണ്ടാം തവണയും ഭരണത്തിലേറിയ മോദി സർക്കാരിന് ഇരട്ടി തിളക്കം നൽകുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്; പത്തു വർഷത്തിനുള്ളിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ പുരോഗതി; കരകയറ്റാനായത് 271 ദശലക്ഷം ആളുകളെയെന്ന് പഠനം; യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കിയത് 101 രാജ്യങ്ങളിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പത്തു വർഷകാലയളവിൽ ഇന്ത്യയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായതായാണ് 2018ലെ ആഗോള മൾട്ടി-ഡൈമൻഷണൽ ദാരിദ്ര്യ സൂചികയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2005 -2006 നും 2015-2016നും ഇടയിൽ ദാരിദ്യ രേഖ 4.7 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി ഉയർന്നിരിക്കുന്നു. അതായത് 10 വർഷത്തിനിടയിൽ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 271 ദശലക്ഷം ആളുകളെയാണ് ദാരിദ്ര്യത്തിൽ നിന്ന് രാജ്യം ഇതിനോടകം കര കയറ്റിയിരിക്കുന്നത്. 'വസ്തുവകകൾ, പാചക വാതകം, ജനാരോഗ്യ സംരക്ഷണം, പോഷകാഹാരം'' തുടങ്ങിയ മേഖലകളിൽ ശക്തമായ പുരോഗതിയാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നതെന്നും മൾട്ടി ഡൈമെൻഷണൽ ദാരിദ്ര്യ സൂചിക മൂല്യങ്ങൾക്ക് അതിവേഗം കുറവുണ്ടായതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പറയുന്നു.

യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി), ഓക്സ്ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ ഇനിഷേറ്റീവ് തുടങ്ങിയ ഐക്യരാഷ്ട്രസഭകൾ വ്യാഴാഴ്‌ച്ച പുറത്തിറക്കിയ റിപ്പോർട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 101 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 31 രാജ്യങ്ങളിൽ കുറഞ്ഞ വരുമാനവും 68 രാജ്യങ്ങളിൽ ഇടത്തരം വരുമാനവും രണ്ട് രാജ്യങ്ങളിൽ ഉയർന്ന വരുമാനം ഉണ്ടായിട്ടും 1.3 ബില്യൺ ആളുകളാണ് 'മൾട്ടി-ഡൈമെൻഷണൽ ദരിദ്രർ' എന്ന പട്ടികയിലുള്ളത് അതുകൊണ്ടു തന്നെ രാജ്യത്തിന്റെ
ദാരിദ്ര്യം നിർവചിക്കുന്നത് കേവലം വരുമാനമല്ല, മറിച്ച് ജനതയുടെ മോശം ആരോഗ്യം, ജോലിയുടെ നിലവരം, അക്രമ ഭീഷണി തുടങ്ങിയ സൂചകങ്ങളിലൂടെയാണെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബംഗ്ലാദേശ്, കംബോഡിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ, ഹെയ്തി, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, പെറു, വിയറ്റ്നാം തുടങ്ങിയ 10 ബില്ല്യൺ ജനസംഖ്യയുള്ള ഈ രാജ്യങ്ങളിൽ 270 ദശലക്ഷം ആളുകൾ ബഹുമുഖ ദാരിദ്ര്യ പട്ടികയിൽ നിന്നും ഉയർന്നതായി സർവേ ഡാറ്റകൾ കാണിക്കുന്നു. തിരഞ്ഞെടുത്ത ഈ 10 രാജ്യങ്ങളിൽ ഇന്ത്യയും കംബോഡിയയും തങ്ങളുടെ എംപിഐ മൂല്യങ്ങൾ അതിവേഗം കുറച്ചതായും ഇന്ത്യയുടെ എംപിഐ മൂല്യം 2005-06ൽ 0.283 ൽ നിന്ന് 2015-16 ൽ 0.123 ആയി കുറഞ്ഞുയെന്നും
റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ചാർഖണ്ഡിൽ 2005-06ൽ 74.9 ശതമാനത്തിൽ നിന്ന് 2015-16ൽ 46.5 ശതമാനമായി കുറഞ്ഞതും 2010 നും 2014 നും ഇടയിൽ കംബോഡിയയിലെ മൊണ്ടോൾ കിരിയും റട്ടാനക് കിരിയും ഇത് 71.0 ശതമാനത്തിൽ നിന്ന് 55.9 ശതമാനമായി കുറഞ്ഞതും
ദരിദ്രരാജ്യങ്ങൾ അതിവേഗം മെച്ചപ്പെട്ടുന്നതിന് ഉദാഹരണമായും പോഷകാഹാരം, ശുചിത്വം, ശിശുമരണ നിരക്ക്, കുടിവെള്ളം, വിദ്യാഭ്യാസം, വൈദ്യുതി, പാർപ്പിടം, പാചക വാതകം, സ്വത്ത് എന്നീ സൂചകങ്ങൾക്ക് എത്യോപ്യ, ഇന്ത്യ, പെറു രാജ്യങ്ങളിൽ ഗണ്യമായി കുറവുകൾ ഉണ്ടായതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

2005-2006 മുതൽ 2015-16ൽ കാലയളവിൽ ഇന്ത്യയിലെ ജനസംഖ്യ 640 ദശലക്ഷം (55.1 ശതമാനം) ആയി ഉയർന്നതായും 2015-16ൽ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം 369 ദശലക്ഷം (27.9 ശതമാനം) ആയി കുറയുകയും പോഷകാഹാരക്കുറവ് 44.3 ശതമാനത്തിൽ നിന്ന് 21.2 ശതമാനമായി കുറയുകയും, ശിശുമരണ നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറയുകയും, പാചകവാതകം ലഭിക്കാത്ത ആളുകളുടെ എണ്ണം 52.9 ശതമാനത്തിൽ നിന്ന് 26.2 ശതമാനമായി കുറയുകയും ശുചിത്വത്തിൽ 50.4 ശതമാനത്തിൽ നിന്ന് 24.6 ശതമാനമായി കുറയുകയും, കുടിവെള്ളം നഷ്ടപ്പെടുന്നവരുടെ എണ്ണം 16.6 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി കുറയുകയും, ഭവന നിർമ്മാണം 44.9 ശതമാനത്തിൽ നിന്ന് 23.6 ശതമാനമയി കുറയുകയും ചെയ്തു.

എല്ലാ 10 രാജ്യങ്ങളിലും ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങളേക്കാൾ ദരിദ്രമാണ്. കംബോഡിയ, ഹെയ്തി, ഇന്ത്യ, പെറു എന്നിവിടങ്ങളിൽ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ ലഘൂകരണം നഗരത്തിന്റ വികസനത്തിന് ഇടയാക്കി. അതുപോലെ തന്നെ മുതിർന്നവരേക്കാൾ ദാരിദ്ര്യം തീവ്രമായി അനുഭവിക്കുന്നത് കുട്ടികളാണെന്നും വെള്ളം, ശുചിത്വം, മതിയായ പോഷകാഹാരം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ അവശ്യവസ്തുക്കൾ ഇല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 663 ദശലക്ഷം ആളുകളിൽ ദാരിദ്ര്യത്തിൽ കഴിയുന്നവരിൽ പകുതിയും കുട്ടികളാണ്, ഈ കുട്ടികളിൽ ബഹുഭൂരിപക്ഷവും അതായത് 85ശതമാനം കുട്ടികളും ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമാണ് ഉള്ളത്.

'ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ദരിദ്രർ എവിടെയാണ് താമസിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.'യുഎൻഡിപി അഡ്‌മിനിസ്ട്രേറ്റർ അച്ചിം സ്റ്റെയ്‌നർ പറഞ്ഞു. പരമ്പരാഗത ദാരിദ്ര്യ സങ്കൽപം ഇല്ലാതാക്കുന്ന രീതിയാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ആഗോളതലത്തിൽ, ബഹുമുഖ ദരിദ്രരായ 1.3 ബില്യൺ ജനങ്ങളിൽ 886 ദശലക്ഷം പേർ ഇപ്പോൾ മധ്യ വരുമാനമുള്ള രാജ്യങ്ങളിലും 440 ദശലക്ഷം പേർ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലുമായിയാണ് താമസിക്കുന്നത്. രാജ്യത്ത് പിന്നോക്കം നിൽക്കുന്നവർ അതിവേഗം മുന്നേറുന്നുവെന്ന പോസിറ്റീവ് പ്രവണതയാണ് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP