Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്ക് പിടിച്ച് നൃത്തം ചവിട്ടിയ വിവാദ എംഎൽഎ വിഐപി നമ്പർ കിട്ടാൻ പൊടിച്ചത് ലക്ഷങ്ങൾ; 001 എന്ന നമ്പർ കിട്ടുന്നതിനായി കുൻവർ പ്രണവ് ചാമ്പ്യൻ ചെലവാക്കിയത് 5.51 ലക്ഷം; ഡെറാഡൂണിൽ വാഹന നമ്പറിനായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുക; ആഡംബരത്തിന് പ്രാധാന്യം നൽകുന്ന എംഎൽഎയ്ക്ക് നേരെ സമൂഹ മാധ്യമത്തിലടക്കം ജനരോഷം ശക്തം

തോക്ക് പിടിച്ച് നൃത്തം ചവിട്ടിയ വിവാദ എംഎൽഎ വിഐപി നമ്പർ കിട്ടാൻ പൊടിച്ചത് ലക്ഷങ്ങൾ; 001 എന്ന നമ്പർ കിട്ടുന്നതിനായി കുൻവർ പ്രണവ് ചാമ്പ്യൻ ചെലവാക്കിയത് 5.51 ലക്ഷം; ഡെറാഡൂണിൽ വാഹന നമ്പറിനായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുക; ആഡംബരത്തിന് പ്രാധാന്യം നൽകുന്ന എംഎൽഎയ്ക്ക് നേരെ സമൂഹ മാധ്യമത്തിലടക്കം ജനരോഷം ശക്തം

മറുനാടൻ ഡെസ്‌ക്‌

ഡെറാഡൂൺ: എംഎൽഎമാർ തുടർച്ചയായി വിവാദങ്ങളിൽപെടുന്നതിന് പിന്നാലെയാണ് തോക്ക് പിടിച്ച് നൃത്തം ചെയ്ത എംഎൽഎ ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. സംഗതി വൻ വിവാദമാവുകയും സമൂഹ മാധ്യമത്തിലടക്കം വൻ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തതിന് പിന്നാലെയാണ് കുൻവർ പ്രണവ് ചാംപ്യൻ എംഎൽഎ വിഐപി നമ്പറിനായി ലക്ഷങ്ങൾ പൊടിച്ച കഥയും പുറത്ത് വരുന്നത്. തന്റെ ആഡംബര വാഹനത്തിന് 001 എന്ന വിഐപി നമ്പർ കിട്ടുന്നതിന് വേണ്ടി 5.51 ലക്ഷം രൂപയാണ് പൊടിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവ വികാസങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്നും സസ്‌പെൻഷൻ കിട്ടിയതിന് പിന്നാലെയാണ് പുതിയ വാർത്തയും പുറത്ത് വരുന്നത്.

തന്റെ യുകെ 07 ഡിഎൻ സീരീസിന് വേണ്ടിയായിരുന്നു ചാംപ്യൻ 001 നമ്പർ നേടിയത്. ഡെറാഡൂണിൽ വാഹന നമ്പറിന് വേണ്ടി ഒരാൾ ചെലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. 2017 ജൂണിൽ ഓൺലൈനിൽ ക്ഷണിച്ച അപേക്ഷയിൽ അനേകർ ഈ നമ്പറിന് വേണ്ടി വന്നെങ്കിലൂം ഏറ്റവും കൂടുതൽ തുക മുടക്കി ലേലം കൊണ്ടത് കുൻവർ ആയിരുന്നു. എല്ലാ രണ്ടു മാസവും കൂടുമ്പോൾ വാഹനത്തിന് ഫാൻസി നമ്പറിന് വേണ്ടി വാഹന വകുപ്പ് ലേലം വിളിക്കാറുണ്ട്. ഇതുവരെ നമ്പറിന് വേണ്ടി ഇവിടെ മുടക്കിയ ഏറ്റവും ഉയർന്ന തുക 5.25 ആയിരുന്നു. ഭിന്നലിംഗക്കാരുടെ നേതാവ് രാജ്നി റാവത്തിന്റെ പേരിലാണ് കുറിച്ചത്. തന്റെ മറ്റൊരു വാഹനത്തിന് 0007 എന്ന നമ്പർ കിട്ടാൻ 1.13 ലക്ഷം മുടക്കിയ ചരിത്രവും റാവത്തിന്റെ പേരിലുണ്ട്.

ഇരു കൈകളിലും തോക്കേന്തി ഹിന്ദി ഐറ്റം സോങ്ങിനൊത്തു ചുവടു വയ്ക്കുന്ന ബിജെപി എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചയാകുകയാണ്. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാനായാണ് പ്രണവ് സിങ്ങ് വീട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയിൽ പിടിച്ച് ഹാളിൽ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാൻ മറ്റു രണ്ടു പേരുമുണ്ട്. മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകിൽ നിൽക്കുന്ന സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാൾക്ക് തിരികെ കൊടുക്കും. പിന്നെയും നൃത്തം തുടങ്ങും.

'ഉത്തരാഖണ്ഡിൽ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ...' തുടങ്ങിയ പുകഴ്‌ത്തലുകളും പിന്നണിയിൽ കേൾക്കാം. ഹരിദ്വാറിലെ ലക്സറിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് കുൻവർ പ്രണവ് സിങ് ചാംപ്യൻ. വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന് ചാംമ്പ്യൻ മാധ്യമപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഈ സംഭവത്തിൽ പാർട്ടി ഇയാളെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP