Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ചാവ് സംഘത്തലവനെ എസ്‌ഐ വിലങ്ങുവെക്കാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം രക്ഷപെടൽ; ഗത്യന്തരമില്ലാതെ കോ തിയിൽ കീഴടങ്ങിയ പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കമുള്ള കേസുകൾ; വിളയിൽ സ്വദേശി അബ്ദു സമദിനെതിരെ ചാർത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകളെന്ന് പൊലീസ്

കഞ്ചാവ് സംഘത്തലവനെ എസ്‌ഐ വിലങ്ങുവെക്കാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം രക്ഷപെടൽ; ഗത്യന്തരമില്ലാതെ കോ തിയിൽ കീഴടങ്ങിയ പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കമുള്ള കേസുകൾ; വിളയിൽ സ്വദേശി അബ്ദു സമദിനെതിരെ ചാർത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകളെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: അരീക്കോട് എസ്‌ഐ സി.കെ നൗഷാദിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതി മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി. അരീക്കോട് വിളയിൽ മുണ്ടക്കൽ പ്രദേശങ്ങളിൽ കഞ്ചാവ് കച്ചവടം വ്യാപകമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനക്കിറങ്ങിയതായിരുന്നു എസ്‌ഐയും സംഘവും. മഫ്തിയിലായിരുന്നു പരിശോധന. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായ അബ്ദുസ്സമദിനെ വിലങ്ങു വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതി എസ്‌ഐയെ കുത്തികൊണ്ട് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസുകാർക്കൊപ്പം സാധാരണവസ്ത്രം ധരിച്ചാണ് എസ്‌ഐ നൗഷാദും സംഘവും എത്തിയത്. കഞ്ചാവ് വിൽപ്പനക്കാരനായ വിളയിൽ സ്വദേശി വാച്ചാപുറവൻ സമദിനെ തന്ത്രപൂർവം വലയിൽ വീഴ്‌ത്തിയ എസ്‌ഐ. സമദിന്റെ കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് സമദിന്റെ കൈയ്ക്ക് വിലങ്ങുവെക്കാൻ ഒരുങ്ങുമ്പോൾ അരയിൽ കരുതിയ കത്തികൊണ്ടാണ് പ്രതി കുത്തിയത്.

കുത്ത് തടുത്തപ്പോൾ കൈയ്ക്ക് പരിക്കേറ്റ എസ്‌ഐയെ ആദ്യം കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈയിലെ ഞരമ്പ് മുറിഞ്ഞതുകാരണം അടിയന്തര ശസ്ത്രക്രിയ നടത്തി. മസിലിനും മുറിവേറ്റിട്ടുണ്ട്. പ്രതി വിളയിൽ വാച്ചാപുറവൻ സമദിനുവേണ്ടി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതപ്പെടുത്തിയിരുന്നു ഇതിനിടയിലാണ് പ്രതി നേരിട്ട് കോടതിയിൽ കീഴടങ്ങിയത്.

പ്രതി അരീക്കോട് വിളയിൽ തെക്കേക്കണ്ടി വാച്ചാപ്പുറവൻ അബ്ദുൽ സമദ് (25)നെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ എസ്‌ഐ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്‌ഐയെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിനടക്കം ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരീക്കോട് ഭാഗത്ത് കഞ്ചാവ് മാഫിയ സജീവമായി പ്രവർത്തിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. അതനുസരിച്ച് പല പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ പിടികൂടുന്നതിനായി നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP