Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം; ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; സാജന്റെ കുടുംബത്തെ ലാക്കാക്കിയുള്ള കുപ്രചാരണങ്ങൾ മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി ഉമ്മൻ ചാണ്ടി

വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം; ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; സാജന്റെ കുടുംബത്തെ ലാക്കാക്കിയുള്ള കുപ്രചാരണങ്ങൾ മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി ഉമ്മൻ ചാണ്ടി

രഞ്ജിത്ത് ബാബു

കണ്ണൂർ: ഒരു സംരംഭകനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ആന്തൂർ നഗരസഭ സാജനോട് ചെയ്തതെന്ന് കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി. ബക്കളത്ത് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തുന്ന ദ്വിദിന പദയാത്രക്ക് പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യം ജനനന്മക്ക് ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സതീശൻ പാച്ചേനിയുടെ പദയാത്ര. ആന്തൂർ മേഖലയിലെ സിപിഎം. ന്റെ ഘടകങ്ങൾ നഗരസഭാധികാരികൾക്ക് തെറ്റുപറ്റിയെന്ന് തുറന്ന് പറഞ്ഞതാണ്. എന്നാൽ അവരെ തിരുത്തുന്ന സമീപനമാണ് സിപിഎം. നേതൃത്വവും സർക്കാറും ചെയ്യുന്നത്. സാജന്റെ ദുഃഖകരമായ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കാത്ത സിപിഎം. നടപടി ഒന്നാമത്തെ തെറ്റാണ്. തെറ്റ് സംഭവിച്ചിട്ടും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം സിപിഎം. ഉം സർക്കാരും ചെയ്തത് രണ്ടാമത്തെ തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനമധ്യത്തിൽ സിപിഎം. അപഹാസ്യരായിരിക്കയാണ്. കുറ്റം ചെയ്തവരും അതിനു കാരണക്കാരായ ഉദ്യോഗസ്ഥരും അവർക്ക് നേതൃത്വം നൽകിയ ജനപ്രതിനിധികളും മറുപടി പറയേണ്ടി വരും. ആന്തൂർ വിഷയം സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താൻ ഇനിയും ആന്തൂർ സംഭവത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ നാടിന്റെ വേദനയും ജനങ്ങളുടെ വേദനയും പ്രകടിപ്പിച്ച ജനപ്രതിനിധികളെ അവഹേളിച്ചുകൊണ്ടും കുടുംബത്തെ വേദനിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ ഗവൺമെന്റ് നേരിടേണ്ടി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തെറ്റ് തിരുത്താനും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയായിരുന്നു മാർകിസ്റ്റ് പാർട്ടിയും ഗവൺമെന്റും ശ്രമിക്കേണ്ടിയിരുന്നത്. സിപിഎം. ഉം ഗവൺമെന്റും ആന്തൂർ നഗരസഭയും ആ രംഗത്ത് ദയനീയമായിപരാജയപ്പെടുകയായിരുന്നു. സംരംഭകനായ സാജനോട് കാണിച്ചത് ഒന്നാമത്തെ വീഴ്ചയാണ്.

സാജന്റെ മരണം പ്രവാസി സമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ടാക്കി. അദ്ദേഹത്തിന്റെ മരണം നാടിന്റെ ദുഃഖമായി മാറിയിരിക്കയാണ്. ഇപ്പോൾ ചില കുപ്രചരണങ്ങൾ കൂടി അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ ഉന്നിയിക്കുന്നുണ്ട്. അത് മറ്റൊരു ദുരന്തത്തിന് കൂടി വഴിവെക്കാൻ കാരണമാകരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരു സംരംഭകൻ പടുത്തുയർത്തിയ സംരംഭത്തിന് എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ നഗരസഭാധികാരികൾ അക്കാര്യം യഥാസമയം അറിയിക്കണമായിരുന്നു. എന്നാൽ സാജനെ നഗരസഭാധികൃതരും അദ്ധ്യക്ഷയും നിരന്തരമായി മടക്കി അയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ ബന്ധുക്കളെ സന്ദർശിച്ചപ്പോൾ അക്കാര്യം വ്യക്തമായി. ഉമ്മൻ ചാണ്ടി പറഞ്ഞു. ചടങ്ങിൽ കെ.സി. ജോസഫ്. എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, ഐ.എൻ.ടി.യു.സി നേതാവ് കെസുരേന്ദ്രൻ എന്നിവരും സംസാരിച്ചു. പദയാത്ര നാളെ മുതൽ ആന്തൂർ നഗരസഭയിൽ പ്രയാണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP