Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിതവേഗം ചോദ്യം ചെയ്തതിന് മർദനമേറ്റ യുവാവു ചികിത്സയിൽ ഇരിക്കെ മരിച്ചു; മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദിനെയും സുഹൃത്തിനെയും മർദിച്ചത് ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറും സുഹൃത്തും ചേർന്ന്; അവശനായി റോഡിൽ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മർദിച്ചതായി പൊലീസ്; ദീർഘകാലം ഗൾഫിലായിരുന്നു വിനോദ് നാട്ടിലെത്തിയത് ഈ അടുത്ത കാലത്ത്

അമിതവേഗം ചോദ്യം ചെയ്തതിന് മർദനമേറ്റ യുവാവു ചികിത്സയിൽ ഇരിക്കെ മരിച്ചു; മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദിനെയും സുഹൃത്തിനെയും മർദിച്ചത് ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറും സുഹൃത്തും ചേർന്ന്; അവശനായി റോഡിൽ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മർദിച്ചതായി പൊലീസ്; ദീർഘകാലം ഗൾഫിലായിരുന്നു വിനോദ് നാട്ടിലെത്തിയത് ഈ അടുത്ത കാലത്ത്

മറുനാടൻ ഡെസ്‌ക്‌

വടകര; അശ്രദ്ധമായി അമിത വേഗത്തിലും വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ക്രൂര മർദനമേറ്റ ചോറോട് കൂടത്തിൽ സി.കെ.വിനോദൻ(45) മരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് അന്ത്യം.തിങ്കളാഴ്ച രാത്രി എട്ടോടെ മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദനും സുഹൃത്തും റോഡിലൂടെ നടന്നുപോകുമ്പോൾ അശ്രദ്ധമായും അമിത വേഗത്തിലും ഓടിച്ച ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറോട് അക്കാര്യം പറഞ്ഞ് തർക്കമുണ്ടായി. തുടർന്ന് ഡ്രൈവറും കൂടെയുള്ളവരും മർദിക്കുകയായിരുന്നു. അവശനായി റോഡിൽ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മർദിച്ചുരുന്നതായി പൊലീസ്. വെന്റിലേറ്ററിലായിരുന്ന വിനോദൻ ഇന്നലെ രാവിലെ ആറേകാലോടെയാണ് മരിച്ചത്.

സുഹൃത്ത് പ്രദീപനും മർദനമേറ്റു മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും നില ഗുരുതരമായി തുടർന്നതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മർദനം നടന്നതിന്റെ പിറ്റേന്നു മാഹി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വാൻ ഡ്രൈവർ അഴിയൂർ കിഴക്കേ പാലക്കൂൽ ഫർസൽ (39), വാനിലുണ്ടായിരുന്ന സുഹൃത്ത് അഴിയൂർ ചെറിയത്ത് റോഡ് കുഞ്ഞിമാതാലായത്തിൽ വി.കെ.ഷിനാസ് (30) എന്നീ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ബുധനാഴ്ച ഫർസലിനെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഷിനാസിനെയും അറസ്റ്റ് ചെയ്തു. മഞ്ചക്കൽ ബോട്ട് ഹൗസിന് സമീപം കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിനോദനെ മർദിച്ച വാൻ ഡ്രൈവർ ഫർസലിന്റെ സഹായിയാണെന്ന് തിരിച്ചറിഞ്ഞതും മാഹി എസ്‌ഐ ഇളങ്കോ അറസ്റ്റ് ചെയ്തതും. റിമാൻഡിലായ ഇവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. മടപ്പള്ളി ആശാരിക്കോട്ട പരേതരായ ചന്തുവിന്റെയം പാറുവിന്റെയും മകനാണ് മരിച്ച വിനോദൻ. ദീർഘകാലം ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രബിത. സഹോദരങ്ങൾ: അശോകൻ, മനോജൻ, ശോഭ, ഷൈല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP