Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറുമൊരു പാട്ടിൽ തുടങ്ങിയ സംഘർഷം കത്തികുത്തിൽ അവസാനിച്ചത് നേതാക്കളുടെ ദുർവാശിമൂലം; വിദ്യാർത്ഥിനികൾ രണ്ടും കൽപ്പിച്ച് മുദ്രാവാക്യം വിളിച്ചു ഇറങ്ങിയതോടെ നേതൃത്വം ഞെട്ടിവിറച്ചു; ചാനൽ ക്യാമറകളെ തടയാനുള്ള നീക്കം രംഗം വഷളാക്കി; പ്രിൻസിപ്പലിന്റെ പൊട്ടൻ കളിക്കൊണ്ട് ഗുണം ഉണ്ടായില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ ക്യാമ്പസിലെ എസ് എഫ് ഐ ഫാസിസം പുറം ലോകം അറിഞ്ഞത് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ലെന്ന ധൈര്യത്തോടെ വിദ്യാർത്ഥിനികൾ അടങ്ങിയവർ പൊട്ടിത്തെറിച്ചതു കൊണ്ട് മാത്രം

വെറുമൊരു പാട്ടിൽ തുടങ്ങിയ സംഘർഷം കത്തികുത്തിൽ അവസാനിച്ചത് നേതാക്കളുടെ ദുർവാശിമൂലം; വിദ്യാർത്ഥിനികൾ രണ്ടും കൽപ്പിച്ച് മുദ്രാവാക്യം വിളിച്ചു ഇറങ്ങിയതോടെ നേതൃത്വം ഞെട്ടിവിറച്ചു; ചാനൽ ക്യാമറകളെ തടയാനുള്ള നീക്കം രംഗം വഷളാക്കി; പ്രിൻസിപ്പലിന്റെ പൊട്ടൻ കളിക്കൊണ്ട് ഗുണം ഉണ്ടായില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ ക്യാമ്പസിലെ എസ് എഫ് ഐ ഫാസിസം പുറം ലോകം അറിഞ്ഞത് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ലെന്ന ധൈര്യത്തോടെ വിദ്യാർത്ഥിനികൾ അടങ്ങിയവർ പൊട്ടിത്തെറിച്ചതു കൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ അതിപ്രശസ്തമായ കലാലയമാണ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്. എന്നാൽ ഈ കാമ്പസിലെ പ്രിസൻസിപ്പൽ ഇന്ന പൊട്ടൻ കളിക്കുകയായിരുന്നു. സ്വന്തം കോളേജിലെ വിദ്യാർത്ഥിയെ ഗുണ്ടകൾ കുത്തി മലർത്തിയിട്ടും പ്രിൻസിപ്പൾ ഒന്നും അറിഞ്ഞില്ല. കാമ്പസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പ്രിൻസിപ്പൽ കെ. വിശ്വംഭരൻ പ്രതികരിച്ചത് പൊട്ടൻ കളിയുടെ ഭാഗമാണ്. ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ തിരക്കിലായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ ക്യാംപസിൽ നിന്നു പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.അങ്ങനെ കേരളം ചർച്ച ചെയ്യുന്ന വിചിത്രനായ പ്രിൻസിപ്പളാകുകയാണ് വിശ്വംഭരൻ. എസ് എഫ് ഐ എന്ന് കേട്ടാൽ മുട്ടിടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് അഖിലിനെ കുത്തിമലർത്തിയതിനെ ചോദ്യം ചെയ്ത പെൺകുട്ടികൾ പറയുന്നത്.

യൂണിവേഴ്‌സിറ്റി കോളജിൽ പാട്ടുപാടിയതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകൻ അഖിൽ സ്വന്തം നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. എസ്എഫ്‌ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനമേറ്റു. എന്നിട്ടും ഇതൊന്നും പ്രിൻസിപ്പൾ അറിഞ്ഞില്ല. അഖിലിനെ കുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളജിനു മുന്നിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ വിഷയം ചർച്ചയാക്കിയത്. ഇതോടെ എസ് എഫ് ഐ ഗുണ്ടായിസം പൊതു സമൂഹത്തിന് മുമ്പിലെത്തി. കോളേജിൽ നടക്കുന്നത് എന്തെന്ന് പുറം ലോകം അറിഞ്ഞു. അപ്പോഴും പ്രിൻസിപ്പളിന് ഒന്നും അറിയില്ല.

വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നേതാക്കളുടെ പിടിവാശിയായിരുന്നു എല്ലാത്തിനും കാരണം.

കോളജ് കന്റീനിൽ അഖിലും കൂട്ടുകാരും പാട്ടുപാടിയതിനെത്തുടർന്നു വാക്കുതർക്കം സംഘർഷത്തിലേക്കു നീങ്ങുമെന്നായതോടെ എസ്എഫ്‌ഐ യൂണിറ്റ് നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായി. അത് ഒരു ദിവസം മുമ്പായിരുന്നു. ഇന്നലെ രാവിലെ 10.00ന് ക്ലാസ് തുടങ്ങിയതു മുതൽ സംഘർഷ ഭീതി സജീവമായിരുന്നു. ഉച്ചയോടെ യൂണിറ്റ് കമ്മിറ്റി ഓഫിസിനു മുന്നിലെ മരച്ചുവട്ടിലിരുന്ന വിദ്യാർത്ഥികളോട് ക്ലാസിൽ പോകാൻ പറഞ്ഞ് എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുടെ അസഭ്യവർഷം തുടങ്ങി. ചോദ്യം ചെയ്തവർക്കു മർദനവും. ഇതിനിടെയാണ് അഖിലിനു കുത്തേൽക്കുന്നത്. വിദ്യാർത്ഥികൾ അഖിലിനെയും കൊണ്ടു ജനറൽ ആശുപത്രിയിലേക്ക്. തുടർന്ന് മർദനത്തിലും കത്തിക്കുത്തിലും പ്രതിഷേധിച്ചു വിദ്യാർത്ഥികൾ പ്രകടനം തുടങ്ങുന്നു. എംജി റോഡിൽ എസ്എഫ്‌ഐയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇതോടെ കോളജ് കവാടം അടച്ച് എസ്എഫ്‌ഐ നേതാക്കളുടെ വെല്ലുവിളിയും എ്തി.

ഇതിനിടെ പ്രതിഷേധക്കാർക്കു വീണ്ടും മർദനം. തുടർന്നു കവാടത്തിനു മുന്നിൽ പ്രതിഷേധക്കാരുടെ ഉപരോധം. പിന്നീട് ജില്ലാ നേതാക്കളുടെ അനുനയശ്രമം. വിദ്യാർത്ഥികളെ കോളജിനുള്ളിലേക്കു കൊണ്ടുപോകുന്നു. യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടി ഉറപ്പു നൽകിയതോടെ സംഘർഷത്തിന് അയവുണ്ടായത് ഇതൊന്നും പ്രിൻസിപ്പൾ അറിഞ്ഞില്ലെന്നതാണ് വസ്തുത. എനിക്കിതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു, നിങ്ങൾ പുറത്തുപോകണം'- സ്വന്തം കോളജിലെ വിദ്യാർത്ഥിക്കു കുത്തേറ്റിട്ടും ഒന്നര മണിക്കൂറോളം ക്യാംപസിനുള്ളിൽ സംഘർഷം നീണ്ടുനിന്നിട്ടും യൂണിവേഴ്‌സിറ്റി കോളജ് പ്രിൻസിപ്പൽ ഒന്നുമറിഞ്ഞില്ല. പ്രതികരണം ചോദിച്ചെത്തിയ മാധ്യപ്രവർത്തകരോട് പുറത്തു പോകണം എന്ന് മാത്രമാണ് പ്രിൻസിപ്പൽ കെ.വിശ്വംഭരന് തുടർച്ചയായി പറയാനുണ്ടായിരുന്നത്.

പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. ഇതോടെ പ്രതിഷേധം ആളിക്കത്തി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി. നൂറുകണക്കിനു വിദ്യാർത്ഥികൾ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ എംജി റോഡിൽ പ്രകടനവും കോളജിനു മുന്നിൽ ഉപരോധവും നടത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് ജില്ലാ നേതാക്കളെത്തി ഉറപ്പു നൽകിയതോടെയാണു പ്രതിഷേധം അവസാനിച്ചത്. അഖിലിനെ മുൻപും എസ്എഫ്‌ഐ നേതാക്കൾ മർദിച്ചിട്ടുണ്ടെന്നു പിതാവ് ചന്ദ്രൻ ആരോപിച്ചു.

പ്രിൻസിപ്പലുമായുള്ള മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു

പ്രിൻസിപ്പൽ: നിങ്ങൾ കോളജിന്റെ പുറത്തു പോകുക, ഞാൻ അഡ്‌മിഷൻ തിരക്കിലാണ്. ഒന്നും അറിഞ്ഞില്ല, ഇന്ന് പിജിയുടെയും യുജിയുടെയും അഡ്‌മിഷന്റെ ലാസ്റ്റ് ഡേറ്റാണ്.
മാധ്യമപ്രവർത്തകർ: കോളജിലെ സംഭവമാണ് സർ.
പ്രിൻസിപ്പൽ: പുറത്തുപോകൂ. അഡ്‌മിഷൻ നടക്കുകയാണ്. എനിക്ക് ഇതിനകത്ത് ഇൻവോൾവ് ചെയ്യാൻ പറ്റത്തില്ലായിരുന്നു, അവിടെ ഇരിക്കുകയായിരുന്നു. പുറത്തുപോകുക, തൽക്കാലം നിങ്ങൾ പുറത്തുപോകുക.
മാധ്യമപ്രവർത്തകർ: സർ, ഈ ക്യാംപസിലെ വിദ്യാർത്ഥിക്ക് കുത്തേറ്റിരിക്കുകയാണ്.
പ്രിൻസിപ്പൽ: അത് പിന്നെയുള്ള കാര്യം, നിങ്ങളിപ്പോൾ പുറത്തുപോകുക. തൽക്കാലം പുറത്തുപോകുക.
മാധ്യമപ്രവർത്തകർ: സംഭവത്തിൽ പ്രിൻസിപ്പലിന്റെ പ്രതികരണം എന്താണ്?
പ്രിൻസിപ്പൽ: (വീണ്ടും അസ്വസ്ഥനാകുന്നു) നിങ്ങൾ മീഡിയക്കാർ പുറത്തുപോകുക. പൊലീസ് ഫോഴ്‌സിനെ വിളിക്കേണ്ടി വരും. പ്രശ്‌നം മനസ്സിലാക്കാൻ വേണ്ടി പിന്നീടു വന്നു ചോദിക്കുക, കാര്യം തിരക്കിയശേഷം പറയാം.
മാധ്യമപ്രവർത്തകർ: ഒന്നര മണിക്കൂറായി ഇവിടെ സംഘർഷം നടന്നിട്ട് പ്രിൻസിപ്പൽ അറിഞ്ഞിട്ടില്ലെന്നാണോ?
പ്രിൻസിപ്പൽ: ഇവിടെ അഡ്‌മിഷൻ നടക്കുകയാണ്. ഞാനവിടെയായിരുന്നു.
മാധ്യമപ്രവർത്തകർ: സംഭവത്തിൽ അന്വേഷണം നടത്തുമോ?

(മറുപടി പറയാതെ മടങ്ങുന്നു)

യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്‌ഐ പ്രതിക്കൂട്ടിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP