Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല; കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമില്ല; തെറ്റുതിരുത്തണമെന്ന് ആഷിഖ് അബു; ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റ സുഹൃത്ത് ജിതിൻ; പ്രശ്‌നം ഒതുക്കാൻ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബും ഇടപെട്ടെന്ന് വെളിപ്പെടുത്തൽ

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല; കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമില്ല; തെറ്റുതിരുത്തണമെന്ന് ആഷിഖ് അബു; ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റ സുഹൃത്ത് ജിതിൻ; പ്രശ്‌നം ഒതുക്കാൻ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബും ഇടപെട്ടെന്ന് വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ സംഭവത്തിൽ എസ്എഫ്‌ഐയെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് എസ്എഫ്‌ഐയെ വിമർശിച്ചത്.

വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് ഫേസ്‌ബുക്കിൽ കുറിച്ചു. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്താണ് ആഷിഖ് എസ്എഫ്‌ഐയെ കത്തിമുനയുടെ രാഷ്ട്രീയം പാടില്ലെന്ന് ഓർമ്മിപ്പിച്ചത്.

അതേസമയം സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റ സുഹൃത്ത് ജിതിൻ. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നാണ് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തൽ.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്‌ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP