Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നസീം പിടിച്ച് നിർത്തിയപ്പോൾ കത്തി കുത്തിയിറക്കിയത് യൂണിറ്റ് പ്രസിഡന്റ് ശിവ്‌രഞ്ജിത്താണ്'; സംഘത്തിൽ 20ൽ ഏറെ എസ്എഫ്‌ഐക്കാരുണ്ടായിരുന്നുവെന്ന് ഡോക്ടർക്ക് മൊഴി നൽകി അഖിൽ; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ പരിശോധനയിൽ എസ്എഫ്‌ഐ യൂണിറ്റ് റൂമിൽ നിന്നും കണ്ടെടുത്തത് മൂന്ന് കത്തികളും മദ്യക്കുപ്പികളും; അഖിലിനെ കുത്തി വീഴ്‌ത്തിയത് ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപത്ത് വച്ചാണെന്നും സുഹൃത്ത് ഉമൈറിന്റെ മൊഴി

'നസീം പിടിച്ച് നിർത്തിയപ്പോൾ കത്തി കുത്തിയിറക്കിയത് യൂണിറ്റ് പ്രസിഡന്റ് ശിവ്‌രഞ്ജിത്താണ്'; സംഘത്തിൽ 20ൽ ഏറെ എസ്എഫ്‌ഐക്കാരുണ്ടായിരുന്നുവെന്ന് ഡോക്ടർക്ക് മൊഴി നൽകി അഖിൽ; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ പരിശോധനയിൽ എസ്എഫ്‌ഐ യൂണിറ്റ് റൂമിൽ നിന്നും കണ്ടെടുത്തത് മൂന്ന് കത്തികളും മദ്യക്കുപ്പികളും; അഖിലിനെ കുത്തി വീഴ്‌ത്തിയത് ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപത്ത് വച്ചാണെന്നും സുഹൃത്ത് ഉമൈറിന്റെ മൊഴി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദ്യാർത്ഥിയെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വെച്ച് കുത്തിയ സംഭവത്തിൽ സംസ്ഥാനം നടുങ്ങിയിരിക്കവേയാണ് കുത്തേറ്റ വിദ്യാർത്ഥി ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. നസീം പിടിച്ച് നിറുത്തിയപ്പോൾ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെ കുത്തുകയായിരുന്നുവെന്നാണ് അഖിൽ ഡോക്ടർക്ക് മൊഴി നൽകിയത്. തന്നെ ആക്രമിച്ച സംഘത്തിൽ 20ൽ അധികം എസ്എഫ്‌ഐ പ്രവർത്തകർ ഉണ്ടായിരുന്നുവെന്നും അഖിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ഡോക്ടർ തന്നെ പൊലീസിന് റിപ്പോർട്ടായി നൽകിയിട്ടുണ്ട്. മാത്രമല്ല കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്‌ച്ചയുണ്ടായെന്നും പൊലീസ് പറയുന്നു.

വിദ്യാർത്ഥിക്ക് കുത്തേറ്റ വിവരം പൊലീസിനെ അറിയിച്ചില്ലെന്നും ആന്റി റാഗിങ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റി കോളേജിനും പ്രിൻസിപ്പാളിനുമെതിരെ പൊലീസ് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സിഐ യുജിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. എല്ലാ കോളേജിലും റാഗിങ് വിരുദ്ധ സ്‌ക്വാഡ് വേണമെന്നും അതിൽ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ.

എന്നാൽ, ഇന്നുവരെ അങ്ങനെയൊരു കാര്യം കോളേജിൽ നിന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. റാഗിങ് വിരുദ്ധ സ്‌ക്വാഡ് കോളേജിൽ ഇല്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പൊലീസിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും കോളേജുകളിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നും സർക്കുലറുണ്ട്. ഇക്കാര്യവും യൂണിവേഴ്‌സിറ്റി കോളേജിൽ നടപ്പാക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്യാമ്പസ്സിനുള്ളിൽ അക്രമം നടന്നിട്ടും പൊലീസിനെ അറിയിക്കാൻ പ്രിൻസിപ്പാൾ തയ്യാറായില്ല. ഇത് ഗുരുതരവീഴ്ചയാണ്. വിവരമറിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് കുത്തേറ്റ് ചേര വാർന്നു കിടന്ന അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറയുന്നു. സംഘർഷം എസ്.എഫ്.ഐ ആസൂത്രിതമായി സൃഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാൽ പ്രതികളായ ആരെയും ഇനിയും പിടികൂടാനായില്ല. അതേസമയം പ്രതികളായവരെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്ന് എസ്.എഫ്.ഐ അറിയിച്ചു.

എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധിക്കുന്നവരെ വകവരുത്താൻ മനപ്പൂർവം സൃഷ്ടിച്ച സംഘർഷം എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നുണ്ട്. ഇതിനായാണ് പാട്ടുപാടിയതിന്റെ പേരിൽ അഖിലിനെയും സുഹൃത്തുക്കളെയും ഇന്നലെ രാവിലെ മുതൽ ചീത്തവിളിച്ചും മർദിച്ചും പ്രകോപിപ്പിച്ചത്. അഖിലിനെ ആദ്യം യൂണിയൻ ഓഫീസിലിട്ട് മർദിച്ചു. പിന്നീടാണ് കുത്തുന്ന സാഹചര്യമുണ്ടായത്. യൂണിറ്റ് പ്രസിഡന്റ് നസീമും അമലും ചേർന്ന് പിടിച്ച് വച്ചു. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തിയെന്നും പൊലീസ് കണ്ടെത്തി.

ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന യൂണിയൻ ഓഫീസിലും ക്യാംപസിന്റെ വിവിധയിടങ്ങളിലും ദൃക്‌സാക്ഷികളോടൊപ്പമെത്തിയാണ് പൊലീസ് പരിശോധിച്ചത്. ഇതുപോലെ വീടുകളിലടക്കം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നും ജില്ലക്ക് പുറത്തേക്ക് പോയിട്ടുണ്ടാകുമെന്നും പൊലീസ് വിശദീകരിക്കുന്നു. അതേസമയം പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നം വലുതാകാൻ കാരണമെന്ന് പ്രിൻസിപ്പലും വിശദീകരിച്ചു. എസ്.എഫ്.ഐയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനൊപ്പം പ്രതികളായവരെ കോളജിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പലും അറിയിച്ചു.

ഇതിനിടയിലാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടത്തിയ പരിശോധനയിൽ എസ്എഫ്‌ഐ യൂണിറ്റ് റൂമിൽ നിന്ന് മൂന്ന് കത്തികളും മദ്യക്കുപ്പികളും പിടിച്ചെടുത്തു. ഉച്ചയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇന്നലത്തെ സംഘർഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിൽ പൊലീസ് സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു. ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്‌ത്തിയതെന്ന് അഖിലിന്റെ സുഹൃത്ത് ഉമൈര്; പൊലീസിന് മൊഴി നൽകി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു. എന്നാൽ കുത്തി വീഴ്‌ത്തിയത് ആരെന്ന് താന്; കണ്ടിട്ടില്ലെന്നാണ് ഉമൈർ പറയുന്നത്.

കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖിൽ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേൽപ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കൾ എല്ലാം കണ്ടു നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്നും ഉമൈർ പറഞ്ഞു.യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്‌ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP