Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോവയിൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ വംഗദേശം പിടിക്കാൻ ബിജെപി; പശ്ചിമബംഗാളിൽ ബിജെപിയിലേക്കെത്തുന്നത് 107 എംഎൽഎമാർ; പട്ടിക തയ്യാറാക്കി നീക്കങ്ങൾ തുടങ്ങിയെന്ന് മുകുൾ റോയ്

ഗോവയിൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ വംഗദേശം പിടിക്കാൻ ബിജെപി; പശ്ചിമബംഗാളിൽ ബിജെപിയിലേക്കെത്തുന്നത് 107 എംഎൽഎമാർ; പട്ടിക തയ്യാറാക്കി നീക്കങ്ങൾ തുടങ്ങിയെന്ന് മുകുൾ റോയ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഓരോ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ആസൂത്രണം ചെയ്ത പദ്ധതികൾ വിജയം കാണുന്നതിനിടെ പശ്ചിമബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി ഉണ്ടാകും എന്ന് വ്യക്തമാക്കി ബിജെപിനേതാവ് മുകുൾ റോയ്. വിവിധ പാർട്ടികളിൽപ്പെട്ട 107 എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറായിട്ടിട്ടുണ്ടെന്ന് മുകുൾ റോയ് അറിയിച്ചു.

സിപിഎം, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുൾപ്പടെയുള്ള എംഎൽഎമാർ ബിജെപിയിൽ ചേരും എന്നാണ് മുകുൾ റോയിയുടെ അവകാശവാദം. ബിജെപിക്കൊപ്പം ചേരാൻ സന്നദ്ധരായ എംഎൽഎമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അവരുമായി ഞങ്ങൾ നിരന്തരസമ്പർക്കം പുലർത്തുകയാണ് - കൊൽക്കത്തയിൽ മാധ്യമങ്ങളെ കണ്ട മുകുൾ റോയ് വ്യക്തമാക്കി.

2007 ൽ തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നേതാവാണ് മുകുൾ റോയ്. ആന്ധ്രയിലും തെലങ്കാനയിലും ടിഡിപിയെ നിലംപരിശാക്കാനുള്ള പദ്ധതികൾ വിജയം കണുന്നു. ഗോവയിൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിച്ചു. കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ വീഴുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി തയ്യാറെടുക്കുന്നത്.

പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിൽ 211 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. ബിജെപിക്ക് മൂന്നും കോൺഗ്രസിന് 44ഉം ഇടതുപാർട്ടികൾക്ക് 32 സീറ്റുകളുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 18ഉം നേടി തൃണമൂൽ കോൺഗ്രസിന് ബിജെപി കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയഅധ്യക്ഷൻ അമിത് ഷായുടെ കീഴിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി. ഇതിനിടയിലാണ് ഓപ്പറേഷൻ താമര വഴി നൂറിലേറെ എംഎൽഎമാരെ പാർട്ടിയിലെത്തിക്കുമെന്ന് ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP