Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ

കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ അഖിലിന് കുത്തേറ്റത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. പി എസ് സിയുടെ വിശ്വാസ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ആരോപണങ്ങൾ. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെന്ന് പറഞ്ഞ് വന്നിട്ട് ഗൂണ്ടായിസം ഇറക്കി വിദ്യാർത്ഥിയായ അഖിലിനെ കത്തി കൊണ്ടുകുത്തി കൊല്ലാക്കൊല ചെയ്ത രണ്ട് എസ്എഫ്ഐ നേതാക്കളും പൊലീസ് റാങ്ക് പട്ടികയിലെ മുൻനിരക്കാരാണ്.

കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാണ്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കും ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളേജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. കോളേജിലെ മറ്റൊരു നേതാവ് പ്രണവിനാണ് ഈ പട്ടികയിൽ മൂന്നാം റാങ്ക്. ഇവരെല്ലാം കാസർഗോട്ടെ പരീക്ഷ തിരുവനന്തപുരത്ത് എന്നാണ് ആരോപണം. അതിനിടെ ഇതിൽ രണ്ട് പേർ തിരുവനന്തപുരത്താണ് എഴുതിയതെന്നതിന് സ്ഥിരീകരണമായിട്ടുണ്ട്. ഇവർ മികച്ച വിജയം നേടുകയും ചെയ്തു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. സോഷ്യൽ മീഡിയ ഇതിൽ ചർച്ച തുടങ്ങി കഴിഞ്ഞു.

യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ എസ് രാജീവാണ് പി എസ് സിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. പി എസ് സി പാർട്ടി സർവ്വീസ് കമ്മീഷനോ? എന്നാണ് യുവമോർച്ചാ നേതാക്കളുടെ ചോദ്യം. യൂണിവേഴ്‌സിറ്റി കോളേജിലെ SFl യൂണീറ്റ് നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ 1 മതും 28 മതും. കാസർഗോഡ് സെന്റർ വച്ച ഇവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ തന്നെ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിനെ കുത്തിയതിനു പിന്നിൽ പാട്ടുപാടൽ മത്രമാണോ അതോ PSC പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കുത്തിയവനും പിടിച്ചു വച്ചവനും റാങ്ക് ലിസ്റ്റിൽ ഉള്ളവർ. പി. എസ് സി യുടെ വിശ്വാസ്യത തകർന്നിരിക്കുന്നു. ഇവരുടെ പരീക്ഷാ സെന്റർ യൂണിവേഴ്‌സിറ്റി ആയതിനെയും, ഇവർക്ക് കോളേജ് അധികൃതർ ഉത്താശ ചെയ്തുവോ എന്നും അന്വേഷണ വിധേയമാക്കണം-എന്നാണ് രാജീവിന്റെ ആവശ്യം. യുവമോർച്ച പ്രക്ഷോഭത്തിനും തുടക്കം കുറിക്കും.

ഇതേ വിഷയം സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ മറ്റൊരു സന്ദേശമായും പ്രവഹിക്കുകയാണ്. അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്ത് പി.എസ്.സി.യുടെ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ഒന്നാമൻ. എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമാണ് ശിവരഞ്ജിത്ത്. കുത്തേറ്റ അഖിൽ ചാല ഏരിയാകമ്മിറ്റിയംഗവും. ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖിൽ ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. കെ.എ.പി. നാലാം ബറ്റാലിയൻ റാങ്ക് പട്ടികയിലാണ് ശിവരഞ്ജിത്ത് ഉള്ളത്. രണ്ടാംപ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ നസീമാണ് പട്ടികയിൽ 28-ാം റാങ്കുകാരൻ. മുമ്പ് ഡ്യൂട്ടിയിലുള്ള പൊലീസിനെ നടുറോഡിൽ ആക്രമിച്ച കേസിലടക്കം പ്രതിയാണ് നസീം. ശിവരഞ്ജിത്ത് മറ്റു ചില കേസുകളിലും പ്രതിയാണ്-ഇങ്ങനെ പോകുന്നു ഈ സന്ദേശം. ഗുരുതര ചർച്ചയായി മാറുകയാണ് വാട്‌സാപ്പിൽ അടക്കം പറന്നു നടക്കുന്ന ഈ കുറിപ്പ്.

13 ദിവസം മുൻപാണ് പട്ടിക പുറത്തുവന്നത്. മറ്റൊരു പ്രധാന പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ നസീമിന് ഇതേ ലിസ്റ്റിൽ 28 ാം റാങ്ക്. നസീമും മറ്റൊരു പ്രതി അമറും ചേർന്ന് അഖിലിനെ പിടിച്ചുനിർത്തിയപ്പോൾ ശിവരഞ്ജിത് കുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. സിവിൽ പൊലീസ് ഓഫിസർ എഴുത്തുപരീക്ഷയിൽ 78.33 മാർക്കും സ്പോർട്സ് വെയ്‌റ്റേജായി 13.58 മാർക്കും ചേർത്ത് ശിവരഞ്ജിത്തിന് 91.91 മാർക്ക് ലഭിച്ചു. രണ്ടാം റാങ്കുകാരന് 78 മാർക്ക് മാത്രം. നസീമിന് ലഭിച്ചത് 65.33 മാർക്ക്. ഒരുമാസത്തിനകം പിഎസ്‌സി നിയമന ശുപാർശ പ്രതീക്ഷിക്കാമെങ്കിലും കേസുള്ളതിനാൽ നിയമ തടസ്സമുണ്ടാകാം. ഇന്നലെ മറുനാടൻ മലയാളിയാണ് ഈ വിഷയം ആദ്യം വാർത്തയായി നൽകിയത്. ഇന്ന് മുഖ്യധാര പത്രങ്ങളും ഇത് ചർച്ചയാക്കുന്നു. ഇതോടെ യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം പി എസ് സിയുടെ സുതാര്യതയിലേക്കാണ് ചർച്ച എത്തിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം

PSCയുടെ സുതാര്യത

ഒരാഴ്ച മുൻപാണ് പി എസ് സി കോൺസ്റ്റബിൾ പരീകഷയുടെ ഫലം പ്രഖ്യാപിച്ചത്. അതിൽ കാസർകോട് ബറ്റാലിയനിൽ 1-ാം റാങ്ക് ശിവരഞ്ജിത്ത്, 2-ാം റാങ്ക് പ്രണവ്, 28-അം റാങ്ക് നസീം എന്നിവർക്ക് ലഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും എഴുത്ത് പരീക്ഷയിൽ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാർക്കാണ്. പ്രണവ് ആകട്ടെ 78 മാർക്കും. ഇയാൾ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്. കേരളത്തിലെ എല്ലാ ബറ്റാലിയൻ കൂടെ നോക്കിയാലും ഇവർ രണ്ട് പേരുമാണ് മുന്നിട്ട് നിൽക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങൾ പരീക്ഷ എഴുതിയതാണെന്നു ഓർക്കണം

നസീം പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്‌നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പൊലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്. അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പൊലീസ് തയ്യാറായത്. കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്താറുണ്ട്. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്‌സിറ്റി കോളേജിൽ സജീവമായത്.

അക്രമ രാഷ്ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവർക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നൽകുന്നുവെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഈ പരീക്ഷ എഴുതിയവർക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുൻപ് ഒരു പരീക്ഷയിലും മികവ് കാട്ടാത്ത ഇവർക്ക് എങ്ങനെ 78 മാർക്ക് വാങ്ങിക്കാൻ കഴിഞ്ഞു. കാസർകോട് ബറ്റാലിയനിൽ എഴുത്ത് പരീക്ഷയിൽ മൂന്നാമത്തെ ഉയർന്ന മാർക്ക് നേടിയ ആൾക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങൾ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാർക്കാണ് വ്യത്യാസം വരുക. പി എസ് സിയുടെ ഏത് റാങ്ക്‌ലിസ്റ്റ് പരിശോധിച്ചാലും നിങ്ങൾക്ക് അതു മനസിലാവുമെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.

ഇവർ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്‌സിറ്റി കോളേജിൽ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പി.എസ്.സി യിൽ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് വ്യക്തം). ഒരാളെ ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് എങ്ങനെയാണ് ഇത്ര ക്ഷമയോടെ പഠിച്ചു ഉയർന്ന റാങ്ക് വാങ്ങാൻ കഴിയുക?? അല്ലെങ്കിൽ ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുള്ള ഒരു പ്രവൃത്തി ചെയ്യാൻ കഴിയുക? ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്‌ലിസ്റ്റിൽ എങ്കിലും ഇടം നേടുക. അവിടെയാണിവർ പാർട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേർ ജോലിയിൽ കയറിയിട്ടുണ്ടാവും

പി എസ് സി 100% സുതാര്യമാവണം അല്ലെങ്കിൽ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തിൽ ഇത് ചർച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം-ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP