Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രംപിന് രാജ്യതാൽപര്യങ്ങളേക്കാൾ മുൻഗണന വ്യക്തിവിരോധം; ഇറാൻ ആണവകരാർ റദ്ദ് ചെയ്തത് ഒബാമയുടെ മുഖത്ത് തുപ്പാനായി മാത്രം; ഗുണ്ട ഡിപ്ലോമസി വഴി ഈ മനുഷ്യൻ ലോകത്തെ നശിപ്പിക്കും; ബ്രിട്ടീഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ചോർത്തി വീണ്ടും മാധ്യമങ്ങൾ; രഹസ്യം ചോർത്തിയ ഡെയിലിമെയിലിനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ട്രംപിന് രാജ്യതാൽപര്യങ്ങളേക്കാൾ മുൻഗണന വ്യക്തിവിരോധം; ഇറാൻ ആണവകരാർ റദ്ദ് ചെയ്തത് ഒബാമയുടെ മുഖത്ത് തുപ്പാനായി മാത്രം; ഗുണ്ട ഡിപ്ലോമസി വഴി ഈ മനുഷ്യൻ ലോകത്തെ നശിപ്പിക്കും; ബ്രിട്ടീഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ചോർത്തി വീണ്ടും മാധ്യമങ്ങൾ; രഹസ്യം ചോർത്തിയ ഡെയിലിമെയിലിനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: അമേരിക്കയെ ഒരിക്കൽ കൂടി മഹത്തരമാക്കുന്നതിനാണ് താൻ അധികാരത്തിലെത്തിയതും കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്നും രായ്ക്ക് രാമാനം അമിതരാജ്യസ്നേഹം പ്രസിഡന്റ് ട്രംപ് ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് രാജ്യതാൽപര്യങ്ങളേക്കാൾ മുൻഗണന വ്യക്തിവിരോധമാണെന്ന ആരോപണം ശക്തമായി.

ഇറാൻ ആണവകരാർ ഏകപക്ഷീയമായി ട്രംപ് റദ്ദ് ചെയ്തത് ഒബാമയുടെ മുഖത്ത് തുപ്പാനായി മാത്രമാണെന്നാണ് പുതിയ സൂചന ലഭിച്ചിരിക്കുന്നത്. തന്റെ ഗുണ്ട ഡിപ്ലോമസി വഴി ഈ മനുഷ്യൻ ലോകത്തെ നശിപ്പിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുന്നു. അതിനിടെ ബ്രിട്ടീഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ചോർത്തി വീണ്ടും മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്. രഹസ്യം ചോർത്തിയ ഡെയിലിമെയിലിനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ഒബായോടുള്ള വിരോധം തീർക്കുന്നതിനാണ് ട്രംപ് ഇറാനുമായുള്ള ആണവകരാർ റദ്ദാക്കിയതെന്ന് ഡൗണിങ് സ്ട്രീറ്റിനെഴുതിയ ഒരു സ്ഫോടനാത്മകമായ മെമോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് യുഎസിലെ ബ്രിട്ടീഷ് അംബാസിഡറായ സർ കിം ഡെറോക്കാണ്.ബ്രിട്ടനുമായി ഇടഞ്ഞ് നിൽക്കുന്ന ട്രംപിനെ തണുപ്പിക്കുന്നതിനായി ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതിന് സാധ്യതയുള്ള ബോറിസ് ജോൺസൻ വൈറ്റ് ഹൗസ് സന്ദർശിച്ച് അധികം വൈകുന്നതിന് മുമ്പാണ് ഡെറോക്ക് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.കഴിഞ്ഞ ആഴ്ച ഡെറോക്ക് അംബാസിഡർ സ്ഥാനം രാജി വയ്ക്കുന്നതിന് ഈ വിവാദ ഇമെയിൽ കാരണമായിരുന്നു.

ട്രംപ് കഴിവ് കെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മൊത്തം അരാജകത്വമാണെന്നും ഡെറോക് ബ്രിട്ടനിലേക്ക് അയച്ച ഇമെയിലിൽ ആരോപിച്ചിരുന്നു. ഈ ഇമെയിൽ ചോർത്തിയെന്ന് ആരോപിച്ച് ഡെയിലി മെയിലിനെ പ്രോസിക്യൂട്ട് ച്യെുമെന്ന സ്‌കോട്ട്ലൻഡ് യാർഡിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രിയാകുന്നതിന് മത്സരരംഗത്തുള്ള ബോറിസ് ജോൺസനും ജെറമി ഹണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു.ഡെറോക്കിന്റെ ഇമെയിലിലെ ഉള്ളടകം പ്രസിദ്ധീകരിച്ച ഡെയിലി മെയിലിന്റെ നടപടി ക്രിമിനൽ മാറ്ററാണെന്നാണ് അസിസ്റ്റന്റ് കമ്മീഷണറായ നെയിൽ ബസു എടുത്ത് കാട്ടിയിരുന്നത്.

എന്നാൽ ഡെയിലി മെയിലിനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന ഭീഷണി പത്ര സ്വാതന്ത്ര്യത്തിന് നേർക്കുള്ള കടന്ന് കയറ്റമാണെന്നാണ് ബോറിസ് ജോൺസൻ കുറ്റപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ഇത് കടുത്ത പൊതു ചർച്ചക്കും വഴിയൊരുക്കിയിരുന്നു.ഇത്തരത്തിൽ ചോർന്ന് കിട്ടുന്ന വസ്തുതകൾ കിട്ടിയിട്ടുണ്ടെങ്കിൽ അത് പൊതുതാൽപര്യത്തിന് യോജിച്ചതാണെന്ന് വിധിനിർണയിച്ച് പ്രസിദ്ധീകരിക്കുന്നതിനുള്ള പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് താൻ മുൻപന്തിയിലുണ്ടാകുമെന്നാണ് പ്രധാനമന്ത്രി സ്ഥാനാർത്തിയായിബോറിസിനെതിരെ മത്സര രംഗത്തുള്ള ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് പ്രതികരിച്ചിരിക്കുന്നത്.

ഇറാനുമായുള്ള ആണവകരാർ റദ്ദ് ചെയ്തതിൽ മാത്രമല്ല ലോകഗതിയെ സ്വാധീനിക്കുന്ന മറ്റ് നിരവധി രാജ്യങ്ങൾ കൂടി ഉൾപ്പെട്ട കാര്യങ്ങളിലും ട്രംപ് തീരുമാനമെടുക്കുന്നത് വ്യക്തിപരമായിട്ടാണെന്നും അതിൽ അമേരിക്കയുടെ താൽപര്യങ്ങളല്ല കൂടുതലുള്ളതെന്നും ഡെറോക്ക് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP