Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതി സമ്പന്നരുടെ എണ്ണം കൂടിയതോടെ യുക്തിവാദികളുടെ നാട്ടിൽ ഭക്തരുടെ എണ്ണവും പെരുകുന്നു; ബുദ്ധമതത്തിനും താവോയിസ്റ്റുകൾക്കും മാത്രമല്ല ഇസ്ലാമിനും ക്രിസ്തുവിശ്വാസത്തിനും മാർക്കറ്റ് കൂടി; ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളുടെ എണ്ണം കുന്ന് കൂടുന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേക യോഗം ചേർന്ന് മതങ്ങൾ സോഷ്യലിസ്റ്റാക്കാൻ നിർദ്ദേശങ്ങൾ ഇറക്കി

അതി സമ്പന്നരുടെ എണ്ണം കൂടിയതോടെ യുക്തിവാദികളുടെ നാട്ടിൽ ഭക്തരുടെ എണ്ണവും പെരുകുന്നു; ബുദ്ധമതത്തിനും താവോയിസ്റ്റുകൾക്കും  മാത്രമല്ല ഇസ്ലാമിനും ക്രിസ്തുവിശ്വാസത്തിനും മാർക്കറ്റ് കൂടി;  ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളുടെ എണ്ണം കുന്ന് കൂടുന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രത്യേക യോഗം ചേർന്ന് മതങ്ങൾ സോഷ്യലിസ്റ്റാക്കാൻ നിർദ്ദേശങ്ങൾ ഇറക്കി

ചൈനയിലെ മതങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തി. ഒരു സോഷ്യലിസ്റ്റ് സമൂഹമായി സ്വയം പരിണമിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് പാർട്ടി നൽകകിയിരിക്കുന്നത്. ചൈനയിൽ അതിസമ്പന്നരുടെ എണ്ണം കൂടിയതോടെ യുക്തിവാദികളുടെ നാട്ടിൽ ഭക്തരുടെ എണ്ണവും പെരുകുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ ഭാഗമായി ബുദ്ധമതത്തിനും താവോയിസ്റ്റുകൾക്കും മാത്രമല്ല ഇസ്ലാമിനും ക്രിസ്തുവിശ്വാസത്തിനും ചൈനയിൽ മാർക്കറ്റ് കൂടിയിരിക്കുകയാണ്. ആരാധനാലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളുടെ എണ്ണം കുന്ന് കൂടുന്നുണ്ട്.

ഇതിനെ തുടർന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ്പാർട്ടി പ്രത്യേക യോഗം ചേർന്ന് മതങ്ങൾ സോഷ്യലിസ്റ്റാക്കാൻ നിർദ്ദേശങ്ങൾ ഇറക്കിയിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) ഒരു നാഷണൽ കമ്മിറ്റി യോഗം കഴിഞ്ഞതിന് ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തെ ആരാധനാലയങ്ങളുടെ മാനേജ്മെന്റ് നിർവഹിക്കുന്നത് സിപിപിസിസിയാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോയിലെ ഏറ്റവും ശക്തനായ അംഗമായ വാൻഗ് യാൻഗിന്റെ നേതൃത്വത്തിലാണ് ഈ യോഗം ചേർന്നിരിക്കുന്നത്.

ബുദ്ധ-താവോയിസ്റ്റ് ആരാധനാലയങ്ങൾ പാർട്ടിയുടെ ഇത്തരം നിർദ്ദേശം ലഭിച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. സമീപകാലത്തായി ഇത്തരം ആരാധനാലയങ്ങളിലേക്ക് കൂടുതൽ വിശ്വാസികൾ എത്തുന്ന പ്രവണത ശക്തമായതിനെ തുടർന്നാണിത്.ചൈനീസ് സമ്പന്നരിലെ ഒരു ഭാഗം അടുത്ത കാലത്ത് ആത്മീയകാര്യങ്ങളിൽ കടുത്ത താൽപര്യം പ്രകടിപ്പിക്കുന്നതിൽ രാജ്യത്തെ ഔദ്യോഗിക എത്തീസ്റ്റ് പാർട്ടി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് എത്തീസ്റ്റ് പാർട്ടി നേരത്തെ തങ്ങളുടെ അംഗങ്ങൾക്ക് കടുത്ത മുന്നറിയിപ്പേകിയിരുന്നു.

ചൈനയിൽ ചർച്ചുകളുടെ മാനേജ്മെന്റ് തലവേദന പിടിച്ച കാര്യമാണ്. ചൈന പോപ്പിനെ തുറന്നെതിർക്കുന്നതിനാലാണിത്. കത്തോലിക്കാ ചർച്ചുകളിലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അധികാരം പോപ്പിനാണെന്നത് ചൈനയ്ക്ക് ദഹിക്കുന്ന കാര്യമല്ല.ഇതിനാൽ ഇതിന് മേൽ ചൈന കടുത്ത നിയന്ത്രണമാണേർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സമീപകാലത്ത് വത്തിക്കാൻ നിയമിച്ച ചില ബിഷപ്പുമാരെ അംഗീകരിക്കാൻ ചൈന തയ്യാറായിരുന്നു.നിലവിൽ മതഭക്തരുടെ എണ്ണം വർധിക്കുന്നതിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സന്തോഷമില്ലെന്നാണ് ഇത് സംബന്ധിച്ച കടുത്ത നിർദ്ദേശങ്ങൾ മതങ്ങൾക്ക് മേൽ ഏർപ്പെടുത്തിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന അഭിപ്രായവും ശക്തമാണ്. രാജ്യസ്നേഹവും സോഷ്യലിസവും വളർത്തുന്നതിനുള്ള ചില മൂല്യങ്ങൾ മതപരമായ ആചാരങ്ങളിൽ ഏർപ്പെടുത്തണമെന്ന ഉത്തരവ് പാർട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഔദ്യോഗികമായി യുക്തിവാദത്തെയാണ് പിന്തുണക്കുന്നത്. എന്നാൽ കൺഫ്യൂഷനിസം, താവോയിസം തുടങ്ങിയ മതചിന്തകളുടെ തൊട്ടിലിൽ കിടന്നാണ് നൂറ്റാണ്ടുകളോളം ചൈനീസ് സംസ്‌കാരം രൂപ്പെട്ട് വന്നത്.പിന്നീട് വന്ന ബുദ്ധിസവും ചൈനീസ് സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.ചൈനീസ് സമൂഹത്തിൽ നല്ലൊരു ശതമാനം ബുദ്ധമതക്കാരാണ്. 1949ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചതിന് ശേഷം ബുദ്ദമതത്തിന് മേൽ കടുത്ത നിയന്ത്രണങ്ങളുണ്ട്.ഏഴാം നൂറ്റാണ്ടിലാണ് ചൈനയിൽ ക്രിസ്തുമതമെത്തിയത്.

തുടർന്ന് പിൽക്കാലത്ത് രാജ്യത്ത് നിന്നും ക്രിസ്തുമതം തുടച്ച് മാറ്റപ്പെട്ടിരുന്നു. പിന്നീട് ഫോറിൻ മിഷനറിമാർ വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. ക്രിസ്തമതവും തീർത്തും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ഇതിന് വഴങ്ങാത്ത നിരവധി ചർച്ചുകൾ സമീപകാലത്ത് ചൈനയിൽ സർക്കാർ തന്നെ തകർത്തിരുന്നു.എഡി 651ലാണ് ചൈനയിൽ ഇസ്ലാം മതമെത്തിയത്. ലോകമെങ്ങും പടരുന്ന ഇസ്ലാമിക തീവ്രവാദത്തെ ചൈനയിൽ തലപൊക്കാൻ പറ്റാത്ത വിധത്തിൽ ഈ മതവിശ്വാസത്തിന് മേലും ചൈനീസ് കമ്മ്യൂണിസ്റ്റുകൾ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു. മതപരമായ ആചാരങ്ങൾക്ക് മേൽ പോലും നിയന്ത്രണമുണ്ട്.

നിരവധി മോസ്‌കുകൾ സർക്കാർ സമീപകാലത്ത് തകർത്തിരുന്നു.യഹൂദമതം ചൈനയിൽ എഡി 618നും 907നും ഇടയിൽ എത്തി.ബുദ്ധമതം എത്തിയ കാലത്ത് തന്നെ ചൈനയിൽ ഹിന്ദുമതവുമെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP