Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ല; എത്തിയാൽ സേനയുടെ അവസ്ഥ എന്താകുമെന്നും ജി സുധാകരൻ; പ്രതിപ്പട്ടികയിൽ ഉള്ളവർ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത് കുറ്റബോധം പോലുമില്ലാത്തതുകൊണ്ട്; ക്രിമിനലുകൾ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഭാരവാഹികളായത് അന്വേഷിക്കണമെന്നും മന്ത്രി

ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ല; എത്തിയാൽ സേനയുടെ അവസ്ഥ എന്താകുമെന്നും ജി സുധാകരൻ; പ്രതിപ്പട്ടികയിൽ ഉള്ളവർ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത് കുറ്റബോധം പോലുമില്ലാത്തതുകൊണ്ട്; ക്രിമിനലുകൾ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ഭാരവാഹികളായത് അന്വേഷിക്കണമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിച്ച് മന്ത്രി ജി സുധാകരൻ. അക്രമം നടത്തിയത് ക്രിമിനലുകളാണ്. ഇത്തരം ആളുകൾ എങ്ങനെയാണ് എസ്എഫ്‌ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇത്തരം ക്രമിനലുകൾ പൊലീസ് സേനയിൽ എത്തിയാൽ സേനയുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ജി സുധാകരൻ മലപ്പുറത്ത് ചോദിച്ചു.

കയ്യിൽ കത്തിയും കഠാരയും കൊണ്ട് എങ്ങനെ സംഘടന പ്രവർത്തനം നടത്തും? ഞങ്ങളും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണെന്നും ജി സുധാകരൻ പറഞ്ഞു. കുറ്റബോധം പോലുമില്ലാത്തതുകൊണ്ടാണ് പ്രതിപ്പട്ടികയിൽ ഉള്ളവർ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ഇത്തരം ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ലെന്നും ജി സുധാകരൻ പറഞ്ഞു.

യുണിവേഴ്‌സിറ്റി കോളേജിൽ നടന്ന അക്രമസംഭവവത്തിൽ അഖിൽ ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്ന് പൊലീസിന്റെ എഫ്‌ഐആർ. ഉമൈർ ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യിൽ കിട്ടിയതെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിൽകുന്ന ആറ് പേരെയും പുറത്താക്കുമെന്ന് പ്രൻസിപ്പൾ അറിയിച്ചു.

എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയതത്. അഖിലിനെയും ഉമർഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു.അക്രമം നടന്ന ദിവസം ഇത് നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എത്തിയത് ഉമൈർഖാൻ രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP