Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ സഹോദരൻ അനൂപ് ഇനി സംവിധായകൻ; സന്തോഷ് ഏച്ചിക്കാനം രചിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് അർജുൻ അശോകൻ; ചിത്രത്തിന്റെ പൂജയിൽ താരമായി മീനാക്ഷി

ദിലീപിന്റെ സഹോദരൻ അനൂപ് ഇനി സംവിധായകൻ; സന്തോഷ് ഏച്ചിക്കാനം രചിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് അർജുൻ അശോകൻ; ചിത്രത്തിന്റെ പൂജയിൽ താരമായി മീനാക്ഷി

മറുനാടൻ ഡെസ്‌ക്‌

ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകൻ. മലർവാടി ആർട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളൊക്കെ നിർമ്മിച്ച ബാനറാണ് ഇത്.

സിനിമയിലെ മറ്റ് കമ്മിറ്റ്മെന്റുകൾ കാരണമാണ് അടുത്തകാലത്ത് നിർമ്മാണ മേഖലയിൽ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റർടെയ്നർ ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു.ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജ, സ്വിച്ചോൺ ചടങ്ങുകളിൽ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.

വിഷ്ണു ഉണ്ണികൃഷ്ണൻ, വൈശാഖ്, അരോമ മോഹൻ, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകൻ, വിനീത് കുമാർ, നാദിർഷ, ധർമ്മജൻ ബോൽഗാട്ടി എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. എന്നാൽ ദിലീപിനൊപ്പമെത്തിയ മകൾ മീനാക്ഷിയായിരുന്നു ചടങ്ങിലെ സർപ്രൈസ് സാന്നിധ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP