Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിക്കറിൽ അപ്പിയിട്ട് നടക്കുന്ന ചള്ള് ചെക്കന്മാരെ പൊലീസിന് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തോന്ന് പൊലീസും ഇന്റലിജൻസും; പൊലീസ് ചീഫായിരിക്കാൻ ബെഹ്‌റയ്ക്ക് എന്ത് യോഗ്യത';യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ പ്രതികരിച്ചതു പോലെ നേതാക്കന്മാർ പുറത്ത് പോകണമെന്ന് ജനങ്ങൾ പറയുന്നതിനെ പറ്റി കേന്ദ്ര- സംസ്ഥാന നേതൃത്വം ചിന്തിച്ചിട്ടുണ്ടോ ? യൂണിവേഴ്‌സിറ്റി സംഭവത്തിൽ ഫേസ്‌ബുക്ക് ലൈവിലൂടെ ആഞ്ഞടിച്ച് തോക്ക് സ്വാമി

'നിക്കറിൽ അപ്പിയിട്ട് നടക്കുന്ന ചള്ള് ചെക്കന്മാരെ പൊലീസിന് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തോന്ന് പൊലീസും ഇന്റലിജൻസും; പൊലീസ് ചീഫായിരിക്കാൻ ബെഹ്‌റയ്ക്ക് എന്ത് യോഗ്യത';യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ പ്രതികരിച്ചതു പോലെ നേതാക്കന്മാർ പുറത്ത് പോകണമെന്ന് ജനങ്ങൾ പറയുന്നതിനെ പറ്റി കേന്ദ്ര- സംസ്ഥാന നേതൃത്വം ചിന്തിച്ചിട്ടുണ്ടോ ? യൂണിവേഴ്‌സിറ്റി സംഭവത്തിൽ ഫേസ്‌ബുക്ക് ലൈവിലൂടെ ആഞ്ഞടിച്ച് തോക്ക് സ്വാമി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ അഖിലിനെ കുത്തിയ സംഭവം വിവാദം കത്തിച്ചിരിക്കുന്ന വേളയിലാണ് സംസ്ഥാന പൊലീസിനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നേരെ ആഞ്ഞടിച്ച് സ്വാമി ഭദ്രാനന്ദ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഭദ്രാനന്ദ ഇക്കാര്യം തുറന്ന് പറഞ്ഞത്. 'നിക്കറിൽ അപ്പിയിട്ട് നടക്കുന്ന ചള്ള് ചെക്കന്മാരെ പൊലീസിന് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തോന്ന് പൊലീസും ഇന്റലിജൻസും എന്ന് പറയാൻ പറ്റുമെന്നും പൊലീസ് ചീഫായിരിക്കാൻ ബെഹ്‌റയ്ക്ക് എന്ത് യോഗ്യതയെന്നും ഭദ്രാനന്ദ ചോദിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ പ്രതികരിച്ചതു പോലെ നേതാക്കന്മാർ പുറത്ത് പോകണമെന്ന് ജനങ്ങൾ പറയുന്നതിനെ പറ്റി ഇപ്പോഴത്തെ കേന്ദ്ര- സംസ്ഥാന നേതൃത്വം ചിന്തിച്ചിട്ടുണ്ടോ എന്നും അങ്ങനെയുണ്ടായാൽ പാർട്ടി സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്‌ബുക്ക് ലൈവിൽ സ്വാമി ഭദ്രാനന്ദ പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങൾ:

അഭിമന്യുവിന്റെ പ്രശ്നം കഴിഞ്ഞ് മറ്റൊന്ന് യൂണിവേഴ്സിറ്റി കോളേജിലുണ്ടായി. നിക്കറിൽ അപ്പിയിട്ട് നടക്കുന്ന ചള്ള് ചെക്കന്മാരെ പൊലീസിന് പിടിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലെ ഇന്റലിജൻസും പൊലീസും അത്ര സ്ട്രോങ്ങാണെന്ന് എങ്ങനെയാണ് പറയുന്നതെന്ന് കുറച്ച് ആളുകൾ എന്നോട് ചോദിച്ചു. ഈ പിള്ളേരെ ഇവർക്ക് പിടിക്കാൻ പറ്റിയില്ലെങ്കിൽ വലിയ തീവ്രവാദികളെ എങ്ങനെ പിടിക്കും. പൊലീസിന് പൂർണ സ്വാതന്ത്ര്യം കൊടുത്ത് വിടണം. കാക്കിയണിഞ്ഞതിന്റെ പേരിൽ പ്രഷർ കാരണം ഓടിപ്പോയവരെ പറ്റി വരെ നാം അറിഞ്ഞു. പലരും ആത്മഹത്യ ചെയ്ത കേസുകൾ. പൊലീസിനെ പട്ടികളാക്കിയിട്ടിരിക്കുകയാണ് തലപ്പത്തുള്ളവർ.

ബഹ്റ പൊലീസ് ചീഫ് സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. അവർക്ക് വേണ്ടവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഒരുത്തനെ ഒതുക്കണമെന്ന് കരുതുന്നുണ്ടെങ്കിൽ അയാളെ കൃത്യമായി നശിപ്പിക്കും. അവർക്ക് അതിനുള്ള സെറ്റപ്പുണ്ട്. എന്നാൽ ഈ സെറ്റപ്പ് സമൂഹത്തിന് ദോഷമാണ്. സഹോദര തുല്യനായ സുഹൃത്താണ് സഖാവ്. സഖാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുക എന്ന് പറഞ്ഞാൽ അവൻ എന്ത് സഖാവാണ്. പിണറായി സഖാവിനോടും കോടിയേരി സഖാവിനോടും പറയാനുള്ളത്..ഇവരുടെ അതേ പാരമ്പര്യത്തിലുള്ള സഖാക്കളാണ് അക്രമണത്തിനിരയായത്.

 

യൂണിവേഴ്സിറ്റി കോളേജിൽ സംഭവിച്ചത് പോലെ തന്നെ കേരളത്തിലെ നിഷ്പക്ഷരായ കമ്മ്യൂണിസ്റ്റുകാർ പറയുകയാണ് തങ്ങളുടെ നേതാക്കന്മാരെല്ലാം അഴിമതിക്കാരാണ് നേതൃപാടവമില്ലാത്തവരാണെന്നും ചെറുതായി കൈകാര്യം ചെയ്യാവുന്ന പ്രശ്നങ്ങൾ മുതൽ ഓഫ് ഷോർ അക്കൗണ്ടിലെ പണം നിക്ഷേപത്തെ പറ്റി വരെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം നശിക്കാതിരിക്കണമെന്ന് കരുതുന്ന ആളുകൾ വ്യക്തമാക്കി ഈ നേതാക്കന്മാർ പുറത്ത് പോകണമെന്ന് ജനങ്ങൾ പറയുന്നതിനെ പറ്റി ഇപ്പോഴത്തെ കേന്ദ്ര- സംസ്ഥാന നേതൃത്വം ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ചിന്തിക്കുക. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ കാട്ടിയത് റെവല്യുഷൻ കം ഇവല്യൂഷനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP