Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ നേതൃത്വത്തിന്റെ ജ്വാലയിൽ ഇന്ത്യയുടെ 'ചന്ദ്രയാൻ-2';ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് തിങ്കളാഴ്‌ച്ച പുലർച്ചെ 2.51ന്; ദൗത്യം കരുത്തൻ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3ൽ; ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുന്നത് 16.22 മിനിട്ടിനുള്ളിൽ; സെപ്റ്റംബർ ഏഴിനകം ചാന്ദ്രപഥത്തിലെത്തുന്ന പേടകത്തിന്റെ ദൗത്യം ജലം മുതൽ മൂലകങ്ങളുടെ വരെ സാന്നിധ്യം പരിശോധിക്കാൻ

വനിതാ നേതൃത്വത്തിന്റെ ജ്വാലയിൽ ഇന്ത്യയുടെ 'ചന്ദ്രയാൻ-2';ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് തിങ്കളാഴ്‌ച്ച പുലർച്ചെ 2.51ന്; ദൗത്യം കരുത്തൻ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3ൽ; ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുന്നത് 16.22 മിനിട്ടിനുള്ളിൽ; സെപ്റ്റംബർ ഏഴിനകം ചാന്ദ്രപഥത്തിലെത്തുന്ന പേടകത്തിന്റെ ദൗത്യം ജലം മുതൽ മൂലകങ്ങളുടെ വരെ സാന്നിധ്യം പരിശോധിക്കാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : വനിതകളുടെ നേതൃപാടവത്തിന്റെ കൂടി ഇരട്ടി തിളക്കത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണം നടക്കാൻ പോകുന്നത്. തിങ്കളാഴ്‌ച്ച പുലർച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്റിൽ നിന്നും കുതിച്ചുയരുന്ന പേടകം സജ്ജീകരിച്ചരിക്കുന്നത് കരുത്തേറിയ റോക്കറ്റിലായ ജിഎസ്എൽവി മാർക്ക് മൂന്നിലാണ്. റോക്കറ്റിന് 640 ടണ്ണാണ് ഭാരമെന്നിരിക്കേ 3860 കിലോഗ്രാമാണ് ചാന്ദ്രയാൻ 2ന്റെ ഭാരം. വെറും 16.22 മിനിട്ടിനുള്ളിൽ ഉപഗ്രഹം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലെത്തും. ചാന്ദ്രയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്നത് രണ്ട് വനിതകളാണ്.

മിഷൻ ഡയറക്ടർ റിതുകൃതലും വെഹിക്കിൾ ഡയറക്ടർ എം വനിതയും. ജിഎസ്എൽവിയുടെ വെഹിക്കിൾ ഡയറക്ടർ മലയാളിയായ ജെ ജയപ്രകാശാണ്. രണ്ടാഴ്ചയോളം 170 നും 40,400 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമപണപഥത്തിൽ ഭൂമിയെ വലംവയ്ക്കുന്ന പേടകത്തെ ഘട്ടംഘട്ടമായി ചാന്ദ്ര മണ്ഡലത്തിലെത്തിക്കും. ദൗത്യം വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യവും. ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവയാണ് മറ്റുള്ളവ. 

വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് ഓതറൈസേഷൻ ബോർഡ് യോഗം ശനിയാഴ്ച ശ്രീഹരിക്കോട്ടയിൽ ചേർന്നു. ഈ മാസം 31ന് ആദ്യപഥം ഉയർത്തുന്നത്. 49 ദിവസമാണ് പഥമുയർത്തൽ. സെപ്റ്റംബർ ആറിനോ ഏഴിനോ ചാന്ദ്രപഥത്തിലെത്തുന്ന പേടകത്തിൽനിന്ന് വിക്രം- ലാന്റർ വേർപെടും. നൂറ് കിലോമീറ്ററിനു മുകളിൽ ഓർബിറ്റർ ഭ്രമണം ചെയ്യും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 15 മിനിറ്റുകൊണ്ട് വിക്രം സോഫ്റ്റ് ലാൻഡ് ചെയ്യും. സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാകും ഇത്. തുടർന്ന് ലാൻഡറിന്റെ വാതിൽതുറന്ന് റോവർ(പ്രഗ്യാൻ) ചന്ദ്രപ്രതലത്തിലിറങ്ങും.

പതിനാലു ദിവസം പര്യവേക്ഷണം തുടരുന്ന റോവർ ചന്ദ്രനിൽനിന്ന് നിർണായകവിവരങ്ങൾ ലഭ്യമാക്കും. നിഴൽമേഖലയായ ദക്ഷിണ ധ്രുവത്തിൽ 'അത്ഭുത'ങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. ജലസാന്നിധ്യം, ചാന്ദ്രമണ്ഡലഘടന, അന്തരീക്ഷം, മൂലകങ്ങളുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. റോവർ ശേഖരിക്കുന്ന വിവരങ്ങളും ഫോട്ടോകളും ലാൻഡറിലേക്ക് കൈമാറും. അവിടെനിന്ന് ഓർബിറ്ററിലേക്കും തുടർന്ന് ഭൂമിയിലേക്കും തൽസമയം ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP