Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തുടക്കം മുതൽ വാഴ്‌ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും

തുടക്കം മുതൽ വാഴ്‌ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും

വേൾഡ്കപ്പ് ഡെസ്‌ക്

ലോഡ്‌സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്. ഇതെന്ത് നിയമം എന്ന് ആരാധകർ നെറ്റി ചുളിക്കുമ്പോൾ വിജയിച്ചത് ക്രിക്കറ്റ് ആണ്. ഏഴാഴ്ച നീണ്ട ടൂർണമെന്റിൽ ഇംഗ്ലണ്ട് തന്നെയാണ് കിരീട സാധ്യതയുടെ കാര്യത്തിൽ മുന്നിൽ നിന്നത്. ഇടയ്ക്ക് അപ്രതീക്ഷിതമായി ചില മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും ഏറ്റവും ബാലൻസ്ഡ് ടീമും അവർ തന്നെയായിരുന്നു.

ബാറ്റിങ്ങിൽ ബെയർ‌സ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, ഓയിൻ മോർഗൻ, ജോസ് ബട്‌ലർ എന്നിങ്ങനെ നീളുന്ന നിര. ബെൻ സ്‌റ്റോക്‌സ് എന്ന ഓൾ റൗണ്ടർ. ജോഫ്രാ ആർച്ചർ, ക്രിസ് വോക്‌സ്, പ്ലങ്കറ്റ് എന്നിങ്ങനെ മികച്ച ബൗളിങ് നിര എന്നിങ്ങനെ ലോകത്ത് ആരെയും കൊതിപ്പിക്കുന്ന ലൈനപ്പായരുന്നു അവരുടേത്. ടൂർണമെന്റിൽ കിരീട സാധ്യതയിൽ ഒപ്പം ഉണ്ടായിരുന്ന ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവരെ തോൽപ്പിച്ചപ്പോൾ തന്നെ ഇംഗ്ലണ്ട് ഈ ലോകകപ്പ് നേടും എന്ന് ഉറപ്പിച്ചതാണ്.

മറുവശത്ത് ന്യൂസിലാൻഡിനെ സ്വന്തം ദൗർഭാഗ്യത്തെ മാത്രമെ പഴിക്കാൻ കഴിയുകയുള്ളു. നിശ്ചിത സമയത്ത് വിജയിച്ചു എന്ന ഉറപ്പിച്ച മത്സരമാണ് അവർക്ക് നഷ്ടമായത്. ബൗണ്ടറിയിൽ ത്ടടിയതിന്റെ പേരിൽ ക്യാച്ച് സിക്‌സായി മാറിയപ്പോഴും, ഓവർത്രോയിൽ ആറ് റൺസ് ലഭിച്ചപ്പോളും ഉറപ്പിച്ചു ഇന്ന് ന്യൂസിലാൻഡിന്റെ ദിവസമല്ല എന്ന്. തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ കിരീടം ന്ടമാകുന്ന വേദന കടിച്ചമർത്തി നിൽക്കാനെ ന്യൂസിലാൻഡുാകർക്ക് കഴിഞ്ഞുള്ളു. തുടർച്ചയായി രണ്ട ലോകകപ്പ് ഫൈനലുകൾ തോൽക്കുന്ന ടീം എന്ന ഖ്യാതി ഇംഗ്ലണ്ട് (1987,1992) ശ്രീലങ്ക (2007,2011) എന്നിവർക്ക് ശേഷം ഇപ്പോൾ ന്യൂസിലാൻഡിനേയും തേടി എത്തിയിരിക്കുകയാണ്.

ടൂർണമെന്റിൽ തുടക്കം മുതൽ നന്നായി തന്നെയാണ് ഇരു ടീമുകളും കളിച്ചത്. ഇടയ്ക്ക് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. സമാനമായി തന്നെ അവസാന മൂന്ന് മത്സരങ്ങളും തോറ്റെങ്കിലും സെമിയിൽ സാക്ഷാൽ ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ഫൈനലിന് എത്തിയത്.

നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയപ്പോൾ ന്യൂസിലാൻഡിന് തുടർച്ചയായ രണ്ടാം ഫൈനലിലും തോൽവി. 16 റൺസ് സൂപ്പർ ഓവറിൽ അടിച്ചെടുക്കാൻ ന്യൂസിലാൻഡ് രംഗത്തിറക്കിയത് മാർട്ടിൻ ഗപ്റ്റിലും ജെയിംസ് നീഷവും. ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞത് ജോഫ്രാ ആർച്ചർ. ആദ്യ പന്ത് വൈഡ്. ആറ് പന്തിൽ 15 റൺസ് നേടിയാൽ കിവികൾക്ക് ലോകകപ്പ്. റീ ബോളിൽ രണ്ട് റൺസ്. രണ്ടാം പന്തിൽ ജെയിംസ് നീഷത്തിന്റെ വക സിക്‌സ്. ജയം നാല് പന്തിൽ ഏഴ് റൺസ് അകലെ. മൂന്നാം പന്തിൽ രണ്ട് റൺസ്. വീണ്ടും രണ്ട് റൺസ്. ജയം രണ്ട പന്തിൽ മൂന്ന് റൺസ് അകലെ. അവസാന പന്തിൽ ജയിക്കാൻ രണ്ട റൺസ്. ബോൾ നേരിട്ടത് മാർട്ടിൻ ഗപിറ്റിൽ. ഒരു റൺ മാത്രം നേടി സൂപ്പർ ഓവറും ടൈ ആയതോടെ ഇംഗ്ലണ്ടിന് ലോകകപ്പ്.

ദൗർഭാഗ്യം ഓവർ ത്രോയുടെ രൂപത്തിലെത്തിയപ്പോൾ ന്യൂസിലാൻഡിന് സൂപ്പർ ഓവറിലേക്ക് പോകേണ്ടി വന്നു. സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യേണ്ടത് ഇംഗ്ലണ്ട്. ക്രീസിലെത്തിയത് ബെൻ സ്റ്റോക്‌സ് ജോസ് ബട്‌ലർ സഖ്യം. ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ വീണത് 15 റൺസ്. ആദ്യ ബോൾ ബോൾ ബെൻസ്റ്റോക്സ് തേഡ് മാനിൽ എഡ്ജ് മൂന്ന് റൺസ്.രണ്ടാം ബോൾ ബട്ലർ ലെഗ് സൈഡിൽ സിംഗിൾ.മൂന്നാം ബോൾ ബെൻസ്റ്റോക്ക്സ് ലെഗ് സൈഡിൽ ഫോർ.നാലാം ബോൾ ബെൻ സ്റ്റോക്സ് സിംഗിൾ അഞ്ചാം ബോൾ ബട്ലർ കവറിൽ ഡബിൾ ആറാം ബോൾ ലെഗ് സൈഡിൽ ബട്ലർ ഫോർ.

ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് കിരീട ജയം എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് ശ്രദ്ധയോടെയാണ് തുടങ്ങിയത്. ട്രെന്റ് ബോൾട്ടിനെ അനായാസം നേരിട്ട് തുടങ്ങിയ ഇംഗ്ലീഷ് ഓപ്പണർമാരായ ബെയർ‌സ്റ്റോയും റോയിയും പക്ഷേ മാറ്റ് ഹെന്റിയെ ശ്രദ്ധയോടെയാണ് നേരിട്ടത്. നിരന്തരം നന്നായി പന്തെറിഞ്ഞ ഹെന്റിക്ക് തന്റെ മൂന്നാം ഓവറിൽ ആദ്യ പ്രതിഫലം ജെയ്‌സൺ റോയ് 20(17) വിക്കറ്റ് കീപ്പർ ടോം ലഥാം പിടിച്ച് പുറത്ത്. ഇംഗ്ലണ്ട് 28-1. മൂന്നാമനായി ക്രീസിലെത്തിയത് മികച്ച ഫോമിൽ കളിക്കുന്ന ജോ റൂട്ട്. പക്ഷേ ടൂർണമെന്റിലെ മികവ് ഫൈനലിന്റെ സമ്മർദ്ദത്തിൽ റൂട്ടിന് ആവർത്തിക്കാൻ കഴിഞ്ഞില്ല കോളിൻ ഡി ഗ്രാൻഡ് ഹോമിന്റെ പന്തിൽ കീപ്പർ ലഥാമിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ജോ റൂട്ട് നേടിയത് 7(30) മാത്രം. ഇംഗ്ലണ്ട് സ്‌കോർ 59-2

നായകൻ ഓയിൻ മോർഗൻ ആയിരുന്നു നാലാമനായി ക്രീസിലെത്തിയത്. ഇതിനിടയ്ക്ക് ജോണി ബെയർസ്‌റ്റോ 36(55) ലോക്കി ഫെർഗൂസന്റെ പന്തിൽ പ്ലെയ്ഡ് ഓൺ. ഇംഗ്ലണ്ട് സ്‌കോർ 19.3 ഓവറിൽ 71-3. ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സ് ആയിരുന്നു അഞ്ചാമനായി ക്രീസിലെത്തിയത്. ഇതിനിടയിൽ ജെയിംസ് നീഷം എറിഞ്ഞ 24ാം ഓവറിലെ ആദ്യ പന്തിൽ സ്വീപ്പർ കവറിൽ ലോക്കി ഫെർഗൂസന്റെ തകർപ്പൻ ക്യാച്ചിൽ ഓയിൻ മോർഗൻ 9(22) പുറത്തായി. ഇംഗ്ലണ്ട് 86-4.

അവിടെ നിന്നാണ് മത്സരത്തിൽ ഇംഗ്ലണ്ടിനെ തിരിച്ച് കൊണ്ട് വന്ന ബെൻ സ്റ്റോക്‌സ് ജോസ് ബട്‌ലർ കൂട്ടുകെട്ട് പിറന്നത്. തുടക്കം മുതൽ ബട്‌ലർ നന്നായി തന്നെ ബാറ്റ് വീശി പതിയെ കൂട്ടുകെട്ട് ഉയർത്തിയപ്പോൾ കിവീസ് ക്യാമ്പിൽ ആശങ്ക പടർന്നു. 2011 ലോകകപ്പ് ഫൈനലിൽ എംഎസ് ധോണി കളിച്ച ഇന്നിങ്‌സിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. അവസാന ഏഴോവറിൽ കപ്പിലേക്കുള്ള ഇംഗ്ലണ്ടിന്റെ ദൂരം വെറും 59 റൺസ്. ബോൾട്ട് എറിഞ്ഞ 44ാം ഓവറിൽ ബൗണ്ടറി നേടി ജോസ് ബട്‌ലർ ഹാഫ് സെഞ്ച്വറി തികച്ചു. അഞ്ച് ഫോറുകളുടെ സഹായത്തിൽ 53 പന്തുകളിൽ നിന്നായിരുന്നു ഇത്. അതേ ഓവറിൽ തന്നെ ബെൻ സ്റ്റോക്‌സും അർധ സെഞ്ച്വറി തികച്ചു. 81 പന്തുകൾ നേരിട്ട് മൂന്ന ബൗണ്ടറി പായിച്ചാണ് സ്റ്റോക്‌സ് നേട്ടത്തിലെത്തിയത്.

എന്നാൽ നാടകീയത അവിടെയും അവസാനിച്ചില്ല. ലോക്കി ഫെർഗൂസൻ എറിഞ്ഞ 45ാം ഓവറിൽ സീപ്പർ കവറിൽ പകരക്കാരൻ ഫീൽഡർ പിടിച്ച് ബട്‌ലർ 59(60) മടങ്ങുമ്പോൾ ഇംഗ്ലണ്ട് 44.5 ഓവറിൽ 196-5 ജയം 31 പന്തിൽ 46 റൺസ് അകലെ. ഏഴാമനായി ക്രീസിലെത്തിയത് വമ്പനടിക്ക് കെൽപ്പുള്ള ക്രിസ് വോക്‌സ്. അവസാന അഞ്ചോവറിൽ ലക്ഷ്യം 46 റൺസ് അകലെ. 46ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. അവസാന പന്ത് സ്റ്റോക്‌സ ബൗണ്ടറി നേടിയത് ഉൾപ്പടെ വന്നത് ഏഴ് റൺസ്. അവസാന നാലോവറിൽ ഇംഗ്ലണ്ടിന്റെ കരങ്ങൾ ലോകകപ്പിൽ പതിക്കുന്നതിന് 39 റൺസിന്റെ ദൂരം. 47ാം ഓവറിന്റെ ആദ്യ പന്തിൽ ടോപ്പ് എഡ്ജ് എടുത്ത് കീപ്പർ ലഥാം പിടിക്കുമ്പോൾ ക്രിസ് വോക്‌സ 2(4) പുറത്ത്. സ്‌കോർ 46.1 ഓവറിൽ 203-6

എട്ടാമനായി ക്രീസിലെത്തിയത് ലിയാം പ്ലങ്കറ്റ്. 47ാം ഓവറിൽ വന്നത് വെറും അഞ്ച് റൺസ് അവസാന മൂന്നോവറിൽ ഇംഗ്ലണ്ടിന് വേണ്ടത് 34 റൺസ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 48ാം ഓവറിലെ ആദ്യ പന്ത് ബെൻ സ്റ്റോക്‌സ് ബൗണ്ടറി നേടി. തൊട്ടടുത്ത പന്തിൽ ഒരു രൺ. ജയം 16 പന്തിൽ 29 റൺസ് അകലെ. പ്ലങ്കറ്റ് വൈഡ് ലോങ് ഓണിൽ രണ്ട് റൺസ് നേടി. 15 പന്തിൽ 27 ആയി ലക്ഷ്യം ചുരുങ്ങി. അടുത്ത പന്തിൽ റൺ ഇല്ല. 27 ഓഫ് 14. തൊട്ടടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ്. 13 പന്തിൽ 25 റൺസ്. അവസാന പന്തിൽ ഒരു റൺ. രണ്ടോവർ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വേണ്ടത് 24 റൺസ്.

49ാം ഓവർ എറിയാനെത്തിയത് ജെയിംസ് നീഷം. ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ ബെൻ സ്റ്റോക്‌സിന് നേടാനായതും ഒരു റൺ മാത്രം. മൂന്നാം പന്തിൽ ലോങ് ഓഫിൽ ട്രെന്റ് ബോൾട്ട് പിടിച്ച് ലിയാം പ്ലങ്കറ്റ് 10(10) പുറത്ത്. ഏറ്റവും പ്രധാനം അത് ഒരു ഡോട്ട് ബോൾ ആയിരുന്നു. ജയം 9 പന്തിൽ 22 റൺസ് അകലെ. ഒൻപതാമനായി ക്രീസിലെത്തിയത് ജോഫ്രാ ആർച്ചർ. മിഡ് വിക്കറ്റിൽ ബോൾട്ട് പിടിച്ചെങ്കിലും കാലുകൾ ബൗണ്ടറി ലൈനിൽ ത്ട്ടി. സിക്‌സ്. 8 പന്തിൽ ജയം 16 റൺസ് അകലെ. അഞ്ചാം പന്തിൽ ഒരു റൺ. ജയം 7 പന്തിൽ 15 റൺസ് അകലെ. അവസാന പന്തിൽ ആർച്ചർ 0(1) ക്ലീൻ ബൗൾഡ്.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയം 15 റൺസ് അകലെ. ഓവർ എറിയാനെത്തിയത് തൊട്ട് മുൻപത്തെ ഓവറിൽ സ്റ്റോക്‌സിന് ജീവൻ സമ്മാനിച്ച ട്രെന്റ് ബോൾട്ട്. ആദ്യപന്തിൽ റണ്ണില്ല. ജയം അഞ്ച് പന്തിൽ 15 റൺസ് അകലെ. രണ്ടാം പന്തിലും റണ്ണില്ല. ജയം 4 പന്തിൽ 15 റൺസ് അകലെ. മൂന്നാം പന്തിൽ ബെൻ സ്‌റ്റോക്‌സ് സിക്‌സ് അടിച്ചു. മൂന്നാം പന്തിൽ ഓവർ ത്രോ സഹിതം ആറ് റൺസ്. ജയം രണ്ട് പന്തിൽ മൂന്ന് റൺസ് അകലെ. അഞ്ചാം പന്തിൽ ആദിൽ റഷീദ് റണ്ണൗട്ട്. ജയം ഒരു പന്തിൽ രണ്ട് റൺ അകലെ. അവസാന പന്ത് അവസാന പന്തിലും ഒരു റൺ മാത്രം. ലോകകപ്പ് സൂപ്പർ ഓവറിലേക്ക്. പിന്നീട് സംഭവിച്ചത് ചരിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP