Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിശക്തമായ മഴയ്ക്ക് പിന്നാലെ ഹിമാചലിൽ കെട്ടിടം തകർന്നു വീണു; സോളനിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മരിച്ചത് സൈനികനും സ്ത്രീയും; 12 സൈനികരും ഏഴ് പ്രദേശവാസികളും കുരുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ട്; നിലവിൽ രക്ഷപെടുത്തിയത് 23 പേരെ; തകർന്നത് ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം

അതിശക്തമായ മഴയ്ക്ക് പിന്നാലെ ഹിമാചലിൽ കെട്ടിടം തകർന്നു വീണു; സോളനിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മരിച്ചത് സൈനികനും സ്ത്രീയും; 12 സൈനികരും ഏഴ് പ്രദേശവാസികളും കുരുങ്ങിക്കിടക്കുന്നുവെന്നും റിപ്പോർട്ട്;  നിലവിൽ രക്ഷപെടുത്തിയത് 23 പേരെ; തകർന്നത് ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം

മറുനാടൻ ഡെസ്‌ക്‌

സോളൻ(ഹിമാചൽ പ്രദേശ്): അതിശക്തമായ മഴയ്ക്ക് പിന്നാലെ ഇരുനിലക്കെട്ടിടം തകർന്ന് വീണ് സൈനികനും സ്ത്രീക്കും ദാരുണാന്ത്യം. ഹിമാചൽപ്രദേശിലെ സോളനിൽ ഞായറാഴ്‌ച്ച വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്. സൈനികരും കുടുംബവും അടങ്ങുന്ന ഒട്ടേറെ പേർ സംഭവ സമയം കെട്ടിടത്തിലുണ്ടായിരുന്നു. ഇത് ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടമാണെന്നാണ് സൂചന.

മാത്രമല്ല ഇപ്പോഴും 12 സൈനികരും ഏഴ് പ്രദേശവാസികളും കെട്ടിടത്തിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇതിനോടകം തന്നെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ 18 സൈനികർ അടക്കം 23 പേരെ രക്ഷപെടുത്തി. 18 സൈനികരടക്കം 23 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൈനിക ഉദ്യോഗസ്ഥരും കുടുംബവും ഉത്തരാഖണ്ഡിലേക്ക് പോകുന്നവഴിക്ക് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP