Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാഥായ പ്ലസ് ടുക്കാരിയെ ഏറ്റെടുത്തത് മകളെ പോലെ; വിവാഹ വാഗ്ദാനം നൽകി വളച്ചെടുത്ത് പീഡനം; വിദേശ മലയാളിയുടെ തലയിൽ വച്ച് രക്ഷപ്പെടൽ പൊളിഞ്ഞപ്പോൾ മുങ്ങൽ; മഹിളാ സംരക്ഷ കേന്ദ്രത്തിൽ നിന്ന് പതിനെട്ട് തികഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് സിനിമാ സ്‌റ്റൈലിൽ; രണ്ടാം ഭാര്യയായി സ്വന്തം വീട്ടിലെത്തിക്കാനുള്ള തിരക്കഥ പൊളിഞ്ഞത് വിനയായി; ആറ്റിൽ ചാടിയ പ്രതി പൊങ്ങിയത് ഓട്ടോയുടെ ഡിക്കിയിൽ; അഞ്ചു മക്കളുടെ അച്ഛൻ കല്ലൂപ്പാറ പ്രവീൺ ഇനി പോക്‌സോ കേസിൽ അഴിക്കുള്ളിൽ

അനാഥായ പ്ലസ് ടുക്കാരിയെ ഏറ്റെടുത്തത് മകളെ പോലെ; വിവാഹ വാഗ്ദാനം നൽകി വളച്ചെടുത്ത് പീഡനം; വിദേശ മലയാളിയുടെ തലയിൽ വച്ച് രക്ഷപ്പെടൽ പൊളിഞ്ഞപ്പോൾ മുങ്ങൽ; മഹിളാ സംരക്ഷ കേന്ദ്രത്തിൽ നിന്ന് പതിനെട്ട് തികഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് സിനിമാ സ്‌റ്റൈലിൽ; രണ്ടാം ഭാര്യയായി സ്വന്തം വീട്ടിലെത്തിക്കാനുള്ള തിരക്കഥ പൊളിഞ്ഞത് വിനയായി; ആറ്റിൽ ചാടിയ പ്രതി പൊങ്ങിയത് ഓട്ടോയുടെ ഡിക്കിയിൽ; അഞ്ചു മക്കളുടെ അച്ഛൻ കല്ലൂപ്പാറ പ്രവീൺ ഇനി പോക്‌സോ കേസിൽ അഴിക്കുള്ളിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാതാപിതാക്കളുടെ മരണത്തോടെ അനാഥയായ പ്ലസ് ടു വിദ്യാർത്ഥിനിടെ താൻ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞ് ഏറ്റെടുക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായ ക്രിമിനലിനെ പൊലീസ് അതിസാഹസികമായി പൊക്കി. ബർമുഡയും ധരിച്ച് ഡീസൽ ഓട്ടോയുടെ ഡിക്കിയിൽ പടുതയും മൂടി കിടന്ന പീഡകനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ വീട്ടിൽ പ്രവീൺ ബസലേൽ മാത്യുവി(പ്രവീൺ-31)നെയാണ് കീഴ്‌വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പുറമറ്റത്ത് നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാക്കഥയെ വെല്ലുന്ന പീഡനകഥയാണ് പൊലീസ് പറയുന്നത്. പ്രവീൺ ആളു ചില്ലറക്കാരനല്ല. മോഷണം, പിടിച്ചുപറി, തീവയ്പ്, ബലാൽസംഗം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി ക്രിമിനൽ പ്രവൃത്തികളിൽ മാത്രം സ്പെഷലൈസ് ചെയ്തയാളാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രതി സ്വന്തം രക്തബന്ധത്തിലുള്ള തിരുവല്ല സ്വദേശിയായ പെൺകുട്ടിയെ ഏറ്റെടുക്കുന്നത്. ഇവളെ ഞാൻ വളർത്തിക്കൊള്ളാമെന്നാണ് മറ്റു ബന്ധുക്കളോട് പറഞ്ഞത്.

അവർ അതിന് സമ്മതിക്കുകയും ചെയ്തു. പെണ്ണിനെ കൈയിൽ കിട്ടിയതോടെ പ്രവീൺ പ്രണയം നടിച്ചു പീഡനത്തിന് തുനിഞ്ഞു. പെൺകുട്ടി വഴങ്ങാതെ വന്നതോടെ വിവാഹ വാഗ്ദാനമായി. ഇതിൽ വീണ പെൺകുട്ടിയെ കല്ലൂപ്പാറയിലും പരിസരങ്ങളിലുമായി വിവിധ ആളൊഴിഞ്ഞ വീടുകളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. വിവരം പുറത്തായതോടെ മറ്റു ബന്ധുക്കൾ പരാതി നൽകി. തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായി. ഇവിടെയും പ്രവീൺ ക്രിമിനൽ ബുദ്ധി പ്രയോഗിച്ചു. സമീപവാസിയായ വിദേശമലയാളിയാണ് തന്നെ പീഡിപ്പിച്ചതെന്ന് മൊഴി നൽകാൻ പ്രവീൺ പെൺകുട്ടിയെ പഠിപ്പിച്ചു.

പെൺകുട്ടി അപ്രകാരം മൊഴി നൽകിയതോടെ വിദേശ മലയാളിയെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. എന്നാൽ, പീഡനം നടന്ന കാലയളവിൽ വിദേശ മലയാളി നാട്ടിലില്ലായിരുന്നുവെന്ന് കണ്ടെത്തിയതോടെ അതു പൊളിഞ്ഞു. പെൺകുട്ടിയെ വിശദമായി വീണ്ടും ചോദ്യം ചെയ്തപ്പോൾ പീഡകൻ പ്രവീൺ തന്നെയെന്ന് വ്യക്തമായി. ഇതോടെ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു. പെൺകുട്ടിയെ കോടതി മഹിളാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കിട്ടിയില്ല. എന്നാൽ, ഇയാൾ ഇടയ്ക്കിടയ്്ക്ക് കരിമാൻതോട്ടിലെ സ്വന്തം വീട്ടിൽ വന്നു മടങ്ങിയിരുന്നു. ജൂലൈ മാസത്തിലെ ആദ്യ ആഴ്ച പെൺകുട്ടിക്ക് പ്രായപൂർത്തിയായി. ഈ വിവരം നേരത്തേ അറിയാമായിരുന്ന പ്രവീൺ മഹിളാ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയെ കടത്തി.

ഇതിന് വേറെ കേസ് രജിസ്റ്റർ ചെയ്ത് തിരുവല്ല പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് മഅന്വേഷണം ഊർജിതമാണെന്ന് മനസിലാക്കിയ പ്രതി പെൺകുട്ടിയെ എരുമേലിയിലുള്ള ബന്ധു വീട്ടിൽ കൊണ്ടു നിർത്തി. ജീവിക്കാനുള്ള പണം കണ്ടെത്തുന്നതിനായി കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി രാത്രികാലങ്ങളിൽ പ്രതി സ്വന്തം വീട്ടിൽ വന്നു പോകുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച വൈകിട്ട് പെൺകുട്ടിയുമായി കല്ലൂപ്പാറക്ക് സമീപം മണിമലയാറിന്റെ കറുത്ത വടശേരിക്കടവിൽ എത്തിയ പ്രതി സുഹൃത്തുക്കെള അയച്ച് ഭാര്യയെ അവിടേക്ക് വിളിച്ചു വരുത്തി.

പെൺകുട്ടിയെ സപത്നിയായി വീട്ടിൽ നിർത്തണമെന്ന് പ്രതി ഭാര്യയെ നിർബന്ധിക്കുകയും ചെയ്തു. പ്രവീൺ വന്ന വിവരം അറിഞ്ഞ് കീഴ്‌വായ്പൂർ പൊലീസ് സ്ഥലത്ത് എത്തിയതോടെ പ്രതി മണിമലയാറ്റിൽ ചാടി രക്ഷപെട്ടു. രാത്രിയിൽ സമീപ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസുകാരെയും വാഹനങ്ങളും എത്തിച്ച് കല്ലൂപ്പാറ പ്രദേശം മുഴുവൻ പൊലീസ് അരിച്ചു പെറുക്കിയെങ്കിലും പ്രതിയുടെ പൊടി പോലും കിട്ടിയില്ല. ഈ സമയമത്രയും പ്രവീൺ മണിമലയാറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ വസ്ത്രം മാറുന്നതിനായി വീട്ടിൽ എത്തിയ പ്രതി സമീപവാസികളെ ഭീഷണിപ്പെടുത്തി. ഇത് അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പേൾ പ്രതി രക്ഷപ്പെട്ടു. പരിചയക്കാരന്റെ സഹായത്തോടെ ഒരു ഡീസൽ ഓട്ടോയുടെ ഡിക്കിയിൽ കിടന്ന് പടുത കൊണ്ട് മൂടി പലായനം തുടങ്ങി. ചങ്ങനാശേരിയിലേക്കായിരുന്നു പോക്ക്. ബർമുഡ മാത്രമായിരുന്നു വേഷം. വിവരം ചോർന്നു കിട്ടിയ കീഴ്‌വായ്പൂർ ഇൻസ്പെക്ടർ സഞ്ജയിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പുറമറ്റത്ത് വച്ച് പിന്നാലെ കൂടി. വാഹനത്തെ പിന്തുടർന്ന് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.

കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ 2011 മുതൽ മോഷണം, വീടിനു തീവപ്പ്, പിടിച്ചു പറി, പൊതുമുതൽ നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം എന്നീ കേസുകളിൽ പ്രവീൺ പ്രതിയാണ്. കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ആൊ ഓട്ടോറിക്ഷ മോഷണം, നൂറനാട് പൊലീസ് സ്റ്റേഷനിൽ ആപ്പെ ഓട്ടോറിക്ഷ മോഷണം, മാവേലിക്കര സ്റ്റേഷനിൽ ടിപ്പർ മോഷണം, ചങ്ങനാശേരി സ്റ്റേഷനിൽ കള്ളനോട്ട് കേസ്, ഏറ്റുമാനൂർ സ്റ്റേഷനിൽ ടിപ്പർ മോഷണം തിരുവല്ല സ്റ്റേഷനിൽ വധശ്രമം, കഞ്ചാവ് കടത്ത് എന്നീ കേസുകളിലും പ്രതിയാണ്. ഒമ്പതു മാസമായി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു പ്രവീൺ.

കുറ്റകൃത്യം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതായിരുന്നു ഇയാളുടെ രീതി. എസ്ഐമാരായ ബിഎസ്ആദർശ്, എംകെ ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ഷാനവാസ്, ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ അൻസീം, സുരേഷ്, സന്തോഷ്, സുനിൽ കുമാർ, സി. ജോൺ, അജീഷ്, അനൂപ്, അരുൺ, റെജിൻ, സജി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP