Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വർഷം മുൻപ് ജോലിക്കിടെ പരുക്കേറ്റതിന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞത് ഒന്നര വർഷത്തോളം; ആരോഗ്യം തകരാറിലായ വേളയിൽ ശമ്പളവും മുടങ്ങിയതോടെ ദുരിതം ഇരട്ടിയായി; ഒൻപത് വർഷത്തിലധികമായി സൗദിയിലെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിക്ക് ഇനി ആശ്വസിക്കാം; മോഹനൻ നാരായണനെ നാട്ടിലെത്തിക്കാൻ സഹായിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ

രണ്ടു വർഷം മുൻപ് ജോലിക്കിടെ പരുക്കേറ്റതിന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞത് ഒന്നര വർഷത്തോളം; ആരോഗ്യം തകരാറിലായ വേളയിൽ ശമ്പളവും മുടങ്ങിയതോടെ ദുരിതം ഇരട്ടിയായി; ഒൻപത് വർഷത്തിലധികമായി സൗദിയിലെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിക്ക് ഇനി ആശ്വസിക്കാം; മോഹനൻ നാരായണനെ നാട്ടിലെത്തിക്കാൻ സഹായിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ദമാം : നീണ്ട ഒൻപത് വർഷം സൗദിയിലെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന കോട്ടയം തൃക്കൊടിത്താനം സ്വദേശി മോഹനൻ നാരായണന് തണലായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ. ഇവരുടെ സഹായത്താൽ നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം തന്നെ മോഹനൻ പറയുന്നത് പ്രവാസ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കയ്‌പ്പേറിയ ജീവിത സാഹചര്യങ്ങളെ പറ്റിയാണ്. അൽ ഖോബാറിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു മോഹനൻ. അതിനിടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രശ്‌നങ്ങളും മൂലം നാട്ടിലേക്ക് വരാൻ മോഹനന് സാധിച്ചിരുന്നില്ല.

അതിനിടെ രണ്ട് വർഷം മുൻപ് ജോലിക്കിടെ മോഹനന് പരുക്കേൽക്കുകയും ഒന്നര വർഷത്തോളം ചികിത്സയും മറ്റുമായി കഴിയേണ്ടി വരികയും ചെയ്തു. ശാരിരീക അവശതകളോടൊപ്പം ശമ്പളം മുടങ്ങുകയും ചെയ്തതോടെ പ്രവാസ ജീവിതം കൂടുതൽ ദുസ്സഹമാകുകയായിരുന്നു. ഇതിനിടെ തന്റെ വരവും കാത്ത് നാട്ടിൽ മകളുടെ വിവാഹ തീയതി മൂന്നു തവണ നീട്ടിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായെന്ന് മോഹനൻ നിറ കണ്ണുകളോടെ പറയുന്നു. സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് മേപ്പയ്യൂർ, ജനറൽ സെക്രട്ടറി ഷാൻ ആലപ്പുഴ എന്നിവർ മോഹനനെ ക്യാംപിൽ സന്ദർശിക്കുകയും സഹായം ഉറപ്പു നൽകുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, എസ്ഡിപിഐ കോട്ടയം ജില്ലാക്കമ്മിറ്റിയംഗം അൻസാരി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അൻസാരി, സക്കീർ, നിയാസ് പായിപ്പാട് എന്നിവർ നാട്ടിൽ മോഹനന്റെ കുടുംബത്തെ സന്ദർശിച്ച് എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാൻ ആലപ്പുഴ, അഷ്‌റഫ് മേപ്പയ്യൂർ, അമീൻ പുത്തനത്താണി, ഷാജഹാൻ കൊല്ലം, സമാൻ എന്നിവർ നിയമവശങ്ങളെ കുറിച്ച് പഠിക്കുകയും മോഹനനെ നാട്ടിലയക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു.

മോഹനനുള്ള യാത്രാ രേഖകളും വിമാന ടിക്കറ്റും സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി അൻസാർ കോട്ടയം, ഫോറം തുക്‌ബ ബ്ലോക്ക് കമ്മിറ്റി അംഗം ഷറഫുദ്ദീൻ എടപ്പാൾ എന്നിവർ ചേർന്ന് കൈമാറി. കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലെത്തിയ മോഹനൻ നാരായണനെ കുടുംബാംഗങ്ങളും എസ്ഡിപിഐ നേതാക്കളും ചേർന്ന് സ്വീകരിച്ചു. ദുരിതക്കയത്തിൽ നിന്ന് തന്നെ കരകയറ്റിയ ഇന്ത്യൻ സോഷ്യൽ ഫോറം, എസ്ഡിപിഐ പ്രവർത്തകർക്ക് മോഹനനും കുടുബവും നന്ദിയറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP