Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അവൾക്ക് വേറെ ആണുങ്ങളുമായി ബന്ധമുണ്ടായിരുന്നു....അതുകൊണ്ടാണ് തല തകർത്ത് റോഡിലെറിഞ്ഞത്'; തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് 19കാരിയായ കാമുകിയെ കൊന്ന 23കാരന്റെ മൊഴി ഞെട്ടിക്കുന്നത്; വഴിവിട്ട് ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ്; മഹാരാഷ്ട്രയിലെ മോഡലിന്റെ കൊലപാതകമിങ്ങനെ

'അവൾക്ക് വേറെ ആണുങ്ങളുമായി ബന്ധമുണ്ടായിരുന്നു....അതുകൊണ്ടാണ് തല തകർത്ത് റോഡിലെറിഞ്ഞത്'; തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് 19കാരിയായ കാമുകിയെ കൊന്ന 23കാരന്റെ മൊഴി ഞെട്ടിക്കുന്നത്; വഴിവിട്ട് ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ്; മഹാരാഷ്ട്രയിലെ മോഡലിന്റെ കൊലപാതകമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ : തന്നെ വഞ്ചിച്ചെന്നാരോപിച്ച് 19 വയസ്സുകാരിയായ കാമുകിയെ 23 വയസ്സുകാരൻ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ഖുഷി പരിഹാറാണ് കെല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അഷ്റഫ് ഷൈഖിനെ പൊലീസ് അറ്റസ്റ്റ് ചെയ്തു.പന്തുർണ-നാഗ്പൂർ ദേശീയപാതയിൽ ശനിയാഴ്‌ച്ച പുലർച്ചയോടെയാണ് തല തകർക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  പൊലീസ് നടത്തിയ അന്വേഷണത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് നാഗ്പൂരിലെ പ്രാദേശിയ ഫാഷൻ ഷോകളിലെ താരമായിരുന്ന ഖുഷിയുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു.

കൊലപാതകത്തിൽ മഹാരാഷ്ട്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്‌ച്ച് അഷ്റഫ് ഷൈഖിനെ അറസ്റ്റ് ചെയ്തത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്ന്. താനാണ് ഖുഷിയെ കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചില ആണുങ്ങളുമായി ഖുഷിക്ക് ബന്ധമുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

മുമ്പ് ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു എങ്കിലും താൻ തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ഖുഷിയുടെ വാദം. ജൂലൈ 12ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഖുഷിയെ പ്രതി വിളിച്ച് വരുത്തി തന്റെ കാറിൽ വെച്ച് യുവതിയുടെ തല തകർത്തുകൊലപ്പെടുത്തി മൃതദേഹം റോഡരികിൽ തള്ളി എന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് അഷ്റഫ് മൊഴി നൽകിയത്. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP