Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് ഭംഗിയായി നടന്നു

കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് ഭംഗിയായി നടന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ജൂലൈ പതിമൂന്നിന് ശനിയാഴ്ച വുഡ്റിഡ്ജിലെ എ. ആർ. സി ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് നടത്തപ്പെട്ടു . ഉച്ചക്ക് ഒരു മണിക്ക് തുടങ്ങി രാത്രി ഒൻപത് മണിവരെ മത്സരങ്ങൾ നീണ്ടുനിന്നു ടൂർണമെന്റിൽ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്‌കൂൾ ടീമുകളുമാണ് പങ്കെടുത്തു.

കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയ 'നോ മേഴ്സി ടീമിന് അഞ്ഞൂറ് ഡോളറും പ്രവീൺ വർഗീസ് മെമോറിയൽ എവർ റോളിങ്ങ് ട്രോഫിയും, ഹൈസ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ. എൽ. എം. ബി ടീമിന് 'ടോണി ആൻഡ് എൽസി ദേവസി ഫാമിലി ഫൗണ്ടേഷൻ' നൽകിയ മുന്നൂറു ഡോളറിന്റെ സമ്മാനവും നൽകപ്പെട്ടു . രണ്ടാം സ്ഥാനത്തിനു കോളേജ് വിഭാഗത്തിൽ സി എം റ്റി സിയും , ഹൈസ്‌കൂൾ വിഭാഗത്തിൽ റ്യുണ് സ്‌കുവാടും (tunesquad) അർഹരായി എന്ന്, ട്യുര്ണമെന്റിനു നേതൃത്വം നൽകിയ ഫിലിപ്പ് നാഗാച്ചിവീട്ടിലും ജിറ്റോ കുര്യനും അറിയിച്ചു. പുതു തലമുറയ്ക്ക് നല്ല മൂല്യങ്ങൾ പങ്കു വാക്കുവാനും കൂടാതെ എല്ലാവർക്കും സന്ദോഷവും ഉല്ലാസവും ഉളവാക്കുന്ന ഒരു നല്ല സായാഹ്നം ആയിരുന്നു ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ഏവർക്കും നൽകിയത് .

ടൂർണമെന്റ് സ്പോൺസർ ചെയ്തവർക്ക്, അസോസിയേഷൻ പ്രസിഡന്റ് ജോർജ് പാലമറ്റം കൃതജ്ഞത പ്രകടിപ്പിച്ചു, 'അമ്മയല്ലാതൊരു ദൈവമുണ്ടോ', എന്ന് ശ്രീ കുമാരൻ തമ്പി എഴുതിയത്, പ്രവീൺ വറുഗീസിന്റെ അമ്മയെപോലുള്ള സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടാണെന്നും ഡോക്ടർ പാലമറ്റം ചൂണ്ടിക്കാട്ടി. അതുപോലെ ഹൈസ്‌കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചവർക്കുള്ള പാരിതോഷികം നൽകിയ,ടോണി ആൻഡ് എൽസി ദേവസി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട്, 'സാമൂഹ്യ സേവനം എന്തെന്ന് സ്വ പ്രവർത്തികളാൽ അമേരിക്കൻ ജനതയെ കാണിച്ചുതന്നവരാണ് ദേവസി കുടുംബം എന്നും അദേഹം പറഞ്ഞു .

കളിക്കാരുടെ അച്ചടക്കവും നല്ല പെരുമാറ്റവും ടൂർണമെന്റിൽ പങ്കെടുത്ത എല്ലാവരെയും അത്ഭുതപ്പെടുത്തി. അവർ ശക്തമായ മത്സര മനോഭാവത്തോടെയാണ് കളിച്ചത്, അതേസമയം കളിയുടെ നിയമങ്ങളോടുള്ള ആഴമായ ആദരവും റഫറിമാരുടെ തീരുമാനങ്ങളോടുള്ള ആദരവും അവർ പ്രകടിപ്പിച്ചു. കേരള സംസ്‌കാരത്തിന്റെ മൂല്യങ്ങൾ ആസ്വദിക്കാനും ആന്തരികവൽക്കരിക്കാനും യുവാക്കൾക്ക് അവസരം നൽകുക എന്നതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

സ്വാമി വിവേകാനന്ദൻ പറഞ്ഞു ''ആകാശത്ത് നിന്ന് ഒരു മഴത്തുള്ളി: ശുദ്ധമായ കൈകളാൽ പിടിക്കപ്പെട്ടാൽ അത് കുടിക്കാൻ പര്യാപ്തമാണ്. അത് ആഴത്തിൽ പതിക്കുകയാണെങ്കിൽ, അതിന്റെ മൂല്യം വളരെയധികം കുറയുന്നു, ഇത് നിങ്ങളുടെ പാദങ്ങൾ കഴുകാൻ പോലും ഉപയോഗിക്കാൻ കഴിയില്ല. തുള്ളി ഒന്നുതന്നെയാണ്, എന്നാൽ അതിന്റെ നിലനിൽപ്പും മൂല്യവും അത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. '. കേരള അസോസിയേഷൻ അത്തരം ടൂർണമെന്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത് യുവാക്കൾക്കായി അത്തരം ബന്ധം സൃഷ്ടിക്കുക എന്നതാണ്, കേരള അസോസിയേഷൻ പ്രസിഡന്റ് നിർദ്ദേശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP