Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് നിരീക്ഷിച്ച് പരമോന്നത കോടതി; അഭയക്കേസിൽ ഫാദർ കോട്ടൂരിനും സിസ്റ്റർ സ്‌റ്റെഫിക്കും വീണ്ടും തിരിച്ചടി; വിചാരണക്കോടതിക്കും ഹൈക്കോടതിക്കും പിന്നാലെ സുപ്രീം കോടതിയിലും തിരിച്ചടി; സിസ്റ്റർ അഭയയെ തലയിക്കടിച്ച് കൊന്ന കേസിൽ വിചാരണ നേരിട്ടേ മതിയാകു; അഭയ കേസ് പ്രതികളുടെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് നിരീക്ഷിച്ച് പരമോന്നത കോടതി; അഭയക്കേസിൽ ഫാദർ കോട്ടൂരിനും സിസ്റ്റർ സ്‌റ്റെഫിക്കും വീണ്ടും തിരിച്ചടി; വിചാരണക്കോടതിക്കും ഹൈക്കോടതിക്കും പിന്നാലെ സുപ്രീം കോടതിയിലും തിരിച്ചടി; സിസ്റ്റർ അഭയയെ തലയിക്കടിച്ച് കൊന്ന കേസിൽ വിചാരണ നേരിട്ടേ മതിയാകു; അഭയ കേസ് പ്രതികളുടെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സിസ്റ്റർ അഭയക്കേസിൽ പ്രതികളുടെ ഹർജി സുപ്രീം കോടതിയും തള്ളി. തെറ്റുകാരല്ലെന്നും വിട്ടയക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ഒന്നാം പ്രതി ഫാദർ കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ വിചാരണ കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു. ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.സിസ്റ്റർ അഭയ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായിട്ടാണ് പ്രതികൾ പരമോന്നത കോടതിയെ സമീപിച്ചത്.. അഭയക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റർ സെഫിയയും വിചാരണനേരിടണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സുബാഷ് റെഡ്ഡി എന്നിവരുടെ ബഞ്ചാണ് ഹർജി തള്ളിയത്.

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതിയാണ് ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫിയാകട്ടെ മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദർ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയും നേരത്തേ കേരളാ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അഭയ കേസിൽ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ മുൻ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും പ്രതികളുടെ ഹർജി തള്ളിയത്.

കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ വെച്ച് സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിൽ തള്ളി എന്ന കുറ്റത്തിനാണ് ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടുന്നത്. ഫാ.ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചാണ് കഴിഞ്ഞ ഏപ്രിലിൽ വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെ.ടി മൈക്കിളിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികൾ കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കോടതി ഇത് തള്ളി. കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സിബിഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ നടപടി ശരിയാണെന്നും കോടതി പറഞ്ഞു.

സിസ്റ്റർ അഭയയുടെ മരണത്തിൽ ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സിബിഐ യുടെ കുറ്റപത്രം. 2009 ജൂലൈ ഒൻപതിനാണു കുറ്റപത്രം നൽകിയത്.1992 മാർച്ച് 27 നാണ് അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സിബിഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി മുൻപ് ഇവരുടെ വിടുതൽ ഹർജി തള്ളിയത്.

എന്നാൽ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോൺവന്റിൽ കണ്ടതിനു നേരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു നേരത്തെ.കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നാണു പറഞ്ഞത്. പിന്നീട് സിബിഐയാണു കൊലപാതകമെന്നു കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP