Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ;  കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥി ശ്യാം പത്മനാഭനെ കാണാതായത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ; മൃതദേഹം കണ്ടത്തിയത് ദുർഗന്ധത്തെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിൽ; ആത്മഹത്യയെന്ന പ്രഥമിക നിഗമനത്തിൽ പൊലീസ്

കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ;  കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥി ശ്യാം പത്മനാഭനെ കാണാതായത് കഴിഞ്ഞ തിങ്കളാഴ്ച മുതൽ; മൃതദേഹം കണ്ടത്തിയത് ദുർഗന്ധത്തെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിൽ; ആത്മഹത്യയെന്ന പ്രഥമിക നിഗമനത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ജൂൺ എട്ടു മുതൽ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ നിന്നും കാണാതായ എം.ടെക് വിദ്യാർത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹം കണ്ടെത്തി. കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിലെ എം.ടെക്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സർവകലാശാലയിലെ ജീവനക്കാർ കാട്ടിനുള്ളിൽ പെട്രോളിങ്ങിന് പോയപ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചു. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്. മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗിൽനിന്ന് ഐഡി കാർഡും പുസ്തകങ്ങളും മൊബൈൽ ഫോണും കിട്ടി. ഇതിൽനിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് വിദ്യാർത്ഥിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോൺ ലൊക്കേഷൻ കാണിച്ചിരുന്നത്. ശ്യാം കാമ്പസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

കോഴിക്കോട് വടകര സ്വദേശിയായ ശ്യാം രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയിൽ പോകുന്നു എന്നു പറഞ്ഞാണ് ശ്യാൻ ഫ്ളാറ്റിൽ നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയും ശ്യാൻ വീട്ടിൽ എത്തുകയോ ഫോണിൽ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കാര്യവട്ടം ക്യാമ്പസിനുള്ളിൽ തിരച്ചിൽ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കൾ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികിൽ വന്ന് നിൽക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും ശ്യാൻ കുളത്തിലേക്ക് ഇറങ്ങിയതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. കുളത്തിനു ചുറ്റുമുള്ള കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് തിരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറി കാട്ടിനുള്ളിൽനിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബി.ടെക് പാസായശേഷം കുറെ നാൾ ശ്യാം ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP