Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടി സഖാക്കളെ കൈവിട്ട് മുഖ്യമന്ത്രിയും; സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്; സർക്കാർ മുന്നോട്ടു പോകുക ശക്തമായ നടപടികളുമായി; കേസ് അന്വേഷണത്തിലടക്കം ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ലെന്നും പിണറായി വിജയൻ

കുട്ടി സഖാക്കളെ കൈവിട്ട് മുഖ്യമന്ത്രിയും; സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തത്; സർക്കാർ മുന്നോട്ടു പോകുക ശക്തമായ നടപടികളുമായി; കേസ് അന്വേഷണത്തിലടക്കം ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ലെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവും തുടർന്നുണ്ടായ സംഭവങ്ങളിലും എസ്എഫ്‌ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംഘർഷമുണ്ടായപ്പോൾ തന്നെ പൊലീസ് നടപടി എടുത്തു. സർക്കാർ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫഐയുടെ യൂണിറ്റ് മുറിയിൽ നിന്നും സർവ്വകലാശാല ഉത്തക്കടലാസുകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സർവ്വകലാശാല പരീക്ഷ നടത്തിപ്പ് മുതൽ പിഎസ്‌സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട നിലയിലേക്കും കാര്യങ്ങളെത്തി.

ഇതേ തുടർന്ന് ഇന്ന് പി എസ് സി ചെയർമാൻ മാധ്യമങ്ങളെ കണ്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രധാന പ്രതികൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സംഭവം പിഎസ്‌സി വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി ചെയർമാൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ മൂന്നുപേർക്കും അഡൈ്വസ് മെമോ നൽകില്ല. പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും എല്ലാം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ആക്രമണങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അക്രമത്തെ അപലപിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമിട്ടു. ഇതിനെല്ലാം പിന്നാലെയാണ് ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുന്നത്.

അതിനിടെ അഖിലിനെ കുത്തിയ കേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തിനെയും നസീമിനെയും ഈമാസം 29 വരെ റിമാൻഡ് ചെയ്തു. പ്രതികൾ ആവശ്യങ്ങൾ കോടതി തള്ളി. കൈക്കേറ്റ പരിക്ക് കിടത്തി ചികിത്സിക്കണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP