Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതാപിതാക്കൾ നിർബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സംഭവം തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിൽ; യുവാവിനെതിരെ കേസെടുത്ത പൊലീസ് മാതാപിതാക്കളെ അറസ്റ്റു ചെയ്തു; പീഡനത്തിൽ സഹികെട്ട കുട്ടി വീടുവിട്ടിറങ്ങി വനിതാശിശുക്ഷേമ വകുപ്പിനെ സമീപിച്ചത് വഴിത്തിരിവായി

മാതാപിതാക്കൾ നിർബന്ധിച്ച് 16കാരിയുടെ വിവാഹം നിശ്ചയിച്ചു: പ്രതിശ്രുതവരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; സംഭവം തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിൽ; യുവാവിനെതിരെ കേസെടുത്ത പൊലീസ് മാതാപിതാക്കളെ അറസ്റ്റു ചെയ്തു; പീഡനത്തിൽ സഹികെട്ട കുട്ടി വീടുവിട്ടിറങ്ങി വനിതാശിശുക്ഷേമ വകുപ്പിനെ സമീപിച്ചത് വഴിത്തിരിവായി

മറുനാടൻ ഡെസ്‌ക്‌

സങ്കാറെഡ്ഡി; മാതാപിതാക്കൾ നിർബന്ധച്ച് വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയെ 24കാരനായ പ്രതിശ്രുത വരൻ ബലാത്സംഗം ചെയ്തു. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിലാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു. ഇതോടെ അച്ഛന്റെയും രണ്ടാനമ്മയുടെയും അവരുടെ കുട്ടികളുടെയും കൂടെയാണ് പെൺകുട്ടി താമസിച്ചിരുന്നത്. പെൺകുട്ടി പത്താം ക്ലാസ് പാസായതോടെ തുടർ പഠനത്തിന് അയയ്ക്കാതെ നിർബന്ധപൂർവ്വം ജൂണിൽ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് യുവാവിനെതിരെ കേസെടുക്കുകയും പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതിശ്രുത വരൻ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം പെൺകുട്ടിയെ കാണാനായി വീട്ടിലെത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തത്. ഇത്തരത്തിൽ മൂന്ന് തവണ പെൺകുട്ടി ബലാത്സംഗത്തിനിരയായി. ഇതോടെ സഹികെട്ട പെൺകുട്ടി വീടുവിട്ടിറങ്ങി. തുടർന്ന് വനിതാശിശുക്ഷേമ വകുപ്പിനെ ഹെൽപ്പ് ലൈൻ മുഖേന പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കൾ തന്നെ ബലമായി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പെൺകുട്ടി പരാതിപ്പെട്ടു. ഇതോടെ വനിതാശിശുക്ഷേമ വകുപ്പ് ഇടപെട്ട് പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

ജില്ലാ വെൽഫയർ ഓഫീസർ പെൺകുട്ടിയെ സന്ദർശിക്കാനെത്തിയപ്പോൾ പെൺകുട്ടി ക്ഷീണിതയായി കാണപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ പരിശോധിക്കാൻ ഒരു ഡോക്ടറെ നിയോഗിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്.തുടർന്ന് പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രതിശ്രുതവരൻ മൂന്ന് തവണ ബലാത്സംഗം ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. ഭ്രൂണത്തിന്റെ സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP