Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതു ടാപ്പിന് മുന്നിലെ ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത യുവതി മരിച്ചത് തലയ്ക്കടിയേറ്റ്; പത്മയെ കൊലപ്പെടുത്തിയ സുന്ദരമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ശുദ്ധജലത്തിന് വേണ്ടിയുള്ള തർക്കങ്ങൾ കൊലപാതകത്തിൽ കലാശിക്കുന്നത് വരൾച്ച രൂക്ഷമായതോടെ

പൊതു ടാപ്പിന് മുന്നിലെ ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത യുവതി മരിച്ചത് തലയ്ക്കടിയേറ്റ്; പത്മയെ കൊലപ്പെടുത്തിയ സുന്ദരമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ശുദ്ധജലത്തിന് വേണ്ടിയുള്ള തർക്കങ്ങൾ കൊലപാതകത്തിൽ കലാശിക്കുന്നത് വരൾച്ച രൂക്ഷമായതോടെ

മറുനാടൻ ഡെസ്‌ക്‌

അമരാവതി: കുടിവെള്ളം ശേഖരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ യുവതി അടിയേറ്റ് മരിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. 38കാരിയായ പത്മയാണ് സ്റ്റീൽ കുടം കൊണ്ടുള്ള മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. പൊതു ടാപ്പിൽനിന്ന് വെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെയാണ് കൊലപാതകം.

കുടിവെള്ളം ശേഖരിക്കാൻ കാത്തുനിന്ന സ്ത്രീകളിൽ ചിലർ ക്യൂ തെറ്റിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. പത്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകൾ ചേരിതിരിഞ്ഞ് വാക്പോര് തുടങ്ങി. ഇതിനിടെ കുടംകൊണ്ട് തലയ്ക്ക് അടിയേറ്റ പത്മ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇതേത്തുടർന്ന് സുന്ദരമ്മ എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

കാലവർഷം വൈകിയതോടെ ആന്ധ്രാപ്രദേശിലെ മിക്ക പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം നേരിടുകയാണ്. ജലാശയങ്ങൾ പലതും വറ്റിവരണ്ടു. ഇതോടെയാണ് ശുദ്ധജലം ശേഖരിക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ കൊലപാതകത്തിൽവരെ കലാശിക്കുന്ന സ്ഥിതിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP