Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ

വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സ്വന്തം പ്രവർത്തകനെ തന്നെ കുത്തിപ്പരിക്കേൽപ്പിച്ച എസ്എഫ്‌ഐ നേതൃത്വം സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്. പുറമെ തള്ളിപ്പറയുന്നുവെങ്കിലും പല നേതാക്കളും പ്രവർത്തകരും അത് ചെയ്യുന്നത് വേറെ മാർഗ്ഗമില്ലാത്തതുകൊണ്ടാണ്. സംഘടന സംവിധാനമുയർത്തിക്കാണിച്ച് നടത്തുന്ന അഴിഞ്ഞാട്ടങ്ങളെ തുറന്ന് കാണിക്കുന്ന മാധ്യമപ്രവർത്തകരോട് ഇക്കൂട്ടർക്ക് ഉണ്ട്. അതിൽ ഏറ്റവംു പ്രധാനി ചാനൽ ചർച്ചകളിൽ ഇടത് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വിനു വി ജോണിന് എതിരെ തന്നെയാണ്. വിനു കെഎസ്.യു നേതാവായിരുന്നുവെന്നാണ് അതിൽ ഒന്ന്. ഇപ്പോൾ മാധ്യമപ്രവർത്തകൻ തന്നെ അതിനെതിരെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വിദ്യാർത്ഥി സംഘടനയുടേയും ഭാഗമായിരുന്ന ആളല്ലെന്നും അങ്ങനെ എവിടെയെങ്കിലും പ്രവർത്തിച്ചുവെന്ന് തെളിയിച്ചാൽ അന്ന് പണി നിർത്തി പോകും എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്. നാല് കോളേജുകളിൽ പഠിച്ചിരുന്നുവെന്നും ഒരിക്കലും അത്തരം സംഘടന പ്രവർത്തനം നടത്തിയിട്ടില്ലെന്നുമാണ് വിനു പറയുന്നത്. വിനുവിന്റെ ട്വീറ്റ് ഇങ്ങനെ:-

4 കോളേജുകളിൽ പഠിച്ചിട്ടുണ്ട്.ഒരിടത്തുംഒരു സംഘടനയുടെയും നേതാവായിട്ടില്ല. ആർക്കുംവേണ്ടി മത്സരിച്ചിട്ടില്ല.സൈബർ സഖാക്കളുടെ നുണ ഫാക്ടറികൾ ഉപ്പാദിപ്പിക്കുന്ന പെരുംനുണകൾ തെളിയിക്കാൻ നട്ടെല്ലുള്ള സിപിഎം/ ഡിവൈഎഫ്‌ഐ/എസ്എഫ്‌ഐ നേതാക്കളെ വെല്ലുവിളിക്കുന്നു. അന്ന് പണി നിർത്തും.

വിനു പറയുന്നത് ശരിയാണ് എന്നും അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വിനു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ തന്നെ അറിയാമായിരുന്നുവെന്നും ഒരു സംഘടനയിലും അംഗമായിരുന്നില്ലെന്നും മുൻ ആർഎസ്‌പി നേതാവ് സലിം പി ചാക്കോ ട്വീറ്റിന് മറുപടിയുമായി എത്തി.വിനു വി. ജോൺ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ ഞാനാണ് എസ്.എഫ്. ഐ. ജില്ല പ്രസിഡന്റ്. താങ്കൾ ഒരു സംഘടനയുടെയും പ്രവർത്തകൻ ആയിരുന്നില്ല. എന്നാണ് സലിം പി ചാക്കോയുടെ മറുപടി.

ചാനൽ ചർച്ചയിൽ സ്ഥിരമായി വിനു വി ജോൺ സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അദ്ദേഹം ഒരു വലത്പക്ഷ വക്താവായത്‌കൊണ്ടാണ് എന്നാണ് സൈബർ സഖാക്കൾ പ്രചരിപ്പിച്ചത്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് വിനു ചാനൽ ചർച്ചയിൽ അവതരിപ്പിക്കുന്നതെന്നും ഒരു അവതാരകൻ പുലർത്തേണ്ട ഒരു നിക്ഷ്പക്ഷത ചർച്ചയിൽ പുലർത്തുന്നില്ല എന്നതാണ് പ്രധാനമായും ഉയർന്ന പരിഹാസം. എന്നാൽ ഇതെല്ലാം നുണയാണ് എന്നതാണ് വിനുവിന്റെ വാദം.

ഇപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ നാണം കെട്ട എസ്എഫ്‌ഐക്കാരും പഴയ എസ്െഫ്‌ഐക്കാരും ചേർന്ന് തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നാണ് വിനു പറഞ്ഞ് വയ്ക്കുന്നത്. സിപിഎം സർക്കാർ അധികാരത്തിലെത്തിയ ശേഷം പല അവസരങ്ങളിലും പിണറായി വിജയനെ വിമർശിച്ചും ഇടത് നയങ്ങളെ പരിഹസിച്ചും ചാനൽ ചർച്ചകളിൽ നിലപാടെടുത്ത വിനുവിനോട് പല ഇടത് നേതാക്കളും കലഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വിനു നിലപാട് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP