Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തതും വ്യാജ സീൽ; തന്റെ സീൽ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകൻ ഡോ. സുബ്രഹ്മണ്യൻ

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തതും വ്യാജ സീൽ; തന്റെ സീൽ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകൻ ഡോ. സുബ്രഹ്മണ്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിന്റെ യൂണിയൻ ഓഫീസിൽ നിന്നും കണ്ടെത്തിയത് തന്റെ സീൽ അല്ലെന്ന് ഡോ സുബ്രഹ്മണ്യൻ. തന്റെ സീൽ നഷ്ടമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ. സുബ്രഹ്മണ്യൻ വ്യക്തമാക്കി. ഇതോടെ അദ്ധ്യാപകന്റെ സീലും വ്യാജമായി നിർമ്മിച്ചതാണെന്നും വ്യക്തമായി.

കോളേജ് ജീവനക്കാർ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകന്റെഎ സീലും ഉത്തരക്കടലാസ് കെട്ടുകളും കണ്ടെത്തിയത്. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സീലും സർവ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വർഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ അറസ്റ്റിലായ യൂണിയൻ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സർവ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന് സർവ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയൻ ഓഫീസ് മുറിയിൽ നിന്നും റോൾ നമ്പർ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP