Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്ക് നാട്ടിലേക്ക് വരാൻ നേരം വിമാനത്തിന്റെ ടോയ്‌ലറ്റിൽ കയറി പുകവലിച്ച് രസിച്ചു; അലാറം മുഴങ്ങിയതോടെ കയ്യോടെ പിടികൂടി ജീവനക്കാർ; കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത മുംബൈ പൊലീസ് ജാമ്യത്തിൽ വിട്ടത് 15000രൂപയ്ക്ക്; ജസോയ്ക്ക് പണികിട്ടിയത് ദോഹയിൽ നിന്നും മുംബൈ വഴിയുള്ള തിരുവനന്തപുരം യാത്രക്കിടെ

അവധിക്ക് നാട്ടിലേക്ക് വരാൻ നേരം വിമാനത്തിന്റെ ടോയ്‌ലറ്റിൽ കയറി പുകവലിച്ച് രസിച്ചു; അലാറം മുഴങ്ങിയതോടെ കയ്യോടെ പിടികൂടി ജീവനക്കാർ; കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത മുംബൈ പൊലീസ് ജാമ്യത്തിൽ വിട്ടത് 15000രൂപയ്ക്ക്; ജസോയ്ക്ക് പണികിട്ടിയത് ദോഹയിൽ നിന്നും മുംബൈ വഴിയുള്ള തിരുവനന്തപുരം യാത്രക്കിടെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; അവധി നാട്ടിൽ വരുന്നതിനിടെ വിമാനത്തിൽ വച്ചു തോന്നിയ കൗതുകത്തിന് നൽകേണ്ടിവന്നത് വലിയ വില. വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തിൽ വിട്ടത് 15,000 രൂപ കെട്ടിവച്ചതിന് ശേഷം. ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.

രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പൊലീസിനോടു പറഞ്ഞു.ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മാറിക്കയറാനിരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP