Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ മാനദണ്ഡമല്ല! യുഎഇയിൽ കുടുംബത്തെ കൊണ്ടുവരാനുള്ള അവസരം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അശ്വാസം; 4,000 ദിർഹം അല്ലെങ്കിൽ 3,000 ദിർഹവും കമ്പനിവക താമസ സൗകര്യവും ഉള്ള താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും കുടുംബവിസ ലഭിക്കും; ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും നിർബന്ധം

തൊഴിൽ മാനദണ്ഡമല്ല! യുഎഇയിൽ കുടുംബത്തെ കൊണ്ടുവരാനുള്ള അവസരം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അശ്വാസം; 4,000 ദിർഹം അല്ലെങ്കിൽ 3,000 ദിർഹവും കമ്പനിവക താമസ സൗകര്യവും ഉള്ള താഴ്ന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും കുടുംബവിസ ലഭിക്കും; ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും നിർബന്ധം

മറുനാടൻ ഡെസ്‌ക്‌

ദുബായ്; യുഎഇയിൽ തൊഴിൽ മാനദണ്ഡമാക്കാതെ കുടുംബത്തെ കൊണ്ടുവരാൻ അവസരമൊരുങ്ങിയത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി.പുതിയ നിയമപ്രകാരം സാധാരണക്കാരനും ഇനി മുതൽ യുഎഇയിൽ കുടുംബസമേതം താമസിക്കാൻ സാധിക്കും. യുഎഇയിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാകും. 4000 ദിർഹം ശമ്പളമോ, അല്ലെങ്കിൽ മൂവായിരം ദിർഹം ശമ്പളവും കമ്പനി സ്പോൺസർ ചെയ്യുന്ന താമസ സൗകര്യവുമുള്ള വിദേശികൾക്ക് ഇനി കുടുംബത്തെ യുഎഇയിൽ സ്ഥിരമായി താമസിപ്പിക്കാം.

പ്രവാസികൾക്ക് ഒറ്റപ്പെടൽ ഒഴിവാക്കാമെന്നതിനു പുറമെ കുട്ടികൾക്ക് മികച്ച അവസരങ്ങൾ കണ്ടെത്താനും സഹായകമാകും. രാജ്യത്തു കൂടുതൽ വിദഗ്ധ തൊഴിലാളികൾ എത്താൻ പുതിയ നിയമം വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. പുരുഷനോ സ്ത്രീക്കോ പങ്കാളിയെയും 18 വയസിൽ താഴെയുള്ള മക്കളെയും സ്‌പോൺസർ ചെയ്യാം. പെൺമക്കൾ വിവാഹം കഴിച്ചതാണെങ്കിൽ പറ്റില്ല. കടമ്പകൾ ഒഴിവായതോടെ നാട്ടിൽ നിന്നു കൂടുതൽ കുടുംബങ്ങൾ എത്താൻ സാധ്യതയേറി. എന്നാൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ മതിയായ രേഖകൾ ഉണ്ടാകണം.വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണൽ, വ്യക്തിജീവിതം തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.

രേഖകൾ വേണ്ടത്

1 ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റ്. ഇത് അറബിക്കിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയും വേണം.

2 കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്. ഇതും അറബിക്കിലേയ്ക്കു മൊഴിമാറ്റം ചെയ്യണം.

3 യുഎഇയിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ വേതന സർട്ടിഫിക്കറ്റ് നൽകണം.

4 സ്വകാര്യമേഖലയിലാണെങ്കിൽ വേതന സർട്ടിഫിക്കറ്റിനു പുറമെ മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും നൽകണം.

5 സ്ത്രീകളാണു പങ്കാളിയെ കൊണ്ടുവരുന്നതെങ്കിൽ അയാളുടെ സമ്മതപത്രം ആവശ്യമാണ്.

6 വിവാഹമോചനം നേടുകയോ ഭർത്താവ് മരിക്കുകയോ ചെയ്‌തെങ്കിൽ അതുസംബന്ധിച്ച രേഖകൾ നൽകണം.

7 കുട്ടികൾ തന്റെ സംരക്ഷണത്തിലാണെന്നതിന്റെ രേഖകൾ.

 മറ്റുകാര്യങ്ങൾ
1എല്ലാ കുടുംബാംഗങ്ങൾക്കും യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.

2 രാജ്യത്തെ തിരിച്ചറിയൽ കാർഡ് (എമിറേറ്റ്‌സ് ഐഡി) എടുക്കണം. ജനസംഖ്യാ രേഖകളിൽ ഉൾപ്പെടെ ഇവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തും.

3 സ്‌പോൺചെയ്യുന്ന ഭർത്താവിന്റെയോ ഭാര്യയുടെയോ വീസ കാലാവധി വരെ എല്ലാവർക്കും രാജ്യത്തു തുടരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP