Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴയ്ക്കായി പ്രാർത്ഥിക്കാം!ഇല്ലെങ്കിൽ കട്ടപ്പൊക; പക്ഷേ ഞാൻ പ്രാർത്ഥിക്കില്ല നിരീശ്വരവാദിയാണെന്ന് എം.എം. മണി; സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ലെന്നും മന്ത്രി; 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴയ്ക്കായി പ്രാർത്ഥിക്കാം!ഇല്ലെങ്കിൽ കട്ടപ്പൊക; പക്ഷേ ഞാൻ പ്രാർത്ഥിക്കില്ല നിരീശ്വരവാദിയാണെന്ന് എം.എം. മണി; സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ലെന്നും മന്ത്രി; 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

കൂത്താട്ടുകുളം; മഴ കുറഞ്ഞതിനാൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരുമെന്നും അതൊഴിവാകാൻ എല്ലാവരും ദൈവത്തോടു പ്രാർത്ഥിക്കണമെന്നും മന്ത്രി എം.എം. മണി.'നിരീശ്വരവാദിയായതിനാൽ ഞാൻ പ്രാർത്ഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണ്. സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ല'' ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് 19 വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 18 ന് മലപ്പുറത്തും 19 ന് ഇടുക്കിയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇവിടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.19 വരെ അറബികടലിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലിൽ ചൊവ്വാഴ്‌ച്ചയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്‌ച്ചയും ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജാഗ്രതാനിർദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP