Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരൻ വെള്ളച്ചാട്ടത്തിലേക്ക് ഇതേ ഇങ്ങനെ വീണ് പോയാൽ എന്ത് സംഭവിക്കും...? ആറുപേരടങ്ങിയ ബോട്ട് വമ്പൻ വെള്ളച്ചാട്ടത്തിലേക്ക് മൂക്കും കുത്തി വീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ശേഷം സംഭവിച്ചത് എന്ത്...?

ഭീകരൻ വെള്ളച്ചാട്ടത്തിലേക്ക് ഇതേ ഇങ്ങനെ വീണ് പോയാൽ എന്ത് സംഭവിക്കും...? ആറുപേരടങ്ങിയ ബോട്ട് വമ്പൻ വെള്ളച്ചാട്ടത്തിലേക്ക് മൂക്കും കുത്തി വീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ശേഷം സംഭവിച്ചത് എന്ത്...?

യുഎസിലെ പെൻസിൽവാനിയയിലെ ഓഹിയോപൈലെ സ്റ്റേറ്റ് പാർക്കിൽ യൗഗിയോഗെനി നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിരുന്നവർ കൂറ്റൻ വെള്ളച്ചാട്ടത്തിലേക്ക് കൂപ്പ് കുത്തി വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇവിടെ നിന്നും ബോട്ട് വാടകക്കെടുത്ത് സഞ്ചരിച്ച ആറ് റാഫ്റ്റർമാരാണ് കടുത്ത അപകടത്തിൽ പെട്ടിരിക്കുന്നത്. ബോട്ട് ഭീകരൻ വെള്ളച്ചാട്ടത്തിലേക്ക് മൂക്കും കുത്തി വീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ശേഷം സംഭവിച്ചത് എന്ത്...? ആശങ്ക നിറഞ്ഞ ചോദ്യം ഉയരുന്നുണ്ട്. നദിയിലൂടെ പോകുമ്പോൾ വഴിതിരിഞ്ഞ് പോകുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളെ അവഗണിച്ചവരാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

മുന്നറിയിപ്പുകളെ തൃണവൽഗണിച്ച് തെറ്റായ ദിശയിൽ സഞ്ചരിച്ചതിനെ തുടർന്നാണ് ഇവർ ദുരന്തത്തിലായിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ബോർഡുകളിലൊന്നിൽ സമീപത്ത് വെള്ളച്ചാട്ടമുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അവർ അതൊന്നും കൂസാതെ മുന്നോട്ട് പോവുകയായിരുന്നു. ബോട്ട് വെള്ളച്ചാട്ടത്തിൽ വീഴുന്ന വീഡിയോ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. കടുത്ത ഒഴുക്കിൽ ബോട്ടിന്റെ നിയന്ത്രണം കൈവിട്ടപ്പോൾ റാഫ്റ്റർമാർ നിസ്സഹായരായി ഇരിക്കുന്നതും അവസാനം കുത്തിയൊലിപ്പിൽ പെട്ട ബോട്ട് വെള്ളച്ചാട്ടത്തിലേക്ക് കൂപ്പ് കുത്തുന്നതും വീഡിയോയിൽ കാണാം.

ബോട്ട് വെള്ളച്ചാട്ടത്തിലേക്ക് കുതിച്ച് പോകുന്നത് കണ്ട് സമീപത്തെ ഒബ്സർവേഷൻ ഡെക്കിലുണ്ടായിരുന്ന സാക്ഷികൾ പേടിയോടെ അലറിക്കരഞ്ഞിരുന്നു.ഇവിടെയുണ്ടായിരുന്ന ആളാണ് സംഭവം ക്യാമറയിൽ പകർത്തിയതെന്നാണ് സൂചന. ബോട്ടിൽ അഞ്ചോ ആറോ പേരുണ്ടായിരുന്നുവെന്നും ഗൈഡില്ലാത്ത യാത്രയായിരുന്നു ഇവരുടേതെന്നും ഫേസ്‌ബുക്കിൽ വീഡിയോ ഇട്ട കോഡി വെറോണി വിവരിക്കുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ 69,000 പേർ കാണുകയും 1000 പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം 4.30നാണ് സംഭവം നടന്നത്.

തുടർന്ന് എമർജൻസി ക്രൂ കുതിച്ചെത്തുകയും ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പത്ത് മിനുറ്റിനകം നദിയിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത് തന്നെ ഇതിലും അപകടകരമായ മറ്റൊരു വെള്ളച്ചാട്ടമുണ്ടായിരുന്നുവെന്നും അതിൽ അകപ്പെടുന്നതിന് മുമ്പ് ബോട്ടിലുണ്ടായിരുന്നവരെ തങ്ങൾക്ക് രക്ഷിക്കേണ്ടിയിരുന്നുവെന്നുമാണ് പാർക്ക് ഓപ്പറേഷൻസ് മാനേജരായ കെന്നെത്ത് ബിസ്ബീ വെളിപ്പെടുത്തുന്നത്. ഈ നദിയിൽ സന്ദർശകർക്ക് അഞ്ച് മണിക്കൂർ ദൂരം സഞ്ചരിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നല്ല ഒഴുക്കുണ്ടായതിനാൽ ഈ ഗ്രൂപ്പ് മൂന്ന് മണിക്കൂർ കൊണ്ടാണ് റൗണ്ട് പൂർത്തിയാക്കിയിരുന്നത്.

സാധാരണ ഈ നദിയിൽ രണ്ട് അടി ആഴമുണ്ടാക്കുന്ന വിധത്തിലാണ് വെള്ളമുണ്ടാകുന്നത്. എന്നാൽ സംഭവം നടന്ന ജൂലൈ 13ന് ഇവിടെ അഞ്ചടി ആഴമുണ്ടാക്കുന്ന വിധത്തിൽ ജലമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റിട്ടതിനാലാണ് രക്ഷപ്പെട്ടതെന്നും ബിസ്ബീ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP