Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്യഗ്രഹജീവികളെ കാണാൻ സെപ്റ്റംബർ 20ന് സ്റ്റോം ഏരിയ 51ൽ ഒത്ത് കൂടുന്നത് ഒരു മില്യണിൽ അധികം ആളുകൾ; അതീവ സുരക്ഷാമേഖലയിൽ ആരെയും പ്രവേശിപ്പിക്കരുതെന്ന് തീർത്ത് പറഞ്ഞ് യുഎസ് എയർഫോഴ്സ്; സോഷ്യൽ മേഖലയിൽ കൊടുങ്കാറ്റായതോടെ സ്റ്റോം ഏരിയ 51 തരംഗം കത്തിപ്പടരുന്നു

അന്യഗ്രഹജീവികളെ കാണാൻ സെപ്റ്റംബർ 20ന് സ്റ്റോം ഏരിയ 51ൽ ഒത്ത് കൂടുന്നത് ഒരു മില്യണിൽ അധികം ആളുകൾ; അതീവ സുരക്ഷാമേഖലയിൽ ആരെയും പ്രവേശിപ്പിക്കരുതെന്ന് തീർത്ത് പറഞ്ഞ് യുഎസ് എയർഫോഴ്സ്; സോഷ്യൽ മേഖലയിൽ കൊടുങ്കാറ്റായതോടെ സ്റ്റോം ഏരിയ 51 തരംഗം കത്തിപ്പടരുന്നു

യുഎസിലെ നെവേദയിലെ മിലിട്ടറി ബേസ് ഏരിയ 51ൽ സെപ്റ്റംബർ 20ന് '' സ്റ്റോം ഏരിയ 51'' എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് ഇവന്റ് അരങ്ങേറുന്നുവെന്ന് റിപ്പോർട്ട്. ഒരു മില്യണോളം വരുന്ന കോൺസ്പിരൻസി തിയറിസ്റ്റുകളാണ് പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്. അന്യഗ്രഹജീവികളെ കാണാമെന്ന പ്രചാരണത്തെ തുടർന്നാണ് ഇവർ ഇവിടെയെത്തുന്നത്. എന്നാൽ യുഎസ് മിലിട്ടറിയുടെ അതീവ സുരക്ഷാ മേഖയിൽ ആരെയും പ്രവേശിപ്പിക്കരുതെന്ന് തീർത്ത് പറഞ്ഞ് യുഎസ് എയർഫോഴ്സ് മുന്നോട്ട് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ഇവന്റിനെക്കുറിച്ചുള്ള പ്രചാരണം ശക്തമായതോടെ സ്റ്റോം ഏരിയ 51 തരംഗം കത്തിപ്പടരാൻ തുടങ്ങിയിട്ടുമുണ്ട്.

എന്നാൽ തങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും ഇതിൽ പങ്കെടുക്കാൻ ഒരു മില്യണോളം കോൺസ്പിരൻസി തിയറിസ്റ്റുകളെത്തുമെന്നുമാണ് ഇതിന്റെ സംഘാടകർ തറപ്പിച്ച് പറയുന്നത്. മിലിട്ടറിയുടെ വെടിയുണ്ടകളേക്കാൾ വേഗത്തിൽ തങ്ങൾക്ക് വേഗത്തിൽ നീങ്ങാൻ സാധിക്കുമെന്നും അന്യഗ്രഹജീവികളെ കാണാൻ തങ്ങളെ അനുവദിക്കണമെന്നും സംഘാടകർ ആവശ്യപ്പെടുന്നു. ഇവിടെ അമേരിക്കൻ സായുധ സേനയെ പ രിശീലിപ്പിക്കുന്ന ഇടമാണെന്നും അതിനാൽ ആരും ഈ ഇവന്റിൽ പങ്കെടുക്കാൻ ഇവിടേക്ക് വരരുതെന്നുമാണ് യുഎസ് എയർഫോഴ്സിനായുള്ള ഓപ്പൺ ട്രെയിനിങ് റേഞ്ചിലെ എയർഫോഴ്സ് വക്താവായ ലൗറ മാക് ആൻഡ്ര്യൂസ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

അമേരിക്കയെയും അതിന്റെ വസ്തുവകകളെയും സംരക്ഷിക്കാൻ യുഎസ് എയർഫോഴ്സ് എപ്പോഴും സർവസജ്ജമായി നിലകൊള്ളുന്നുവെന്ന് മറക്കരുതെന്നും ലൗറ ഏവരെയും ഓർമിപ്പിക്കുന്നു. ഇവന്റിനെത്തരുതെന്ന കടുത്ത മുന്നറിയിപ്പ് ഇത്തരത്തിൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ആവർത്തിച്ച് ഉയരുമ്പോഴും ഇവിടെ നടക്കുന്ന ഇവന്റിൽ വച്ച് തങ്ങൾക്ക് അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താമെന്ന പ്രതീക്ഷ കോൺസ്പിരൻസി തിയറിസ്റ്റുകള്ൾ സോഷ്യൽ മീഡിയകളിലൂടെ പങ്ക് വയ്ക്കുന്നുണ്ട്. ഏരിയ 51 ഏലിയൻ സെന്റർ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നും അവിടെ വച്ച് തങ്ങൾ കൂടിച്ചേർന്ന് അന്യഗ്രഹജീവികളെ കാണുമെന്നും ഇവന്റിനെ സംബന്ധിച്ച വിവരണത്തിലൂടെ സംഘാടകർ വെളിപ്പെടുത്തുന്നു.

ഏരിയ 51 എലിയൻ സെന്റർ ഇന്റർസ്റ്റേറ്റ് 95ലൂടെ പോകുന്ന ട്രക്കുകളുടെ ഇടത്താവളമായി വർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും നെവേദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ചിലേക്ക് ഒരു മണിക്കൂർ ദുരമേയുള്ളൂ. ഇവിടെ അന്യഗ്രഹജീവികളെ കാണാൻ സാധിക്കുമെന്ന വിശ്വാസത്തിൽ പലരും എത്താറുണ്ട്. ഇവരിൽ പലരും സൈന്യത്തിന്റെ വെടിയേറ്റ് മരിക്കാറുമുണ്ട്. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ഒരാളുടെ ജീവൻ പൊലിഞ്ഞത് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു.

കാലിഫോർണിയയിലെ വിദൂരസ്ഥമായ എഡ്വാർഡ് എയർബേസിന്റെ കോഡ് നെയിമാണ് ഏരിയ 51 എന്നത്. ലാസ് വേഗസ്സിൽ നിന്നും 83 മൈൽ വടക്ക് പടിഞ്ഞാറ് മാറിയാണിത് നിലകൊള്ളുന്നത്. ഇവിടെ നിരവധി യുഎഫ്ഒകളുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനാൽ ഇവിടെ അന്യഗ്രഹ ജീവികളെ കാണാമെന്നാണ് കോൺസ്പിരസി സിദ്ധാന്തക്കാർ വിശ്വസിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP