Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യപിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ഓട്ടോ ഓടിച്ചത് പൊലീസുകാരൻ; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത് ചേർത്തലയിൽ; വാഹനം ഓടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നതായി നാട്ടുകാരുടെ ആരോപണം; ആലുപ്പുഴ എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറെ പ്രതിയാക്കി കേസെടുത്തു

മദ്യപിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം ഓട്ടോ ഓടിച്ചത് പൊലീസുകാരൻ; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത് ചേർത്തലയിൽ; വാഹനം ഓടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നതായി നാട്ടുകാരുടെ ആരോപണം; ആലുപ്പുഴ എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറെ പ്രതിയാക്കി കേസെടുത്തു

മറുനാടൻ ഡെസ്‌ക്‌

ചേർത്തല ; മദ്യപിച്ചതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം വിവാദമാകുന്നു. വാഹനം ഓടിച്ചിരുന്ന പൊലീസുകാരനും മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ചേർത്തല നഗരസഭ മൂന്നാം വാർഡ് കടവിൽ പരേതനായ ഷൺമുഖന്റെ മകൻ ശങ്കർ (35) ആണ് മരിച്ചത്. ഓട്ടോ ഓടിച്ച ആലപ്പുഴ എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ആർ.രജീഷിനെ പ്രതിയാക്കി കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മരണത്തിടയാക്കിയതിനുമാണ് കേസ്.

ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനാണ് ശങ്കർ. അമ്മ: പി.ഓമന. പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധമുയർത്തി.അതേസമയം പൊലീസുകാർ ചേർന്ന് സിപിഒ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

ഞായറാഴ്ച വൈകിട്ടാണു സംഭവം.. ചേർത്തല മനോരമ കവലയ്ക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പട്രോളിങ് സംഘം കൈ കാണിച്ചെങ്കിലും ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ നിർത്തിയില്ല. നിർത്താതെ പോയ ഓട്ടോ ബൈക്കിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വയലാർ രക്തസാക്ഷി മണ്ഡപത്തിനു സമീപം തടഞ്ഞു. കളവംകോടം സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ രജീഷ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചുകൊണ്ടുപോയി. ഓട്ടോയിൽ ഡ്രൈവറും യാത്രക്കാരനും ഉണ്ടായിരുന്നു.

വയലാർ പാലം ഇറങ്ങി വരുമ്പോൾ നടന്നുപോകുകയായിരുന്ന ശങ്കറിനെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ കടയ്ക്ക് മുന്നിലെ ബോർഡും തെറിപ്പിച്ച് മരത്തിലിടിച്ച് മറിഞ്ഞു. സാരമായി പരുക്കേറ്റ ശങ്കറിനെ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 10.45ന് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP