Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്‌സിറ്റി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റിൽ നിറയുന്നത് വിമർശനങ്ങൾ തന്നെ

എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്‌സിറ്റി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റിൽ നിറയുന്നത് വിമർശനങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കവിതാ മോഷണ വിവാദത്തിൽ പെട്ടപ്പോൾ കേരളവർമ്മാ കോളേജിലെ ദീപാ നിശാന്തിനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല. വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയും മൗനം പാലിച്ചു. അത്തരത്തിലൊരു പ്രസ്ഥാനം വിവാദത്തിൽ കുടുങ്ങുമ്പോൾ മൗനം പാലിക്കാനാണ് ദീപ ടീച്ചറുടെ തീരുമാനം. എസ് എഫ് ഐക്കാരിയായിരുന്നില്ല താനെന്നും അതുകൊണ്ട് തന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നത്തിൽ മറുപടി പറയുന്നില്ലെന്നുമാണ് ദീപാ നിശാന്ത് വിശദീകരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയത്തിൽ എന്തുകൊണ്ട് ഇത്രയും കാലം മറുപടി പറഞ്ഞില്ലെന്നതിനും ദീപ ടീച്ചറിന് കൃത്യമായ മറുപടിയുണ്ട്. ആലത്തൂരിലെ എംപിയായ രമ്യാ ഹരിദാസിനെ പോലും തെരഞ്ഞെടുപ്പ് സമയത്ത് കടന്നാക്രമിച്ച ദീപ ടീച്ചർ യൂണിവേഴ്‌സിറ്റിയിൽ അഭിപ്രായം പറയില്ല. എന്നാൽ വരികൾക്കിടയിൽ എല്ലാം ഉണ്ട് താനും. ദീപാ നിശാന്തിന്റെ പുതിയ ഫെയ്‌സ് ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്.

ദീപാ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:-പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങൾ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തൽക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല. സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ല. ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്‌കാരം.

ഈ പോസ്റ്റിന് താഴെ.. അയ്യേ....... എന്നാണ് ഹരീഷ് വാസുദേവൻ കുറിച്ചത്. ഇത് കണ്ട് ദീപ ടീച്ചർ മറുപടിയുമായി വന്നു. എന്തേ ഹരീഷേ ചാണകം ചവിട്ടിയോ??? എന്നാണ് ടീച്ചറുടെ ചോദ്യം. വക്കീലിന്റെ ഒരു മാസ് മറുപടിക്ക് വേണ്ടി ഞ പോസ്റ്റിൽ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുന്നു-എന്ന കമന്റും ഇതിന് താഴെ എത്തി. വക്കീൽ സ്വതവേ സമാധാന പ്രിയൻ ആയതുകൊണ്ട് ഇതിലൊന്നും പ്രതികരിക്കാൻ വരില്ല. തന്നെയുമല്ല ഈ പോസ്റ്റിൽ ടീച്ചറുടെ മറുപടിക്ക് അതെ രീതിയിൽ റിപ്ലൈ കൊടുത്താൽ വക്കീൽ കേസ് സ്വന്തം നടത്തേണ്ടി വരും. ആ പാവം പൊയ്‌ക്കോട്ടേ. വക്കീലിനെ പോലെ ഉള്ളവർ ഈ നാട്ടിൽ ഉള്ളതുകൊണ്ടാണ് നമ്മുടെ ഭരണകർത്താക്കൾ നടത്തുന്ന തീവെട്ടിക്കൊള്ള പുറം ലോകം അറിയുന്നത് തന്നെ.-ഇങ്ങനെയാണ് ചർച്ച പുരോഗമിക്കുന്നത്. ആ അയ്യേയിൽ എല്ലാം ഉണ്ട് പിന്നെ കാര്യം പറയുമ്പോൾ നിങ്ങളെ vimarshikubo nigle അവരെ സാഗിയാക്കും. Ore pattu പാടട്ടെ-എന്ന കമന്റും ശ്രദ്ധേയം. അങ്ങനെ ദീപാ ടീച്ചറിന്റെ പോസ്റ്റിന് താഴെ ഹരീഷ് ഇട്ട അയ്യേ.. കമന്റും ചർച്ചയാവുകയാണ്.

തീർത്തും മാതൃകാപരമായ നടപടികളെടുത്തിട്ടും സംഘടനയുടെ പത്തുവർഷംമുമ്പേയുള്ള കാര്യങ്ങൾ വരെ തോണ്ടിയെടുത്ത് ഗൗരവമായ ചർച്ചകൾക്ക് വിഷയമാക്കുന്നവരുടെ ലക്ഷ്യം വേറെയാണ് ., ഇടതുപക്ഷത്തിനെതിരായി കിട്ടുന്നതെന്തും ഉപയോഗിക്കാൻ വലതുപക്ഷശക്തികളും മാധ്യമങ്ങളും മത്സരിക്കുന്നത് കേരളത്തിൽ ആദ്യമായിട്ടല്ല. എക്കാലത്തും ഇരകൾക്ക് ഒപ്പം നിൽക്കുകയെന്ന നയം പിന്തുടരുന്നവരെന്ന മട്ടിലാണ് അവർ സിപിഐ എം വിരുദ്ധ വാർത്തകളെ സമീപിക്കുന്നത്. എന്നാൽ, അത് കൃത്യമായ അജൻഡയുടെ ഭാഗമാണ്..., ഒരുവിധത്തിൽ വിഷയം മാറ്റി മാധ്യമങ്ങൾ അടുത്തതിലേക്ക് ചേക്കേറും എന്ന് കരുതിയതാണ്.. ! മുറിഞ്ഞു രക്തം വരുമ്പോൾ അതിൽ കാന്താരി തേക്കല്ലേ ടീച്ചറെ.. ! ??????-എന്നെല്ലാം കമന്റെത്തുന്നു.

ദീപ ടീച്ചറിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ചിലത്

  • Sfi കാർക് കുത്തു കൊള്ളുമ്പോ മാത്രം പുറത്തു വരുന്ന വികാരം sfi പിള്ളേർ കുത്തുമ്പോ തോന്നാത്തത് അതിന് ആണ് പച്ച മലയാളത്തിൽ പറയുന്നത് ...... എന്ന് Deepa Nisanth
  • സംഘടനാ നേതൃത്വം ഇരിക്കപ്പൊറുതി ഇല്ലാതായപ്പോൾ എടുത്ത നടപടി കൃത്യമാണ് അല്ലെ .... കുത്തുകേസ് മാത്രമല്ല പ്രശ്‌നം ... യൂണിവേഴ്‌സിറ്റി answer ഷീറ്റുകൾ യൂണിറ്റ് പ്രെസിഡന്റിന്റെ വീട്ടിൽനിന്നും , യൂണിയൻ ഓഫീസിൽ നിന്നും കണ്ടെടുത്തതും , psc തട്ടിപ്പുമടക്കമുള്ള ഗുരുതര പ്രശ്‌നങ്ങൾ ആണ് ... അത് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടാൽ തീരുകയുമില്ല ... പിന്നെ സുന്ദര സുരഭിലഭൂമിയായി യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിനെ മാറ്റിയെടുക്കൽ തന്നെയാണ് ലക്ഷ്യം ... അത് നിങ്ങളെപ്പോലെ ഉള്ളവർക്ക് മനസിലാവില്ല ... കാരണം നിങ്ങൾക്ക് എപ്പോഴും SFI, DYFI, CPM ആദികളെ ന്യായീകരിച്ചേ ശീലമുള്ളൂ ...
  • നിങ്ങളൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ കാര്യം എന്താകുമെന്ന് ഓർത്ത് ആശങ്കപ്പെടുന്ന നിരവധി രക്ഷിതാക്കൾ ഉണ്ടാകും .. രാഷ്ട്രീയവും സംഘടനയോടുള്ള കടപ്പാട് ഒക്കെ ആകാം ... ഉത്തര പേപ്പർ വീട്ടിൽ കെട്ടുകണക്കിന് സൂക്ഷിച്ച വിദ്യാർത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലും തുറന്ന് എഴുതാൻ സാധിക്കാത്ത നിങ്ങളോ ഒരു അദ്ധ്യാപിക ... നിങ്ങളെയോർത്ത് ലജ്ജിക്കുന്നു കേരളം
  • സൂപ്പർ അഭിപ്രായം... ഇത്രേ വേണ്ടു... ഇനി വേണമെന്നുള്ളവർ സ്വയം ചർച്ചിച്ചു നീർവാണം പ്രാപിക്കുക.
  • ടീച്ചറെ.. ചൊറിയാൻ വരുന്ന ഊളകളോ പോകാൻ പറ .. മണ്ടനായാലം സംഖി ആകരുത് പൊട്ടനായാലും കൊങ്ങി ആകരുത്. അതിലും പരിതാപകരമായ അവസ്ഥയിലാണ് ഈ വർഗ്ഗം ഇന്ന് . .കാരണം ഇവറ്റകളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല .നമ്മുടെ സമയം നഷ്ടപ്പെടും.. ചാണകത്തിൽ നിന്ന് എങ്ങനെ ഓക്‌സിക്കൻ ഉണ്ടാക്കും എന്ന് ഒരു കൂട്ടർ മൂരി ബിരിയാണി ഉണ്ടാക്കുന്ന വിദ്യയുമായി മറ്റൊരു കൂട്ടർ .... എന്താ ചെയ്യാ ഇജജാതി ഊളകളെ...
  • ഒരുവിധത്തിൽ വിഷയം മാറ്റി മാധ്യമങ്ങൾ അടുത്തതിലേക്ക് ചേക്കേറും എന്ന് കരുതിയതാണ്.. !
    മുറിഞ്ഞു രക്തം വരുമ്പോൾ അതിൽ കാന്താരി തേക്കല്ലേ ടീച്ചറെ.. !
  • SFI ചെയ്ത ചെറ്റത്തരത്തിന് ദീപാനിഷാന്തിന്റെ മറുപടി തന്നെ വേണം എന്ന് വാശിപിടിക്കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്...
  • ഇടതുപക്ഷത്തിനെതിരായി കിട്ടുന്നതെന്തും ഉപയോഗിക്കാൻ വലതുപക്ഷശക്തികളും മാധ്യമങ്ങളും മത്സരിക്കുന്നത് കേരളത്തിൽ ആദ്യമായിട്ടല്ല. എക്കാലത്തും ഇരകൾക്ക് ഒപ്പം നിൽക്കുകയെന്ന നയം പിന്തുടരുന്നവരെന്ന മട്ടിലാണ് അവർ സിപിഐ എം വിരുദ്ധ വാർത്തകളെ സമീപിക്കുന്നത്. എന്നാൽ, അത് കൃത്യമായ അജൻഡയുടെ ഭാഗമാണ്...
  •  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP