Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കോൺഗ്രസ് അട്ടകളേ ഞാൻ പറയുന്നത് കേൾക്കൂ; ഞാൻ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ; ചർച്ചയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസുകാരെ അട്ടകളെന്ന് വിളിച്ച് അർണബ് ഗോസ്വാമി; അവേഹളനത്തിൽ പ്രതിഷേധിച്ച് രണ്ടുപേർ ഇറങ്ങിപ്പോയി; ചർച്ചയിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് നേതാക്കളും അവതാരകനും

'കോൺഗ്രസ് അട്ടകളേ ഞാൻ പറയുന്നത് കേൾക്കൂ; ഞാൻ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ; ചർച്ചയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസുകാരെ അട്ടകളെന്ന് വിളിച്ച് അർണബ് ഗോസ്വാമി; അവേഹളനത്തിൽ പ്രതിഷേധിച്ച്  രണ്ടുപേർ ഇറങ്ങിപ്പോയി; ചർച്ചയിൽ പരസ്പരം ചെളിവാരിയെറിഞ്ഞ് നേതാക്കളും അവതാരകനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധിയുമായുള്ള ചർച്ചയ്ക്കിടെ അതിഥികളെ അവഹേളിച്ച് റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമി. അവഹേളനത്തിൽ പ്രതിഷേധിച്ച് രണ്ടുപേർ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിന്റെ ഗാർഗ ചാറ്റർജിയും കശ്മീരിൽ നിന്നുള്ള അതിഥിയുമാണ് ഇറങ്ങിപ്പോയി.അർണബിനെ വ്യക്തിപരമായി അവഹേളിച്ചതിനു പിന്നാലെയാണ് തൃണമൂൽ നേതാവ് ചർച്ചയിൽ നിന്നും പുറത്തുപോയത്

കോമാളിയെന്ന് യാതൊരു പ്രകോപനവുമില്ലാതെ അർണബ് ഗാർഗ ചാറ്റർജിയെ വിളിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. തുടർന്ന് അർണബിന്റെ പിതാവിനെ ചാറ്റർജി അവഹേളിക്കുകയായിരുന്നു. ഇതോടെ ചാറ്റർജിയോട് അർണബ് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. അവതാരകനും നേതാക്കളും പരസ്പരം ചെളിവാരിയെറുകയായിരുന്നെന്നാണ് സോഷ്യൽ മീഡിയുടെ പരിഹാസം.

കോൺഗ്രസ് എംഎ‍ൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കളെ കാപട്യക്കാരെന്നാണ് ഗോസ്വാമി ചർച്ചയിൽ വിശേഷിപ്പിച്ചത്. 'കോൺഗ്രസ് അട്ടകളേ ഞാൻ പറയുന്നത് കേൾക്കൂ, ഞാൻ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ, ഈഗിൾടൺ റിസോർട്ടിന്റെ കാര്യം മറന്നോ. ബിജെപി നിങ്ങളുടെ എംഎ‍ൽഎമാരെ സ്വാധീനിക്കുന്നുവെന്നാണല്ലോ നിങ്ങൾ പറഞ്ഞത്.

എന്തായിരുന്നു ഈഗിൾടൺ റിസോർട്ടിൽ നടന്നത്, വിസ്‌കിയും മദ്യക്കുപ്പിയും നിങ്ങൾ ഓരോരുത്തർക്കും നൽകുകയായിരുന്നില്ലേ. ലജ്ജ തോന്നുന്നു' എന്നാണ് അർണബ് പറഞ്ഞത്.2018 മെയിൽ കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിച്ചതിനു പിന്നാലെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടി അർണബ് തുടർന്നു, ' നിങ്ങൾ ചെയ്യുമ്പോൾ അത് പ്രശ്നമില്ല, പക്ഷേ അവർ ചെയ്യുമ്പോൾ, അത് കുറ്റകൃത്യമാകുന്നു. നിങ്ങൾ കാപട്യക്കാരാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP