Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് വഴി നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടോ..? എങ്കിൽ ഇന്ന് മുതൽ ഫേസ്‌ബുക്കിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാം; ലക്ഷങ്ങൾ നഷ്ടപരിഹാരം ഒഴിവാക്കാൻ ഫേസ്‌ബുക്ക് ആരംഭിച്ച ആന്റികാം ചാരിറ്റി എങ്ങനെ നിങ്ങൾക്ക് ഗുണകരമാവും..?

ഫേസ്‌ബുക്ക് വഴി നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടോ..? എങ്കിൽ ഇന്ന് മുതൽ ഫേസ്‌ബുക്കിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാം; ലക്ഷങ്ങൾ നഷ്ടപരിഹാരം ഒഴിവാക്കാൻ ഫേസ്‌ബുക്ക് ആരംഭിച്ച ആന്റികാം ചാരിറ്റി എങ്ങനെ നിങ്ങൾക്ക് ഗുണകരമാവും..?

മറുനാടൻ ഡെസ്‌ക്‌

ന്ന് ഏറ്റവും കൂടുതൽ തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്‌ബുക്ക്. ഇതിന് ഇരകളായി ലോകമാകമാനം നിരവധി പേർക്കാണ് വൻ തുകകൾ നഷ്ടപ്പെടുകയും മറ്റ് പലവിധ ചൂഷണങ്ങളും നേരിടേണ്ടി വരുകയും ചെയ്യുന്നത്. ഇതിനെ തുടർന്ന് അവസാനം ലക്ഷക്കണക്കിന് തുക ഫേസ്‌ബുക്ക് ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്ന ദുരവസ്ഥയും നിലവിലുണ്ട്. ഈ ഒരു ആപത്കരമായ സാഹചര്യത്തിൽ ഇത്തരം ചൂഷണം തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി ഫേസ്‌ബുക്ക് പുതിയ സംവിധാനമായ ആന്റി കാം ചാരിറ്റി ആരംഭിച്ചു.

ഇത് പ്രകാരം ഫേസ്‌ബുക്ക് വഴി നിങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടൻ സമയം വൈകാതെ അത് ഫേസ്‌ബുക്കിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഈ പുതിയ സ്‌കാം റിപ്പോർട്ടിങ് ടൂൾ പ്രയോജനപ്പെടുത്താമെന്നാണ് ഈ സോഷ്യൽ മീഡിയ ഭീമൻ കടുത്ത നിർദേശമേകിയിരിക്കുന്നത്. ഈ പുതിയ സംവിധാനം എത്തരത്തിലാണ് നിങ്ങൾക്ക് ഗുണകരമാകുന്നതെന്ന് പരിശോധിക്കാം. ഓൺലൈൻ തട്ടിപ്പുകളെ കൂടുതൽ ഗൗരവകരമായി കൈകാര്യം ചെയ്യുന്നതിനാണ് ഫേസ്‌ബുക്ക് ഈ നിർണായക ചുവട് വയ്പ് നടത്തിയിരിക്കുന്നത്.

ഫേസ്‌ബുക്കിലൂടെ നടത്തപ്പെടുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ലോകമാകമാനമുള്ള നിരവധി പേർ ഫേസ്‌ബുക്കിനെ കോടതി കയറ്റിക്കൊണ്ടിരിക്കുകയും വൻ തുകകൾ നഷ്ടപരിഹാരം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനൊരു പരിഹാരമായിട്ടാണ് ഫേസ്‌ബുക്ക് പുതിയ ടൂൾ അവതരിപ്പിക്കുന്നത്. തന്റെ ചിത്രം വച്ച് കൊണ്ട് തട്ടിപ്പ് പരസ്യങ്ങൾ ഫേസ്‌ബുക്കിൽ പ്രചരിച്ചതിന്റെ പേരിൽ ലോകപ്രശസ്ത മണി സേവിങ് എക്സ്പർട്ടായ മാർട്ടിൻ ലെവിസ് ഫേസ്‌ബുക്കിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ പുതിയ സ്‌കാം അഡ്വർട്ട് പ്രിവൻഷൻ പ്രൊജക്ടിനായി ഫേസ്‌ബുക്ക് സിറ്റിസൺ അഡൈ്വസിന് മൂന്ന് മില്യൺ പൗണ്ട് നൽകാൻ തയ്യാറായതിനെ തുടർന്ന് ഫേസ്‌ബുക്കിനെതിരെയുള്ള കേസ് ലെവിസ് ജനുവരിയിൽ പിൻവലിച്ചിരുന്നു.

ചാരിറ്റിയുടെ പുതിയ സർവീസിൽ ഏത് തരത്തിലുള്ള ഓൺലൈൻ സ്‌കാമും റിപ്പോർട്ട് ചെയ്യാൻ ടെലിഫോൺ ഹെൽപ് ലൈനും ഉൾപ്പെടുന്നു. കൂടാതെ ഫേസ്‌ബുക്കിലൂടെയുള്ള വൻ പണാപഹരണ തട്ടിപ്പുകൾക്ക് ഇരയായ ഓരോരുത്തർക്കും പ്രത്യേക സഹായമേകുന്ന സ്‌കീമും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ വർഷത്തിൽ തന്നെ പുതിയ സംവിധാനത്തിലൂടെ ചുരുങ്ങിയത് 20,000 പേർക്ക് സഹായമേകാൻ സാധിക്കുമെന്നാണ് സിറ്റിസൺസ് അഡൈ്വസ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഫേസ്‌ബുക്ക് ഒരു പുതിയ റിപ്പോർട്ടിങ് ടൂളും പ്രത്യേകമായി പരിശീലനം നൽകിയ ടീമിനെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ നൽകുന്ന മുന്നറിയിപ്പുകളെ ഈ ടീം അവലോകനം ചെയ്യുകയും നിയമം ലംഘിക്കുന്ന പരസ്യങ്ങൾ ഫേസ്‌ബുക്ക് പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യും. തങ്ങളുടെ ഗ്ലോബൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ടീമിലേക്കുള്ള സ്റ്റാഫുകളുടെ എണ്ണം മൂന്നിരട്ടിയാക്കി 30,000 പേരാക്കിയിരിക്കുന്നുവെന്നാണ് ഫേസ്‌ബുക്കിന്റെ നോർത്തേൺ യൂറോപ്പ് വൈസ് പ്രസിഡന്റായ സ്റ്റീവ് ഹാച്ച് പറയുന്നത്. ഇതിന് പുറമെ തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്നും ബാഡ് കണ്ടന്റുകൾ നീക്കം ചെയ്യുന്നതിനായി നിക്ഷേപം വർധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP