Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ ചുരുളഴിയുന്ന രാഷ്ട്രീയ നാടകം; വിമത എംഎൽഎ റോഷൻ ബെയ്ഗിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു; അറസ്റ്റ് ബിജെപി നേതാക്കൾക്കൊപ്പം സ്വകാര്യ വിമാനത്തിൽ മുംബൈയിലേക്ക് പുറപ്പെടാൻ നിൽക്കവെ; കുതിരക്കച്ചവടത്തിലൂടെ ഗവൺമെന്റിനെ താഴെയിടാൻ ബിജെപി നേരിട്ടിടപെടുന്നുവെന്നതിന് തെളിവാണിതെന്ന് കുമാരസാമി

കർണാടകയിൽ ചുരുളഴിയുന്ന രാഷ്ട്രീയ നാടകം; വിമത എംഎൽഎ റോഷൻ ബെയ്ഗിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു; അറസ്റ്റ് ബിജെപി നേതാക്കൾക്കൊപ്പം സ്വകാര്യ വിമാനത്തിൽ മുംബൈയിലേക്ക് പുറപ്പെടാൻ നിൽക്കവെ; കുതിരക്കച്ചവടത്തിലൂടെ ഗവൺമെന്റിനെ താഴെയിടാൻ ബിജെപി നേരിട്ടിടപെടുന്നുവെന്നതിന് തെളിവാണിതെന്ന് കുമാരസാമി

മറുനാടൻ ഡെസ്‌ക്‌

ബെംഗലുരു; മുതിർന്ന കോൺഗ്രസ്സ് നേതാവും ശിവാജിനഗറിൽ നിന്നുമുള്ള വിമത എം എൽ എ യുമായ റോഷൻ ബെയ്ഗിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗലുരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം റോഷൻ ബെയ്ഗിനെ അറസ്റ്റ് ചെയ്തത്.ഐ.എം.എ ജൂവലറി നിക്ഷേപതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അറസ്റ്റ് ചെയ്‌തെന്നാണ് വാദം.

തട്ടിപ്പു കേസിലെ പ്രധാന പ്രതി മൊഹമ്മദ് മൻസൂർ ഖാൻ വിദേശത്ത് ഒളിവിലാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ മൂലമാണ് താൻ വിദേശത്ത് കഴിയുന്നതെന്നും ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും തിങ്കളാഴ്‌ച്ച പുറത്തുവിട്ട വീഡിയോയിൽ മൻസൂർ പറഞ്ഞു. ഈ വീഡിയോ പുറത്തു വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബെയ്ഗ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

സ്വകാര്യ വിമാനത്തിൽ മുംബൈയിലേക്ക് തിരിക്കാൻ ഒരുങ്ങവേയായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിൽ എംഎ‍ൽഎ യോടൊപ്പം ബിജെപി യുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൾ ഉണ്ടായിരുന്നെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി രംഗത്തെത്തിയതോടെ സംസ്ഥാനത്തെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് മറ്റൊരധ്യായം ചേർക്കപ്പെടുകയാണ്.
'
ബി.എസ് യെദ്യൂരപ്പയുടെ പേഴ്‌സണൽ സ്റ്റാഫ് സന്തോഷിനൊപ്പം സ്വകാര്യ വിമാനത്തിൽ മുംബൈയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ബെയ്ഗിനെ അറസ്റ്റ് ചെയ്യുന്നതു കണ്ട സന്തോഷ് രക്ഷപെടുകയായിരുന്നു.'കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു. ബിജെപി എംഎ‍ൽഎ യോഗേശ്വറും ആ സമയം വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെന്ന് കുമാരസ്വാമി ആരോപിക്കുന്നു. അന്വേഷണം നേരിടുന്ന ഒരു എംഎ‍ൽഎയെ രക്ഷപെടാൻ കർണാടകയിലെ ബിജെപി സഹായിക്കുന്നു എന്നുള്ളത് അപമാനകരമാണെന്നും കുതിരക്കച്ചവടത്തിലൂടെ ഗവൺമെന്റിനെ അസ്ഥിരപ്പെടുത്തുവാൻ ബിജെപി നേരിട്ടിടപെടുന്നുവെന്നതിന് തെളിവാണിതെന്നും പറഞ്ഞു.

ജൂലൈ ഒന്നു മുതൽ കർണാടകയിൽ രാജി വെച്ച പതിനാറ് എംഎൽഎമാരിൽ ഒരാണ് ബെയ്ഗ്. മുംബൈയിലെ ഒരു ഹോട്ടലിൽ കഴിയുന്ന വിമത എംഎൽഎ മാരെ വ്യാഴാഴ്ചയിലെ വിശ്വാസവോട്ടിനു മുന്നേ അനുനയിപ്പിക്കുവാൻ കോൺഗ്രസും ജെഡിഎസും കിണഞ്ഞ് ശ്രമിക്കവെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അതേ സമയം ബിജെപി തങ്ങളുടെ ഔദ്യോദിക ട്വിറ്റർ ഹാൻഡിലിലൂടെ ബെയ്ഗിനു പിന്തുണയുമായി എത്തിയത് വിവാദം കൊഴുപ്പിക്കുകയാണ്.

തന്റെ ഗവൺമെന്റിനെ രക്ഷിക്കുവാനും എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനും സർക്കാർ സംവിധാനങ്ങൾ കുമാരസ്വാമി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ജൂലൈ 19വരെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുവാൻ റോഷൻ ബെയ്ഗിനു സമയം അനുവദിക്കപ്പെട്ടിരുന്നതായും ട്വീറ്റ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP