Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ പ്രത്യേക ലോബിയെന്ന് ആരോപണം; കരിപ്പൂരിലെ ചെറിയ വാർത്തകൾ പോലും പർവതീകരിക്കുന്നത് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു; കരിപ്പൂരിലെ സുരക്ഷാ വാർത്തകൾ ഗ്യാസായി മാറിയെന്നും മാധ്യമങ്ങൾ മൗന വൃതത്തിലെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം

കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ പ്രത്യേക ലോബിയെന്ന് ആരോപണം; കരിപ്പൂരിലെ ചെറിയ വാർത്തകൾ പോലും പർവതീകരിക്കുന്നത് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു; കരിപ്പൂരിലെ സുരക്ഷാ വാർത്തകൾ ഗ്യാസായി മാറിയെന്നും മാധ്യമങ്ങൾ മൗന വൃതത്തിലെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തെ തകർക്കാൻ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി മലബാറിലെ പ്രവാസികളുടെ പരാതി, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ കരിപ്പൂണെ നശിപ്പിച്ചു മറ്റു വിമാനത്തവളങ്ങൾക്കു ലാഭമുണ്ടാക്കി നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെടുന്നത്.  കഴിഞ്ഞ 31വർഷമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്തളവളത്തിൽനിന്നും ഇതുവരെ സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കു കരിപ്പൂരിൽനിന്നും ഒരു വിമാന സർവീസുകൾപോലും ആരംഭിച്ചിട്ടില്ല, എന്നാൽ അടുത്ത കാലത്തായി പ്രവർത്തനം ആരംഭിച്ച കേരളത്തിലെ മറ്റുവിമാനത്തവളങ്ങൾക്കെല്ലാം പ്രത്യേകമായി പുതിയ സർവീസുകൾ നൽകുമ്പോഴും കരിപ്പൂരിന് അവഗണനയാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്,

കഴിഞ്ഞ ആറുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച കണ്ണൂരിൽനിന്നടക്കം പുതിയ സിങ്കപ്പൂർ, മലേഷ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പംതന്നെ കരിപ്പൂർ വിമാനത്തവളവുമായി ബന്ധപ്പെട്ട ചെറിയ ന്യൂസുകൾപോലും പർവതീകരിച്ച് വിമാനത്തവളത്തെ അവഹേളിക്കുകയും, പ്രശ്നബാധിത വിമാനത്തവളമാക്കാനും വേണ്ടി ചില പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളും പ്രവർത്തിക്കുന്നതായും ആരോപണങ്ങളുണ്ട്, ഇതുസംബന്ധിച്ചു മലബാർ ഡവലപ്പ്മെന്റ് ഫോറവും രംഗത്തുവന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും കരിപ്പൂരിനെ തകർക്കാൻ ശ്രമം നടന്നതായി ആക്ഷേപം ഉയരുന്നുണ്ട്, കണ്ണൂർ വിമാനത്താവളത്തെ രക്ഷിക്കണമെങ്കിൽ കരിപ്പൂരിനെ തകർക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നതെന്നാണ് ആരോപണം. കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോൾ കണ്ണൂരിൽ ഇത് അടുത്ത പത്ത് വർഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് ഇതിന്റെ ഭാഗമാണെന്നാണ് പ്രവാസികൾ കുറ്റപ്പെടുത്തിയിരുന്നത്. പിന്നീട് പ്രതിഷേധത്തെ തുടർന്ന് സർക്കാർ നിലപാടിൽ മാറ്റവരുത്തിയിരുന്നു.

കരിപ്പൂരിൽ എല്ലാ വർഷങ്ങളിലും വിവിധ വകുപ്പുകളുടെ ഓഡിറ്റിങ്ങും, പരിശോധനകളും നടക്കാറുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളമായ കണ്ണൂരിനേക്കാളും, നെടുമ്പാശ്ശേരി, തിരുവനന്തപുരത്തേക്കാളും ശക്തിയുള്ള റൺവേയാണ് കരിപ്പൂരിന്റേതെന്നാണ് പറയപ്പെടുന്നത്. സാധാരണ നടക്കാറുള്ള റൂട്ടീൻ പരിശോധനയുടെ ഭാഗമായി കരിപ്പൂർ എയറോ ഡ്രാമിന് ലഭിച്ച സാധാരണമായ ഒരു നോട്ടീസിന് വ്യാജമായ നിർവജനം നൽകി ചിലപത്രങ്ങൾ ഒന്നാം പേജിലും, ജനറൽ പേജുകളിലും നൽകി കരിപ്പൂരിനെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുകയാണെന്നു മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എം.ബഷീർ പറഞ്ഞു. എന്നാൽ അന്തിമ പരിശോധന നടന്നപ്പോൾ സീരിയസായ ഒന്നും തന്നെയില്ലെന്ന് പരിശോധന സംഘവും വാർത്താ ലേഖകരെ അറിയിച്ചിട്ടും ഇത് പ്രാധാന്യത്തിൽ നൽകാൻ ഈ മാധ്യമങ്ങൾ തെയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു.

സുപ്രധാനമായ സുരക്ഷാപ്രശ്നങ്ങളുണ്ടെന്നുകാട്ടി കരിപ്പൂർ വിമാനത്താവളത്തിന് ഡി.ജി.സി.എ.യുടെ (വ്യോമയാന ഡയറക്ടർ ജനറൽ) കാരണംകാണിക്കൽ നോട്ടീസെന്ന വാർത്തകളാണ് വൻപ്രാധാന്യത്തിൽ മാധ്യമങ്ങൾ നൽകിയിരുന്നത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ റൺവേയിൽ സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്. 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു കോഴിക്കോട് വിമാനത്താവളം ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 1. റൺവേ 28-ൽ വിമാനമിറങ്ങുമ്പോൾ ആദ്യം നിലത്തുതട്ടുന്ന ഭാഗത്ത് ഇരുവശത്തും മൂന്നുമീറ്ററിൽ അമിതമായി റബ്ബർനിക്ഷേപം കണ്ടെത്തി. 2. റൺവേ 28-ന്റെ അരികിലും ഇന്റർമീഡിയേറ്റ് ടേൺ പാഡിലും ഒന്നര മീറ്റർ നീളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു. 3. റൺവേയിൽ വിമാനം നിലത്തുതട്ടുന്ന ഭാഗത്ത് വിള്ളലുകളുണ്ട്. 4. റൺവേ 28-ൽ അനുവദനീയമായ 2.5 ശതമാനത്തേക്കാളേറെ ചെരിവുണ്ട്. 5. ഒന്നാം എയർക്രാഫ്റ്റ് സ്റ്റാൻഡിനുപിന്നിലുള്ള ഏപ്രണിനുശേഷം അഞ്ചടിതാഴ്ചയിൽ കുത്തനെയുള്ള ചെരിവുകണ്ടെത്തി. 6. അഞ്ചാം എയർക്രാഫ്റ്റ് സ്റ്റാൻഡിൽ ഒട്ടേറെ വിള്ളലുകളുണ്ട്. ഏപ്രൺ സർഫേസിന്റെ ഒരുഭാഗം കേടായിരിക്കുന്നു. 7. റൺവേ 10-ൽ സ്ഥാപിച്ച ഡിജിറ്റൽ ഡിസ്റ്റൻഡ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്മെന്റിനു തകരാറുണ്ട്. 8. എയർക്രാഫ്റ്റ് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് സ്റ്റേഷനിൽ ഫയർ ഫൈറ്റിങ് ഫോമിന്റെ സ്റ്റോക്കിൽ 6630 ലിറ്ററിന്റെയും ഡ്രൈ കെമിക്കൽ പൗഡർ 140 കിലോഗ്രാമിന്റെയും കുറവുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അന്തിമപരിശോധനയിൽ വലിയപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തതാണ്.കരിപ്പൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മാധ്യമ വാർത്തകൾക്കെതിരെ മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ മലബാർ രംഗത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP