Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന വായ്‌പ്പാ പരിധി 500 ഡോളറാക്കി കുറച്ചു; വായ്പാ നിയമങ്ങളിൽ കർശന നിയമങ്ങളുമായി സിംഗപ്പൂർ

താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികൾക്ക് ലഭിക്കുന്ന വായ്‌പ്പാ പരിധി 500 ഡോളറാക്കി കുറച്ചു; വായ്പാ നിയമങ്ങളിൽ കർശന നിയമങ്ങളുമായി സിംഗപ്പൂർ

രാജ്യത്തെ വായ്‌പ്പാ നിയമങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാർ അടക്കം കുറഞ്ഞ വരുമാനമുള്ള വിദേശ തൊഴിലാളികൾക്ക് ലൈസൻസുള്ള പണമിടപാടുകാരിൽ നിന്ന് വായ്‌പ്പയെടുക്കാവുന്നതിന്റെ പരിധി 500 ഡോളറാക്കി കുറച്ചു.

നിലവിൽ, പ്രതിവർഷം 10,000 ഡോളറിൽ താഴെ വരുമാനം നേടുന്ന വിദേശികൾക്ക് എല്ലാ ലൈസൻസുള്ള പണമിടപാടുകാരിൽ നിന്നും 1,500 ഡോളർ വരെ വായ്പയെടുക്കാൻ അനുമതിയുണ്ട്. ഇതാണ് 500 ഡോളറാക്കി കുറച്ചത്. ഇന്ന് മുതൽ വായ്‌പ്പാ പരിധി കുറയുമെന്നും അധികൃതർ അറിയിച്ചു.

അനധികൃത പണമിടപാടുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിൽ കടിഞ്ഞാണാടുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സമീപ വർഷങ്ങളിൽ വിദേശികളെ ലക്ഷ്യം വച്ചുള്ള പണമിടപാട് പ്രവർത്തനങ്ങളുടെ വൻ കുതിപ്പ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP